സമ്പൂർണ വൈദ്യുതീകരണം!! ലൈൻ വലിക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു!!
സമ്പൂർണ വൈദ്യുതീകരണത്തിന്റെ ഭാഗമായി വെള്ളവയൽ കോളനിയിലേക്ക് ലൈന് വലിക്കുന്നതിനിടെയാണ് ഇയാൾക്ക് ഷോക്കേറ്റത്. ചുരക്കുളം ആദിവാസി കോളനിയിലെ തങ്കരാജ് ആണ് മരിച്ചത്.
മറയൂർ: മറയൂരിൽ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. മറയൂർ വെള്ള വയലിലാണ് സംഭവം. വൈദ്യുത ലൈൻ വലിക്കുന്നതിനിടെയാണ് തൊഴിലാളിക്ക് ഷോക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
സമ്പൂർണ വൈദ്യുതീകരണത്തിന്റെ ഭാഗമായി വെള്ളവയൽ കോളനിയിലേക്ക് ലൈന് വലിക്കുന്നതിനിടെയാണ് ഇയാൾക്ക് ഷോക്കേറ്റത്. ചുരക്കുളം ആദിവാസി കോളനിയിലെ തങ്കരാജ് ആണ് മരിച്ചത്.

കെഎസ്ഇബി കരാറുകാരനൊപ്പമായിരുന്നു തങ്കരാജ് ജോലിക്കെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം. വൈദ്യുതി പോസ്റ്റുകളുടെ അറ്റകുറ്റ പണിക്കിടെ തൊഴിലാളികൾ മരണപ്പെടുന്നത് തുടർക്കഥയാണ്. വേണ്ട രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ സ്വാകരിക്കാതെ പണിക്കിറങ്ങുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്.
29നാണ് കേരളത്തെ സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പ്രഖ്യാപനം നടത്തിയത്.












Click it and Unblock the Notifications