Get Updates
Get notified of breaking news, exclusive insights, and must-see stories!

അല്‍താനിയുടെ ഖത്തർ, ഇത് പുതിയ ഖത്തർ; ലോകത്തിന് മാതൃക, ഭരണ മികവിന്റെ 9 വർഷങ്ങള്‍

ദോഹ: പ്രതിസന്ധിയെ നിശ്ചയാദാർഢ്യം കൊണ്ട് നേരിട്ട് രാജ്യത്തെ മുന്നോട്ട് നയിച്ച അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഖത്തർ ഭരണാധികാരിയുടെ കസേരയില്‍ 9 വർഷം പൂർത്തിയാക്കുന്നു. ലോകത്തിന് മുന്നില്‍ പുതിയൊരു ഖത്തറിനെ അവതരിപ്പിക്കാനും സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, കായിക മേഖലയിലുൾപ്പെടെ ആർക്കും മാതൃകയാക്കാനും കഴിഞ്ഞ 9 വർഷങ്ങള്‍ക്കൊണ്ട് രാജ്യത്തിന് സാധിച്ചതില്‍ ഏറ്റവും നിർണ്ണായകം ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ദീർഘവീക്ഷണവും ഭരണപാടവുമാണ്.

2013 ജൂൺ 25നാണ് ഖത്തറിന്റെ ഭരണാധികാരിയായി അമീർ തമീം സ്ഥാനമേറ്റത്. തുടർന്നുള്ള വർഷങ്ങളിലായിരുന്നു വിലക്ക് ഉള്‍പ്പടേയുള്ള കടുത്തപ്രതിസന്ധികള്‍ ഖത്തിന് മുന്നിലേക്ക് വന്നത്.

ആധുനിക ഖത്തറിന്റെ ശിൽപിയായ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ

ആധുനിക ഖത്തറിന്റെ ശിൽപിയായ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി സ്ഥാപിച്ച പുരോഗമനപരവും പ്രബുദ്ധവുമായ ചിന്തയുടെ തുടർച്ചയും മികവിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന ഒരു രാഷ്ട്രമെന്ന ലക്ഷ്യമാണ് തമീം ബിൻ ഹമദ് അൽതാനി പൂർത്തീകരിക്കാന്‍ ശ്രമിക്കുന്നത്. വളർച്ചയ്ക്കും വികസനത്തിനും ഒരു മാതൃകയായി ഖത്തറിനെ ഉയർത്തിക്കാട്ടുന്നു എന്നുള്ളത് എല്ലാ അന്താരാഷ്ട്ര ഫോറങ്ങളിലും പതിവായി എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട നേട്ടം.

എന്താണ് മഞ്ജു ചേച്ചീ ഈ ചിരിക്ക് പിന്നിലെ രഹസ്യം: ഒരോ തവണ കാണുതോറും ഇഷ്ടം കൂടുന്ന മഞ്ജു മാജിക്ക്

ഈ ഒമ്പത് വർഷത്തിനിടയിൽ, ഖത്തറി സമ്പദ്‌വ്യവസ്ഥയെ

ഈ ഒമ്പത് വർഷത്തിനിടയിൽ, ഖത്തറി സമ്പദ്‌വ്യവസ്ഥയെ ഒരു പുരോഗമന തലത്തിലേക്ക് മാറ്റാൻ അമീറിന് കഴിഞ്ഞു, ഏറ്റവും പുതിയ പ്രതീക്ഷകൾ സൂചിപ്പിക്കുന്നത് ഈ വർഷം മൊത്ത ആഭ്യന്തര ഉൽപ്പാദനം ഈ വർഷം 4.9% വളർച്ചാ നിരക്ക് രേഖപ്പെടുത്തുമെന്നാണ്. പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കുമിടയിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥ വളരുന്നത് കൃത്യമായ നയപരിപാടികളുടെ പിന്ബലത്തിലാണ്.

