കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എമർജൻസി ലൈറ്റ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; സ്ഫോടനത്തിന്റെ ഞെട്ടൽ മാറാതെ വീട്ടുകാർ...

ള്ളിക്കൽ ഷാജി മൻസിലിൽ അൻസാറിന്റെ വീടിനാണ് എമർജൻസി ലൈറ്റ് പൊട്ടിത്തെറിച്ച് തീപിടിച്ചത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: എമർജൻസി ലൈറ്റ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്നവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിരുവനന്തപുരം കല്ലമ്പലത്ത് കഴിഞ്ഞ ദിവസം അർദ്ധരാത്രിയായിരുന്നു സംഭവം. പള്ളിക്കൽ ഷാജി മൻസിലിൽ അൻസാറിന്റെ വീടിനാണ് എമർജൻസി ലൈറ്റ് പൊട്ടിത്തെറിച്ച് തീപിടിച്ചത്.

ഗ്രൂപ്പിന്റെ പേര് സ്നേഹക്കൂട്ടായ്മ, അഡ്മിനായ 51കാരൻ പീഡനവീരൻ! യുവതിയെ പീഡിപ്പിച്ച കേസിൽ പിടിയിൽ...ഗ്രൂപ്പിന്റെ പേര് സ്നേഹക്കൂട്ടായ്മ, അഡ്മിനായ 51കാരൻ പീഡനവീരൻ! യുവതിയെ പീഡിപ്പിച്ച കേസിൽ പിടിയിൽ...

മഞ്ചേശ്വരത്ത് രാജിവെച്ചാലും ലീഗിന് രക്ഷയില്ല!കള്ളവോട്ട് കണ്ടെത്താൻ വോട്ടിംഗ് മെഷീൻ ഡീ കോഡ് ചെയ്യും?മഞ്ചേശ്വരത്ത് രാജിവെച്ചാലും ലീഗിന് രക്ഷയില്ല!കള്ളവോട്ട് കണ്ടെത്താൻ വോട്ടിംഗ് മെഷീൻ ഡീ കോഡ് ചെയ്യും?

രാത്രിയിൽ ചാർജ് ചെയ്യുന്നതിനിടെയാണ് എമർജൻസി ലൈറ്റ് പൊട്ടിത്തെറിച്ചത്. തുടർന്ന് വീട്ടിലെ ഡൈനിംഗ് ഹാളിലും മെയിൻ ഹാളിലും ഒരു മുറിയിലേക്കും തീപടർന്നു. സീലിംങ് അടർന്നുവീഴുകയും ചുവരുകൾ തകരുകയും ചെയ്തു. വീട്ടിലെ ഇലട്രോണിക്ക് ഉപകരണങ്ങളും കുട്ടികളുടെ സർട്ടിഫിക്കറ്റുകളും പൂർണ്ണമായും കത്തിനശിച്ചു.

fire

രാത്രി ഉറങ്ങുന്നതിനിടെ ശക്തമായ സ്ഫോടന ശബ്ദം കേട്ട് അൻസാർ ഉറക്കമുണർന്ന് നോക്കിയപ്പോൾ സമീപത്തെ മുറിയിൽ നിന്നും തീയും പുകയും ഉയരുന്നതാണ് കണ്ടത്. കിടപ്പ് മുറിയിലേക്ക് തീപടരുന്നതിന് മുൻപ് അടുക്കള വാതിലിലൂടെയാണ് അൻസാറും ഭാര്യയും മക്കളും രക്ഷപ്പെട്ടത്.

ഉടൻ തന്നെ പള്ളിക്കൽ പോലീസിനെയും ആറ്റിങ്ങൽ ഫയർഫോഴ്സിനെയും വിവരമറിയിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. രണ്ട് ദിവസം മുൻപ് വാങ്ങിയ എമർജൻസി ലൈറ്റാണ് ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടമുണ്ടാക്കിയത്. ഏകദേശം അഞ്ചു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് അൻസാർ പറഞ്ഞത്.

English summary
emergency light blasts, fire broke out in home.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X