കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളം ലഭിക്കണമെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കല്‍ , ഉത്തരവ് പ്രാബല്യത്തില്‍ !!

മുന്‍ഗണന പട്ടികയില്‍ ഇടം നേടിയ അനര്‍ഹരെ കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് ഭക്ഷ്യ വകുപ്പ് പുതിയ നിര്‍ദേശം നല്‍കിയത്.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം : അര്‍ഹതയില്ലാതെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാരെയും സര്‍വീസ് പെന്‍ഷന്‍കാരെയും കണ്ടെത്തുന്നതിന്റെ ഭാഗമായി ശമ്പളവും പെന്‍ഷനും ലഭിക്കണമെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന് നേരത്തെ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഓഗസ്റ്റ് മാസത്തെ ശമ്പളം എഴുതുന്നതിന് മുന്‍പ് ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കണമെന്ന് അതത് വകുപ്പു തലവന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയുള്ള ഉത്തരവ് പുറത്തിറങ്ങി.

ഓഗസ്റ്റിലെ ശമ്പളം ലഭിക്കണമെങ്കില്‍ ജീവനക്കാരന്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് ഡ്രോയിങ്ങ് ആന്‍ഡ് ഡിസ്‌ബേഴ്‌സമെന്റ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. കാര്‍ഡ് ഇല്ലാത്തവരാണെങ്കില്‍ അക്കാര്യം വ്യക്തമാക്കി സത്യവാങ്ങ്മൂലം സമര്‍പ്പിക്കണം. സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ , പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയവയുടെ അധികാരികള്‍ക്ക് ഇക്കാര്യത്തെക്കുറിച്ചുള്ള ഉത്തരവ് നല്‍കിയിട്ടുണ്ട്.

അനര്‍ഹര്‍ക്ക് കാര്‍ഡ് മാറ്റാനുള്ള സൗകര്യം

അനര്‍ഹര്‍ക്ക് കാര്‍ഡ് മാറ്റാനുള്ള സൗകര്യം

അനര്‍ഹമായി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും കാര്‍ഡ് മാറ്റി വാങ്ങാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് പത്തുവരെ കാര്‍ഡ് മാറ്റി വാങ്ങാം. ഇതിനോടകം തന്നെ ഇരുപത്തയ്യായിരത്തോളം പേര്‍ കാര്‍ഡ് മാറ്റി വാങ്ങിയിട്ടുണ്ട്.

വിദേശ ജോലിക്കാരുടെ വിവരങ്ങളും ശേഖരിക്കും

വിദേശ ജോലിക്കാരുടെ വിവരങ്ങളും ശേഖരിക്കും

വിദേശത്ത് ജോലി ചെയ്യുന്നവരില്‍ അനര്‍ഹരായി മുന്‍ഗണനാപ്പട്ടികയില്‍ ഇടം നേടിയവരെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. ഇതിനായി നോര്‍ക്ക, റവന്യൂ വകുപ്പുകളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാനും ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍ നിര്‍ദേശം നല്‍കി.

ശമ്പളവും പെന്‍ഷനും തടഞ്ഞുവെക്കും

ശമ്പളവും പെന്‍ഷനും തടഞ്ഞുവെക്കും

റേഷന്‍ കാര്‍ഡിന്റെ കോപ്പി ഹാജരാക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒാഗസ്റ്റിലെ ശമ്പളവും പെന്‍ഷനും തടയാന്‍ നിര്‍ദേശം. സൗജന്യമായി സാധനങ്ങള്‍ ലഭിക്കുന്നവരുടെ കൂട്ടത്തില്‍ അനര്‍ഹരും കയറിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ പൊതുമേഖലകളില്‍ ജോലി ചെയ്യുന്നവരും കുടുംബ പെന്‍ഷന്‍ വാങ്ങുന്നവരും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു.

 അനര്‍ഹരെ കണ്ടെത്താന്‍

അനര്‍ഹരെ കണ്ടെത്താന്‍

മുന്‍ഗണനാ പട്ടികയില്‍ കയറിക്കൂടിയ അനര്‍ഹരെ കണ്ടെത്താനാണ് ഇത്തരത്തിലൊരു നടപടി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്ന് നേരത്തെ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

സൗജന്യം കൈപ്പറ്റുന്നതിന്

സൗജന്യം കൈപ്പറ്റുന്നതിന്

മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടിയാണ് അനര്‍ഹര്‍ ഈ വിഭാഗത്തില്‍ കയറിക്കൂടിയത്. ഇത്തരത്തിലുള്ള ആരോപണം ശക്തമാവുന്നതിനിടയിലാണ് പുതിയ നിര്‍ദേശം.

കാര്‍ഡിന്‌റെ പകര്‍പ്പ് സമര്‍പ്പിക്കേണ്ടത്

കാര്‍ഡിന്‌റെ പകര്‍പ്പ് സമര്‍പ്പിക്കേണ്ടത്

പെന്‍ഷന്‍ വാങ്ങുന്നവര്‍ ബാങ്കിലോ ട്രഷറിയിലോ കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിക്കണം. കാര്‍ഡ് ഇല്ലെങ്കില്‍ അക്കാര്യവും അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ വിവരം നല്‍കാന്‍ പിഎഫ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

English summary
Government employees and pensioners must submit ration card copy for receiving salary and pension.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X