Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായി; ഞാന്‍ കാരണം ഒരുപാട് പേര്‍ വിഷമിച്ചു; ചില തീരുമാനങ്ങള്‍ എടുത്തു

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയെ ആകെ ഞെട്ടിച്ചു കൊണ്ടായിരുന്നു ബാലയുടെ മുന്‍ പങ്കാളി ഡോ. എലിസബത്തിന്റെ ആശുപത്രിയില്‍ നിന്നുള്ള വീഡിയോ വന്നത്. മൂക്കില്‍ ട്യൂബ് ഒക്കെ ഇട്ട് വളരെ ക്ഷീണിതയായി, നിരാശ ബാധിച്ച നിലയിലായിരുന്നു എലിസബത്തിന്റെ വീഡിയോ. എന്തു പറ്റിയെന്ന് നിരവധി പേര്‍ ചോദിച്ചെങ്കിലും അതിന് വ്യക്തമായ മറുപടി നല്‍കാന്‍ എലിസബത്ത് തയ്യാറായിരുന്നില്ല.

താന്‍ മരിച്ചാല്‍ അതിന് പൂര്‍ണ ഉത്തരവാദി ബാലയും കുടുംബവും ആണെന്നും ഒരു സ്ത്രീയായിട്ട് പോലും തനിക്ക് നീതി ലഭിക്കുന്നില്ലെന്നും വീഡിയോയില്‍ എലിസബത്ത് ആരോപിച്ചിരുന്നു. പിന്നാലെ എലിസബത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചതായി മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉറക്ക ഗുളികകള്‍ അമിതമായി കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

bala-Elizabeth

ഇതിനു പിന്നാലെ എലിസബത്തിന്റെ ആത്മഹത്യാ ശ്രമത്തില്‍ താന്‍ നിരപരാധിയാണെന്നും സമാധാനമായി ജീവിക്കുന്ന തന്നെയും കോകിലയെയും വെറുതെ വിടണമെന്നും ബാല അഭ്യര്‍ത്ഥിച്ചിരുന്നു. ഇപ്പോഴിതാ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ശേഷം പുതിയ വീഡിയോയുമായി എലിസബത്ത് വീണ്ടും വന്നിരിക്കുകയാണ്. മൂക്കിലെ ട്യൂബൊക്കെ മാറ്റി, ക്ഷീണം കുറച്ചൊക്കെ മാറിയ മുഖത്തോടെയാണ് എലിസബത്ത് ഈ വീഡിയോയില്‍ വന്നിരിക്കുന്നത്.

താന്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായെന്നും കുറച്ചു ദിവസത്തിനുള്ളില്‍ നാട്ടിലേക്ക് പോകും എന്നും എലിസബത്ത് വീഡിയോയില്‍ പറയുന്നുണ്ട്. ആദ്യം വീഡിയോയില്‍ മുഖം കാണിക്കുന്ന എലിസബത്ത് പിന്നീട് മുഖം മറയ്ക്കുന്നുണ്ട്. ചിരിച്ചു കൊണ്ടുള്ള എലിസബത്തിന്റെ ചിത്രമാണ് പിന്നീട് കാണിക്കുന്നത്. മുഖം മറച്ചതിന്റെ കാരണവും എലിസബത്ത് വ്യക്തമാക്കുന്നു.

ആ വീഡിയോ കണ്ടിന്യൂ ചെയ്യാന്‍ തോന്നിയില്ലെന്നും മുഖത്ത് നല്ല ക്ഷീണം ഉണ്ടെന്നും എലിസബത്ത് പറഞ്ഞു. ഇനി ചിരിച്ച മുഖത്തോടെ വീഡിയോ ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ എടുത്തിട്ടുണ്ട്. അല്ലെങ്കില്‍ വീഡിയോ തന്നെ ചെയ്യുന്നില്ലെന്നും വിചാരിക്കുന്നുണ്ട്.

തുടര്‍ന്ന് സംഭവിച്ച കാര്യങ്ങളില്‍ എലിസബത്ത് സോറി പറയുന്നുണ്ട്. കുറെ പേര് മെസേജ് ചെയ്തിട്ടുണ്ടായിരുന്നു. ചിലര്‍ പറഞ്ഞു, അവരുടെ കയ്യും കാലും വിറച്ചു പോയി എന്ന്. എല്ലാവരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. ഒരു സമയത്ത് എനിക്ക് വിഷമം താങ്ങാന്‍ പറ്റിയില്ല. അതൊന്നും ഇക്കാര്യത്തില്‍ ഒരു എക്‌സ്പ്ലനേഷന്‍ അല്ലെന്ന് അറിയാം.

എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് താങ്ക്യൂ സോ മച്ച്. ഒരു സോറി കൊണ്ടൊന്നും ഇതിനെ മറയ്ക്കാന്‍ കഴിയില്ല. എന്തൊക്കെ വിഷമങ്ങള്‍ വന്നാലും ഫൈറ്റ് ചെയ്യണം. ചെറിയ ചെറിയ സന്തോഷങ്ങള്‍ ആണെങ്കില്‍ പോലും അപ്രീഷിയേറ്റ് ചെയ്യാന്‍ പഠിക്കണം. അതിന് നോക്കുന്നുണ്ട്, ശ്രമിക്കുന്നുണ്ട്.

ഒരു അറ്റംപ്റ്റ് നടത്തിയതുകൊണ്ട് ഞാനിപ്പോള്‍ കഴിക്കുന്ന ഡിപ്രഷന്റെ മരുന്നുകള്‍ നിര്‍ത്താന്‍ പറഞ്ഞിട്ടുണ്ട്. കുറച്ചുകൂടി കഴിഞ്ഞാല്‍ വീണ്ടും തുടരും. അതിന്റെ വിഡ്രോവല്‍ ലക്ഷണങ്ങള്‍ ഉണ്ടാകും. ഡിപ്രഷന്റെ മരുന്നുകള്‍ പതുക്കെയാണ് നിര്‍ത്തുന്നത്. എന്നാല്‍ ഞാനിപ്പോള്‍ ഇങ്ങനത്തെ ഒരു വൃത്തികെട്ട പരിപാടി കാണിച്ചത് കാരണം കൂടുതല്‍ മരുന്നിന്റെ ഡോസ് ശരീരത്തില്‍ ചെല്ലുന്നത് നല്ലതല്ല. അതുകൊണ്ട് കുറച്ചു ദിവസത്തേക്ക് വീഡിയോ ഉണ്ടാകില്ല. ഞാന്‍ സേഫ് ആയിട്ടിരിക്കുന്നു. പഴയ വീഡിയോകള്‍ ചിലപ്പോള്‍ പോസ്റ്റ് ചെയ്യും. നമുക്ക് നാട്ടില്‍ വച്ച് കാണാം.

നല്ല നല്ല തീരുമാനങ്ങള്‍ ഞാന്‍ എടുത്തിട്ടുണ്ട്. അത് പ്രാവര്‍ത്തികമാകുമെന്ന് വിചാരിക്കുന്നു. എന്നെ സപ്പോര്‍ട്ട് ചെയ്തവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും വിളിച്ച് അന്വേഷിച്ചവര്‍ക്കും വിഷമിച്ചവര്‍ക്കും സോറിയും നന്ദിയും പറഞ്ഞുകൊണ്ടാണ് എലിസബത്ത് വീഡിയോ അവസാനിപ്പിക്കുന്നത്.

നിരവധി പേര്‍ എലിസബത്തിനെ ഉപദേശിക്കുന്നുണ്ട്. മരിക്കുക എന്നത് പൂന്തോട്ടത്തില്‍ നിന്ന് ഒരു പൂവ് പറിച്ചെടുക്കുന്നത് പോലെ വളരെ ലളിതമാണെന്നും ജീവിക്കുക എന്നത് എവറസ്റ്റ് കീഴടക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണെന്നും ഒരാള്‍ കമന്റ് ബോക്‌സില്‍ പറയുന്നു. പ്രതികൂല സാഹചര്യം എന്തു തന്നെയായാലും നമ്മുടെ വിലയേറിയ ജീവിതം നശിപ്പിക്കാന്‍ അവകാശമില്ല. നിങ്ങളുടെ ഉപബോധ മനസില്‍ ഭയമുണ്ട് എന്നതാണ് പ്രശ്‌നം. ധ്യാനത്തിലൂടെയും മനസിന്റെ പരിശീലനത്തിലൂടെയും ഉപബോധമനസിനെ ശരിയാക്കാനാണ് അരുണ്‍ കൃഷ്ണന്‍ എന്നയാള്‍ ഉപദേശിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+