Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാ സംവിധായകനും മുൻ യുഡിഎഫ് എംഎൽഎയും ബിജെപിയിൽ, അംഗത്വ ക്യാംപെയ്ൻ വിജയമെന്ന് ബിജെപി

കൊച്ചി: ബിജെപിയുടെ അംഗത്വ ക്യാംപെയ്ന്‍ അവസാനിക്കുമ്പോള്‍ കേരളത്തില്‍ നിന്ന് മികച്ച പ്രതികരണമെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള. അംഗത്വ ക്യാംപെയ്‌ന്റെ ഒന്നാം ഘട്ടം വന്‍ വിജയം ആണെന്ന് ശ്രീധരന്‍ പിളള കൊച്ചിയില്‍ പറഞ്ഞു. നിരവധി പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്ന് കഴിഞ്ഞതായും ശ്രീധരന്‍ പിളള അവതാശപ്പെട്ടു. ബിജെപിയും അംഗത്വത്തില്‍ 40 ശതമാനം വര്‍ധനവ് കേരളത്തിലുണ്ടായി എന്നും ശ്രീധരന്‍ പിളള പറഞ്ഞു.

സിനിമാ സംവിധായകനായ സോമന്‍ അമ്പാട്ട് ബിജെപി അംഗത്വമെടുത്തിട്ടുണ്ട്. മുന്‍ കൊടുങ്ങല്ലൂര്‍ എംഎല്‍എ ഉമേഷ് ചള്ളിയിലും ബിജെപിയില്‍ ചേര്‍ന്നു. ജെഡിഎസ് നേതാവാണ് ഉമേഷ് ചളളിയില്‍. 2001ലാണ് കൊടുങ്ങല്ലൂരില്‍ നിന്ന് ജയിച്ച് എംഎല്‍എ ആയത്. അന്ന് ജെഡിഎസ് യുഡിഎഫിനൊപ്പം ആയിരുന്നു.

bjp

സേവാദള്‍ സംസ്ഥാന സെക്രട്ടറി പ്രകാശ്, ജനറല്‍ സെക്രട്ടറി തോമസ് മാത്യു, കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകന്‍ യുടി രാജന്‍ എന്നിവരും ബിജെപി അംഗത്വമെടുത്തു. മുസ്ലീം ലീഗിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ സയ്യിദ് അബ്ദുള്‍ റഹ്മാന്‍ ബാഫഖി തങ്ങളുടെ കൊച്ചുമകന്‍ സെയ്ദ് താമ ബാഫഖി തങ്ങളും ബിജെപിയില്‍ ചേര്‍ന്നവരുടെ കൂട്ടത്തിലുണ്ട്.

കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വിസി ഡോ. എം അബ്ദുള്‍ സലാം, മുന്‍ സര്‍വ്വകലാശാല രജിസ്ട്രാറും ലീഗ് നേതാവും വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന നാലകത്ത് സൂപ്പിയുടെ പിഎ ആയിരുന്ന പ്രോഫസര്‍ ടികെ ഉമ്മര്‍, ഡോ യഹിയ ഖാന്‍, ഷെയ്ഖ് ഷാഹിദ്, ഡോ. ഹര്‍ഷന്‍ സെബാസ്‌ററ്യന്‍ എന്നിവരും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. നാളെ കോഴിക്കോട് ബിജെപി നവാഗത ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിൽ നിന്ന് 15 ലക്ഷം പുതിയ അംഗങ്ങളെ ലക്ഷ്യമിട്ട ബിജെപിക്ക് 5 ലക്ഷം പേരെ മാത്രമേ ചേർക്കാനായിട്ടുളളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+