കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍; എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ലാന്റിംഗിന് കൊച്ചിയില്‍ അടിയന്തരാവസ്ഥ

Google Oneindia Malayalam News
kochi

കൊച്ചി: ഷാര്‍ജ-കൊച്ചി വിമാനത്തിന്റെ ലാന്‍ഡിംഗിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഐഎക്സ് 412-ല്‍ ഉണ്ടായ ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ഇന്നലെ രാത്രി 8.04 ന് നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനം. എന്നാല്‍ ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം 8.26 ന് ആണ് വിമാനം സുരക്ഷിതമായി ഇറക്കിയത് എന്ന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) പ്രസ്താവനയില്‍ പറഞ്ഞു.

ടേക്ക് ഓഫിന് പിന്നാലെ പക്ഷിയിടിച്ചു; എയര്‍ ഏഷ്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കിടേക്ക് ഓഫിന് പിന്നാലെ പക്ഷിയിടിച്ചു; എയര്‍ ഏഷ്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി

പിന്നീട് അടിയന്തരാവസ്ഥ പിന്‍വലിച്ചു എന്നും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അറിയിച്ചു. മറ്റ് വിമാനങ്ങളുടെ വഴിതിരിച്ചുവിടലോ റണ്‍വേ തടസ്സങ്ങളോ ഉണ്ടായില്ല എന്നും അടിയന്തരാവസ്ഥ പിന്‍വലിച്ചതിന് ശേഷം വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായി എന്നും അധികൃതര്‍ പറഞ്ഞു.

പൊറുതിമുട്ടി പാക് ജനത; ഇന്ധന വില കുതിച്ച് ഉയരുന്നു, ഒറ്റയടിക്ക് ഉയര്‍ന്നത് 35 രൂപപൊറുതിമുട്ടി പാക് ജനത; ഇന്ധന വില കുതിച്ച് ഉയരുന്നു, ഒറ്റയടിക്ക് ഉയര്‍ന്നത് 35 രൂപ

ഷാര്‍ജ-കൊച്ചി വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ് നടത്തേണ്ടി വന്നിട്ടില്ല എന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് വ്യക്തമാക്കി. ഹൈഡ്രോളിക് പ്രഷര്‍ സിസ്റ്റത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നു എന്നും ഇത് ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് മുന്‍കരുതല്‍ നടപടിയായി എ ടി സിയെ വിവരമറിയിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

kochi airport

193 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. നെടുമ്പാശേരിയില്‍ ഇറങ്ങാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ ആയിരുന്നു സാങ്കേതിക തകരാര്‍ പൈലറ്റ് ശ്രദ്ധിക്കുന്നത്. ഇതോടെ വിമാനത്താവളത്തില്‍ പൂര്‍ണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

സമസ്ത നേതാവിന്റെ പ്രതികരണത്തെ തള്ളാതെ ലീഗ്; ഭരണഘടനയുടെ ശക്തിയാണെന്ന് സാദിഖലി തങ്ങള്‍സമസ്ത നേതാവിന്റെ പ്രതികരണത്തെ തള്ളാതെ ലീഗ്; ഭരണഘടനയുടെ ശക്തിയാണെന്ന് സാദിഖലി തങ്ങള്‍

സങ്കീര്‍ണമായ ഏത് സാഹചര്യവും നേരിടാന്‍ ഫയര്‍ഫോഴ്സും ആംബുലന്‍സുകളും സുരക്ഷ ക്രമീകരണങ്ങളും സജ്ജമാക്കിയിരുന്നു. സമീപത്തെ ആശുപത്രികളായ ആലുവ, അങ്കമാലി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികള്‍ക്കും സന്ദേശം കൈമാറിയിരുന്നു.

അതേസമയം വിമാനത്തിന്റെ തകരാര്‍ പരിഹരിച്ച ശേഷം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ഇനി സര്‍വീസ് നടത്താനാവൂ എന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

English summary
Emergency announced in Kochi international airport for landing of Air India Express
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X