കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിആര്‍ കൃഷ്ണയ്യര്‍ക്ക് 100-ാം പിറന്നാള്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: രാഷ്ട്രീയത്തില്‍ നിന്ന് ന്യായാധിപനിലേക്ക്... വേണമെങ്കില്‍ വിആര്‍ കൃഷ്ണയ്യര്‍ എന്ന നിയമവിദഗ്ധന്റെ ജീവിതത്തെ അങ്ങനെ വിശേഷിപ്പിക്കാം. വര്‍ത്തമാനകാല സംഭവ വികാസങ്ങളില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന അസാമാന്യ പ്രതിഭയാണ് ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍.

രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ചരിത്രം പേറി പരമോന്നത കോടതിയിലെ ന്യായാധിപനായ കഥയാണ് കൃഷ്ണയ്യര്‍ക്ക് പറയാനുള്ളത്. അനീതികളോട് നിരന്തരം കലഹിച്ചുപോരുന്ന കൃഷ്ണയ്യര്‍ക്ക് നൂറ് വയസ്സ് തികഞ്ഞിരിക്കുന്നു.

ജീവിത സായാഹ്നത്തിലും അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലുകള്‍ക്ക് ഒരു കുറവും ഇല്ല. പ്രായം തളര്‍ത്താത്ത ഇടപെടലുകളുമായി കൃഷ്ണയ്യര്‍ ഇപ്പോഴും കേരള സമൂഹത്തിന് വഴികാട്ടിയാണ്. കൃഷ്ണയ്യരുടെ ജീവിതത്തിലൂടെ...

വിആര്‍ കൃഷ്ണയ്യര്‍

വിആര്‍ കൃഷ്ണയ്യര്‍

1915 നവംബര്‍ 1 ന് പാലക്കാട് ജില്ലയിലെ വൈദ്യനാഥപുരത്ത് ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് കൃഷ്ണയ്യരുടെ ജനനം. മലയാളം കലണ്ടര്‍ പ്രകാരം കൃഷ്ണയ്യര്‍ക്ക് 100 വയസ്സ് തികഞ്ഞു.

കൊയിലാണ്ടിയില്‍

കൊയിലാണ്ടിയില്‍

ജനിച്ചത് പാലക്കാടാണെങ്കിലും വളര്‍ന്നത് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലായിരുന്നു.

നിമസഭയിലേക്ക്

നിമസഭയിലേക്ക്

കേരള സംസ്ഥാനം രൂപം കൊള്ളുന്നതിന് മുമ്പ് തന്നെ നിയമസഭയിലെത്തിയ ആളാണ് കൃഷ്ണയ്യര്‍. 1952 ല്‍ ആയിരുന്നു ഇത്.

മന്ത്രി

മന്ത്രി

1957 ലെ ഇഎംഎസ് മന്ത്രിസഭയിലെ അംഗമായിരുന്നു കൃഷ്ണയ്യര്‍. നിയമം, ഊര്‍ജ്ജം, ജയില്‍, ജലസേചനം എന്നിവയായിരുന്നു വകുപ്പുകള്‍.

രാഷ്ട്രീയത്തില്‍ നിന്ന് ന്യായാധിപനിലേക്ക്

രാഷ്ട്രീയത്തില്‍ നിന്ന് ന്യായാധിപനിലേക്ക്

ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു അത്. സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഒരാള്‍ പരമോന്നത നീതിന്യായ കോടതിയിലെത്തുക എന്നത്.

നിര്‍ണായക വിധികള്‍

നിര്‍ണായക വിധികള്‍

ഇന്ത്യാ ചരിത്രത്തിലെ കറുത്ത ഏടെന്ന് വിശേഷിപ്പിക്കുന്ന അടിയന്തരാവസ്ഥക്ക് കാരണമായ സുപ്രധാന കോടതി വിധി എന്ന് കരുതുന്ന ഒന്നുണ്ട്. അത് കൃഷ്ണയ്യരുടെ വകയായിരുന്നു.

പത്മവിഭൂഷണ്‍

പത്മവിഭൂഷണ്‍

1999 ല്‍ രാജ്യം കൃഷ്ണയ്യര്‍ക്ക് പത്മവിഭൂഷന്‍ നല്‍കി ആദരിച്ചു.

രാഷ്ട്രീയം തട്ടാത്ത ന്യായാധിപന്‍

രാഷ്ട്രീയം തട്ടാത്ത ന്യായാധിപന്‍

രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പാരമ്പര്യം പേറിയാണ് കൃഷ്ണയ്യര്‍ ന്യായാധിപന്റെ കുപ്പായമിട്ടതെങ്കിലും അദ്ദേഹത്തിന്റെ വിധിന്യായങ്ങള്‍ അതിനെല്ലാം ഉപരിയായിരുന്നു.

ഇടതുമുഖം

ഇടതുമുഖം

കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്നെങ്കിലും അദ്ദേഹം ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നില്ല. പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ ഒതുങ്ങി നില്‍ക്കുന്ന വ്യക്തിത്വമായിരുന്നില്ല അദ്ദേഹത്തിന്റേത്.

മോദിക്ക് പ്രശംസ

മോദിക്ക് പ്രശംസ

ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നരേന്ദ്ര മോദിയെ ഏറെ വിമര്‍ശിച്ചിരുന്ന കൃഷ്ണയ്യര്‍ അവസാനകാലത്ത് നിലപാട് മാറ്റിയിരുന്നു. നരേന്ദ്ര മോദിയെ പ്രശംസിച്ച് അദ്ദേഹം പലതവണ രംഗത്ത് വന്നു.

English summary
Eminent Jurist and Human Rights Crusader V R Krishna Iyer Turns 100 .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X