കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോസ്മോപൊളിറ്റൻ ആശുപത്രി ജീവനക്കാർ അനിശ്ചിതകാല സമരത്തിൽ; മിനിമം വേതനം നടപ്പിലാക്കണമെന്ന് ആവശ്യം...

ആശുപത്രിയിലെ കരാർ ജീവനക്കാരുടെ നിയമനം സ്ഥിരപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Google Oneindia Malayalam News

തിരുവനന്തപുരം: മാനേജ്മെന്റിന്റെ വഞ്ചനാപരമായ നിലപാടുകൾ അവസാനിപ്പിക്കുക, നിലവിലുള്ള ആനുകൂല്യങ്ങൾ നിലനിർത്തിക്കൊണ്ട് പുതുക്കിയ മിനിമം വേതനം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം കോസ്മോപൊളിറ്റൻ ആശുപത്രിയിലെ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ആശുപത്രി ജീവനക്കാരുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. നഴ്സുമാരും നഴ്സിങ് ഇതര ജീവനക്കാരും പണിമുടക്കിയുള്ള സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

cosmopolitan

സർക്കാർ ഉത്തരവിനെ മറികടന്ന്, ഡിഎൽഒയുടെ മുമ്പിൽ ഒപ്പിട്ട കരാറുകൾക്ക് വിലകൽപ്പിക്കാതെ നിലവിലുള്ള ആനൂകൂല്യങ്ങൾ നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെയും, മിനിമം വേതനം നടപ്പിലാക്കാത്തതിനെതിരെയുമാണ് ജീവനക്കാരുടെ പ്രതിഷേധം. ആശുപത്രിയിലെ കരാർ ജീവനക്കാരുടെ നിയമനം സ്ഥിരപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. മുൻ മാനേജ്മെന്റുകളുടെ അനുഭാവപൂർവ്വമായ തീരുമാനങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാതെയാണ് നിലവിലെ മാനേജ്മെന്റ് ആനൂകൂല്യങ്ങൾ നിർത്തലാക്കുന്നതെന്നും ജീവനക്കാർ ആരോപിക്കുന്നു.

cosmo

ആശുപത്രി ജീവനക്കാരുടെ സംഘടനകളായ പിഎച്ച്ഇയു(സിഐടിയു), പിഎച്ച്ഡബ്യൂസി(ഐഎൻടിയുസി), ടിജെഎച്ച്ഇഎസ്(ബിഎംഎസ്), നഴ്സുമാരുടെ സംഘടനകളായ യുഎൻഎ, ഐൻഎ എന്നിവരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. ജീവനക്കാരുടെ സമരത്തിന് പിന്തുണ അർപ്പിച്ച് വിവിധ രാഷ്ട്രീകക്ഷി നേതാക്കളും സമര പന്തലിൽ എത്തി. എൻജിഒ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് കോട്ടത്തല മോഹനൻ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

English summary
employees indefinite strike in trivandrum cosmopolitan hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X