ഭൂമിശാസ്ത്രപരമായി ചെറുതെങ്കിലും സമ്പന്നതയുടെയും വികസനത്തിന്റെയും

ഭൂമിശാസ്ത്രപരമായി ചെറുതെങ്കിലും സമ്പന്നതയുടെയും വികസനത്തിന്റെയും കാര്യത്തിൽ ലോകരാജ്യങ്ങള്‍ക്കൊപ്പം കിടപിടിക്കാന്‍ കഴിയുന്ന ഖത്തറിനെ മധ്യപൂർവദേശത്തെയും അറബ് ലോകത്തെയും പ്രഥമ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള വേദിയായി തിരഞ്ഞെടുത്താണ് അല്‍ത്താനിയുടെ ഏറ്റവും വലിയ ഭരണ നേട്ടങ്ങളിലൊന്നായി പില്‍ക്കാലത്ത് വിലയിരുത്തപ്പെട്ടേക്കുക. ലോകമെമ്പാടുമുള്ള ടീമുകളെയും ആരാധകരെയും സ്വീകരിക്കുന്നതിനും, ലോകപ്പിന്റെ തന്നെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടൂർണ്ണമെന്റായി തങ്ങളുടെ മണ്ണിലെ മത്സരം മാറ്റാനുള്ള തയ്യാറെടുപ്പിലുമാണ് ഖത്തർ.

ജൂൺ 5, 2017നായിരുന്നു ഖത്തറിനെതിരെ സൗദി അറേബ്യയുടെ

ജൂൺ 5, 2017നായിരുന്നു ഖത്തറിനെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഉള്ള സഖ്യകക്ഷികൾ നയതന്ത്ര-ഗതാഗത-കച്ചവട ഉപരോധം ഏർപ്പെടുത്തുന്നത്. തുടക്കത്തില്‍ ഖത്തർ വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് വിലയിരുത്തപ്പെടങ്കിലും മികച്ച രീതിയില്‍ തന്നെ സൗദി സഖ്യത്തിന്റെ വെല്ലുവിളികളെ മറികടക്കാനും സംഖ്യത്തിന് സാധിച്ചു. 2021 ജനുവരിയിലാണ് പിന്നീട് ഈ ഉപരോധം പിന്‍വലിക്കപ്പെടുന്നത്.

ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ഭരണത്തിൻ

ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ഭരണത്തിൻ കീഴിൽ, ഊർജ്ജ മേഖലയിൽ ലോകത്തെ ഒരു പ്രധാന കേന്ദ്രമായി മാറാന്‍ ഖത്തറിന് സാധിച്ചിട്ടുണ്ട്. ലോകരാജ്യങ്ങളുമായി മികച്ച നയതന്ത്ര, ഉഭയകക്ഷി ബന്ധം പുലർത്തുന്നതിലും ശ്രദ്ധാലുവാണ് അമീർ. ആഗോള തലത്തിൽ ദുരിതമനുഭവിക്കുന്നവരും നിരാലംബരുമായ ജനങ്ങൾക്കായുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ ഖത്തർ സജീവമായ 9 വർഷങ്ങള്‍ കൂടിയാണ് കടന്ന് പോവുന്നത്.

ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ വച്ചേറ്റവും

ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ വച്ചേറ്റവും പ്രായം കുറഞ്ഞ ഭരണാധികാരി കൂടിയാണ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. അന്താരാഷ്ട്ര വിഷയങ്ങലിലെ നിലപാടുകളും ഭരണപരിഷ്‌കാരങ്ങളും പ്രവാസികളോടുള്ള കരുതലും അദ്ദേഹത്തെ ഇന്ത്യക്കാർ അടക്കമുള്ള പ്രവാസി സമൂഹത്തിനിടയില്‍ കൂടുതല്‍ സ്വീകാരനാക്കിയിട്ടുണ്ട്. അതിനുള്ള വ്യക്തമായ ഉദാഹരമാണ് ഖത്തർ അമീറിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്തുകൊണ്ട് കേരളത്തിന്റെ നിരത്തുകളില്‍ ഒടാറുള്ള പ്രവാസികളുടെ വാഹനങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+