കത്തിയ മൃതദേഹം ശ്മശാനത്തിലെ കക്കൂസില്‍, ജീവനക്കാര്‍ക്കെതിരെ കേസ്
കൊച്ചി: പാതി കത്തിയ മൃതദേഹം ശ്മശാനത്തിലെ കക്കൂസില്‍ കണ്ടെത്തി. കൊച്ചി തൃപ്പൂണിത്തുറയിലെ ഇരുമ്പം ശ്മശാനത്തിലാണ് ഇങ്ങനെയൊരു സംഭവം നടന്നത്. മൃതദേഹത്തോട് അനാദരവ് കാട്ടിയ ശ്മശാന ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
പാതി കത്തിയ മൃതദേഹം ജീവനക്കാര്‍ ശുചിമുറിയിലേക്ക് തള്ളുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇരുമ്പം സ്വദേശി ശശിധരന്റെ മൃതദേഹമാണ് ശുചിമുറിയില്‍ നിന്നും കണ്ടെത്തിയത്. രാവിലെയാണ് ശ്മശാനത്തില്‍ മൃതദേഹം എത്തിച്ചത്. ചടങ്ങുകളൊക്കെ കഴിഞ്ഞ് ഉച്ചയോടെ ബന്ധുക്കള്‍ മടങ്ങുകയായിരുന്നു. പിന്നീട് മറ്റൊരു മൃതദേഹം സംസ്കരിക്കാന്‍ എത്തിയപ്പോഴാണ് ശുചിമുറിയില്‍ കത്തിയ ജഡം കാണുന്നത്.

ശുചിമുറിയില്‍ കയറി നോക്കിയ നാട്ടുകാരാണ് മൃതദേഹം കാണുന്നത്. പിന്നീട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. രംഗം വഷളായപ്പോള്‍ പോലീസും നഗരസഭ ചെയര്‍മാനും സ്ഥലത്തെത്തി.
ജീവനക്കാര്‍ ചിത വെള്ളം ഒഴിച്ചു കെടുത്തിയശേഷം ശുചിമുറിയിലേക്ക് തള്ളുകയാണുണ്ടായത്. ജീവനക്കാര്‍ മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ പ്രതിഷേധിക്കുകയും പിന്നീട് പോലീസ് കേസ് ചാര്‍ജ് ചെയ്യുകയുമായിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications