കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്ളിപ്പറമ്പില്‍ മൃതദേഹം;കൊലപാതകമെന്ന് പോലീസ്

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: മുസ്ലീം പള്ളിയുടെ പറമ്പില്‍ പള്ളി ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ദാമോദരന്‍ എന്ന ഹക്കീം ആണ് മരിച്ചത്. 45 വയസ്സായിരുന്നു. ഹക്കീം കൊല്ലപ്പെട്ടതാകാമെന്നാണ് പോലീസിന്റെ നിമനം.

പയ്യന്നൂര്‍ കൊറ്റി ജുമ മസ്ജിദിന്റെ വളപ്പിലാണ് ഹക്കീമിന്റെ മൃതദേഹം കത്തിക്കൊണ്ടിരിക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.

Payyannur Map

14 വര്‍ഷം മുമ്പാണ് ഇയാള്‍ മതം മാറിയത്. അതിന് ശേഷം നാട് വിട്ടുപോവുകയായിരുന്നു. പിന്നീട് വിവാഹം കഴിച്ച് അഞ്ച് വര്‍ഷം മുമ്പാണ് കുടുംബവുമൊത്ത് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയത്.

പള്ളിയുമായി ബന്ധപ്പെട്ടായിരുന്നു ഹക്കീം കഴിഞ്ഞിരുന്നത്. പള്ളി കമ്മിറ്റി നടത്തിയിരുന്ന ചിട്ടിയുടെ നടത്തിപ്പുകാരനായിരുന്നു. ആര്‍ക്കെങ്കിലും ഹക്കീമിനോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നതായി അറിവില്ല.

പള്ളിയിലെ മദ്രസക്ക് പിറകിലെ തോടിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. ചെറി അടിപിടി നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ട്. സംഭവ സ്ഥലത്ത് മുളക്‌പൊടി വിതറിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സീനത്താണ് ഹക്കീമിന്റെ ഭാര്യ. മകന്‍ ഹാരിസ്‌

English summary
Employee found dead in Mosque property, police confirms murder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X