വിആര്‍ കൃഷ്ണയ്യര്‍ക്ക് 100-ാം പിറന്നാള്‍
കൊച്ചി: രാഷ്ട്രീയത്തില്‍ നിന്ന് ന്യായാധിപനിലേക്ക്... വേണമെങ്കില്‍ വിആര്‍ കൃഷ്ണയ്യര്‍ എന്ന നിയമവിദഗ്ധന്റെ ജീവിതത്തെ അങ്ങനെ വിശേഷിപ്പിക്കാം. വര്‍ത്തമാനകാല സംഭവ വികാസങ്ങളില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന അസാമാന്യ പ്രതിഭയാണ് ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ചരിത്രം പേറി പരമോന്നത കോടതിയിലെ ന്യായാധിപനായ കഥയാണ് കൃഷ്ണയ്യര്‍ക്ക് പറയാനുള്ളത്. അനീതികളോട് നിരന്തരം കലഹിച്ചുപോരുന്ന കൃഷ്ണയ്യര്‍ക്ക് നൂറ് വയസ്സ് തികഞ്ഞിരിക്കുന്നു.
ജീവിത സായാഹ്നത്തിലും അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലുകള്‍ക്ക് ഒരു കുറവും ഇല്ല. പ്രായം തളര്‍ത്താത്ത ഇടപെടലുകളുമായി കൃഷ്ണയ്യര്‍ ഇപ്പോഴും കേരള സമൂഹത്തിന് വഴികാട്ടിയാണ്. കൃഷ്ണയ്യരുടെ ജീവിതത്തിലൂടെ...

വിആര്‍ കൃഷ്ണയ്യര്‍
1915 നവംബര്‍ 1 ന് പാലക്കാട് ജില്ലയിലെ വൈദ്യനാഥപുരത്ത് ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് കൃഷ്ണയ്യരുടെ ജനനം. മലയാളം കലണ്ടര്‍ പ്രകാരം കൃഷ്ണയ്യര്‍ക്ക് 100 വയസ്സ് തികഞ്ഞു.

കൊയിലാണ്ടിയില്‍
ജനിച്ചത് പാലക്കാടാണെങ്കിലും വളര്‍ന്നത് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലായിരുന്നു.

നിമസഭയിലേക്ക്
കേരള സംസ്ഥാനം രൂപം കൊള്ളുന്നതിന് മുമ്പ് തന്നെ നിയമസഭയിലെത്തിയ ആളാണ് കൃഷ്ണയ്യര്‍. 1952 ല്‍ ആയിരുന്നു ഇത്.

മന്ത്രി
1957 ലെ ഇഎംഎസ് മന്ത്രിസഭയിലെ അംഗമായിരുന്നു കൃഷ്ണയ്യര്‍. നിയമം, ഊര്‍ജ്ജം, ജയില്‍, ജലസേചനം എന്നിവയായിരുന്നു വകുപ്പുകള്‍.

രാഷ്ട്രീയത്തില്‍ നിന്ന് ന്യായാധിപനിലേക്ക്
ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു അത്. സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഒരാള്‍ പരമോന്നത നീതിന്യായ കോടതിയിലെത്തുക എന്നത്.

നിര്‍ണായക വിധികള്‍
ഇന്ത്യാ ചരിത്രത്തിലെ കറുത്ത ഏടെന്ന് വിശേഷിപ്പിക്കുന്ന അടിയന്തരാവസ്ഥക്ക് കാരണമായ സുപ്രധാന കോടതി വിധി എന്ന് കരുതുന്ന ഒന്നുണ്ട്. അത് കൃഷ്ണയ്യരുടെ വകയായിരുന്നു.

പത്മവിഭൂഷണ്‍
1999 ല്‍ രാജ്യം കൃഷ്ണയ്യര്‍ക്ക് പത്മവിഭൂഷന് നല്കി ആദരിച്ചു.

രാഷ്ട്രീയം തട്ടാത്ത ന്യായാധിപന്
രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പാരമ്പര്യം പേറിയാണ് കൃഷ്ണയ്യര്‍ ന്യായാധിപന്റെ കുപ്പായമിട്ടതെങ്കിലും അദ്ദേഹത്തിന്റെ വിധിന്യായങ്ങള്‍ അതിനെല്ലാം ഉപരിയായിരുന്നു.

ഇടതുമുഖം
കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്നെങ്കിലും അദ്ദേഹം ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നില്ല. പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ ഒതുങ്ങി നില്ക്കുന്ന വ്യക്തിത്വമായിരുന്നില്ല അദ്ദേഹത്തിന്റേത്.

മോദിക്ക് പ്രശംസ
ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നരേന്ദ്ര മോദിയെ ഏറെ വിമര്‍ശിച്ചിരുന്ന കൃഷ്ണയ്യര്‍ അവസാനകാലത്ത് നിലപാട് മാറ്റിയിരുന്നു. നരേന്ദ്ര മോദിയെ പ്രശംസിച്ച് അദ്ദേഹം പലതവണ രംഗത്ത് വന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications