തിരുവനന്തപുരത്തു നിന്ന് എമിറേറ്റ്സ് അധിക സർവ്വീസുകൾ നടത്തും; സർവ്വീസ് 10, 11, 12 തീയ്യതികളിൽ...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഗൾഫിലേക്കുള്ള യാത്രക്കാർക്കായി എമിറേറ്റ്സ് അധിക സർവ്വീസ് നടത്തും. 10, 11, 12 തീയ്യതികളിലായിക്കും അധിക സർവ്വീസ് നടത്തുന്നത്. ശക്തമായ മഴ കാരണം നെടുമ്പാശ്ശേരി വിമാനത്താവളം താൽക്കാലികമായി അടച്ച സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് നിന്ന് എമിറേറ്റ്സ് അദിക സർവ്വീസ് നടത്തുന്നത്.
കൊച്ചി വിമാനത്താവളം അടച്ചതിനാല്‍ ബാധിക്കപെട്ട എമിറേറ്റ്‌സ് വിമാനങ്ങളില്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് വിവരങ്ങള്‍ അറിയുവാനായി +91 9167073333 അല്ലെങ്കിൽ +91 9167003333 എന്ന ഹെല്‍പ് ലൈന്‍ സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ഷെഡ്യൂളുകളെ കുറിച്ച് അറിയാനായി എമിറേറ്റ്സിന്റെ സൈറ്റ് സന്ദർശിക്കാവുന്നതാണ്.

കൊച്ചിയിലേക്ക് വരാനും കൊച്ചിയില്‍ നിന്ന് പുറപ്പെടാനും ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മറ്റ് വിമാനങ്ങളിലേക്കോ മറ്റ് തീയതികളിലേക്കോ ടിക്കറ്റ് പുനഃക്രമീകരിക്കാമെന്നും എമിറേറ്റ്‌സ് വക്താവ് അറിയിച്ചു. ഓഗസ്റ്റ് 15 വരെയുള്ള ടിക്കറ്റുകള്‍ മാത്രമെ ഇത്തരത്തില്‍ പുനഃക്രമീകരിക്കാന്‍ സാധിക്കൂ.
EK532 ദുബായില്‍ നിന്ന് പകല്‍ 11-ന് പുറപ്പെട്ട് വൈകുന്നേരം 4.30-ന് തിരുവനന്തപുരത്തെത്തും EK530 ദുബായില്‍ നിന്ന് രാവിലെ 8.45-ന് പുറപ്പെട്ട് ഉച്ചയ്ക്ക് ശേഷം 2.15-ന് തിരുവനന്തപുരത്തെത്തും. EK533 വൈകുന്നേരം 5.50-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 8.10-ന് ദുബായിലെത്തും. EK531 വൈകുന്നേരം 3.15-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.40-ന് ദുബായിലെത്തും.












Click it and Unblock the Notifications