ജിഷയുടെ സഹോദരി ദീപയ്ക്ക് ഹിന്ദി അറിയാം, അപ്പോള്‍ ദീപ പറഞ്ഞതെല്ലാം നുണയോ? ജിഷയെ കൊന്നത്...
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ ഹിന്ദി സംസാരിയ്ക്കുമെന്ന് മൊഴി. ദീപ ജോലി ചെയ്തിരുന്ന സ്‌റ്റേഷനറി കടയുടെ ഉടമയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തനിയ്ക്ക് ഹിന്ദി അറിയില്ലെന്നും ഹിന്ദി സംസാരിയ്ക്കുന്ന സുഹൃത്ത് ഇല്ലെന്നും ദീപ പറഞ്ഞിരുന്നു.
കടയില്‍ എത്തുന്ന അന്യസംസ്ഥാനക്കാരുമായി ദീപ ഹിന്ദിയില്‍ ആശയവിനിമയം നടത്താറുണ്ടെന്നാണ് കടയുടമ മൊഴി നല്‍കിയിരിയ്ക്കുന്നത്. ജിഷയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും പൊലീസ് പറയുന്നു. ദീപ പറയുന്ന പല കാര്യങ്ങളിലും വിശ്വാസക്കുറവുണ്ടെന്നും സംശയമുണ്ട്. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്

ഹിന്ദി
ദീപയ്ക്ക് ഹിന്ദി സംസാരിയ്ക്കാന്‍ അറിയാമെന്ന് ദീപ ജോലി ചെയ്തിരുന്ന കടയുടെ ഉടമ പറയുന്നു.

എല്ലാം നുണയോ
തനിയ്ക്ക് ഹിന്ദി അറിയില്ലെന്നും ഹിന്ദി സംസാരിയ്ക്കുന്ന സുഹൃത്തില്ലെന്നും ദീപ മുമ്പ് പറഞ്ഞിരുന്നു

വൈരുദ്ധ്യം
ദീപയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു

പൊട്ടിത്തെറിച്ചു
തന്നെ കസ്റ്റഡിയില്‍ എടുത്തെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മാധ്യമങ്ങള്‍ക്കെതിരെ ദീപ പൊട്ടിത്തെറിച്ചു. തനിയ്ക്ക് കൊലയില്‍ പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്ത കൊടുത്തുവെന്ന് ആരോപിച്ചും ദീപ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചു.












Click it and Unblock the Notifications