കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഴിഞ്ഞ കസേര നോക്കി യോഗിയുടെ പ്രസംഗം! ഒറ്റ വ്യത്യാസം മാത്രം പച്ചയ്ക്ക് പകരം ചുവപ്പ്! പരിഹാസം.. വീഡിയോ

  • By
Google Oneindia Malayalam News

യുപിയില്‍ 312 സീറ്റുകള്‍ നേടിയായിരുന്നു ബിജെപി സഖ്യം അധികാരത്തില്‍ ഏറിയത്. ബിജെപി നിലം തൊടാതിരുന്ന സംസ്ഥാനത്ത് പാര്‍ട്ടിയുടെ മുന്നേറ്റം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങുമ്പോള്‍ പക്ഷേ ബിജെപിക്ക് അനുകൂലമല്ല സംസ്ഥാനത്തെ കാര്യങ്ങള്‍ എന്നാണ് സൂചന.

<strong>" title=""ഐഡിയ സ്റ്റാർ സിങ്ങറോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല"! മറുപടിയുമായി അനില്‍ അക്കരെ" />"ഐഡിയ സ്റ്റാർ സിങ്ങറോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല"! മറുപടിയുമായി അനില്‍ അക്കരെ

മുഖ്യമന്ത്രിയും ബിജെപി സ്റ്റാര്‍ കാമ്പെയ്നറുമായ യോഗി ആദിത്യനാഥിനെതിരെ സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ശക്തമാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. യുപിയില്‍ ബിജെപി നടത്തിയ പരിപാടിയിലെ 'വന്‍ ജനപങ്കാളിത്തം' സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളിന് വഴിവെച്ചിരിക്കുകയാണ്.

 സ്റ്റാര്‍ കാമ്പെയ്നര്‍

സ്റ്റാര്‍ കാമ്പെയ്നര്‍

ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് യോഗി ആദിത്യനാഥിനെ സ്റ്റാര്‍ കാമ്പെയ്നറാക്കി പ്രചരണം കൊഴിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. ഇതിന്‍റെ ഭാഗമായി ശബരിമല വിഷയം കത്തി നില്‍ക്കുന്ന പത്തനംതിട്ടയില്‍ ഫിബ്രവരിയില്‍ യോഗിയെ ബിജെപി എത്തിച്ചിരുന്നു.

 പത്തനംതിട്ടയില്‍ പാളി

പത്തനംതിട്ടയില്‍ പാളി

എന്നാല്‍ അന്ന് യോഗിയുടെ വരവിനപ്പുറം അത് വാര്‍ത്തയായത് ഒഴിഞ്ഞ കസേരകള്‍ നോക്കി യോഗിക്ക് പ്രസംഗിക്കേണ്ടി വന്ന ഗതികേടിനെ കുറിച്ചായിരുന്നു. യോഗി എത്തുമ്പോള്‍ ബഹുജന പങ്കാളിത്തം ഉണ്ടാകുമെന്ന് കണക്ക് കൂട്ടി സംഘാടകര്‍ ഗ്രൗണ്ട് നിറയെ കസേരകള്‍ ഒരുക്കി.

 പച്ചകസേരയുടെ ദൃശ്യം

പച്ചകസേരയുടെ ദൃശ്യം

എന്നാല്‍ ഒഴിഞ്ഞ് കിടക്കുന്ന പച്ച കസേരകള്‍ നോക്കി യോഗിക്ക് പ്രസംഗിക്കേണ്ടി വന്നു. യോഗിയുടെ പ്രസംഗത്തിന്‍റേയും ഒഴിഞ്ഞ ഗ്രൗണ്ടിന്‍റേയും വീഡിയോ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. സീറ്റുകളില്‍ മുക്കാല്‍ ഭാഗവും ഒഴിഞ്ഞ് കിടക്കുകയായിരുന്നു.

 ഞെട്ടിച്ച് യുപിയില്‍

ഞെട്ടിച്ച് യുപിയില്‍

എന്തായാലും കേരളത്തില്‍ ആയത് കൊണ്ടാണെന്ന് പറഞ്ഞായിരുന്നു ചില സംഘപരിവാര്‍ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യത്തെ പ്രതിരോധിച്ചത്.എന്നാല്‍ ബിജെപിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമാണ് ഇപ്പോള്‍ യുപിയില്‍ തന്നെ ഉണ്ടായിരിക്കുന്നത്.

 വിരലില്‍ എണ്ണാവുന്നവര്‍

വിരലില്‍ എണ്ണാവുന്നവര്‍

യോഗിയുടെ സ്വന്തം സംസ്ഥാനത്ത് യോഗി പങ്കെടുത്ത പരിപാടിയില്‍ എത്തിയത് വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രമായിരുന്നു. മതുരയില്‍ സിറ്റിങ്ങ് എംപിയായ ഹേമാ മാലിനിയ്ക്ക് വേണ്ടി പ്രചരണത്തിന് എത്തിയതായിരുന്നു യോഗി ആദിത്യനാഥ്.

 ആരും എത്തിയില്ല

ആരും എത്തിയില്ല

പരിപാടിയിലെ ജനപങ്കാളിത്തം പ്രതീക്ഷിച്ച് 2,000 കസേരകളാണ് സംഘാടകര്‍ ഒരുക്കിയിരുന്നത്. 10,000 ത്തോളം ആളുകള്‍ പരിപാടിയില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷത്ര ജനങ്ങള്‍ എത്തിയില്ല,ബിജെപി നേതാവ് പറഞ്ഞു.

ബിജെപി നേതാവ്

ബിജെപി നേതാവ്

എന്നാല്‍ യോഗിയെ കേള്‍ക്കാന്‍ എത്തിയവര്‍ കസേരകള്‍ നിരത്തിയതിന് പുറകിലായി തടിച്ച് കൂടിയിരുന്നുവെന്നാണ് ഒരു ബിജെപി നേതാവ് ആശ്വസിച്ചത്. അതേസമയം പ്രസംഗത്തില്‍ യോഗി കത്തിക്കയറി.

 കള്ളന്‍മാര്‍

കള്ളന്‍മാര്‍

എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും കള്ളന്‍മാരാണെന്നും സഹോദരങ്ങളാണെന്നും യോഗി പറഞ്ഞു. എന്നാല്‍ ആരും തന്നെ അത് കേള്‍ക്കാന്‍ ഉണ്ടായില്ലെന്നതാണ് സത്യം.സംസ്ഥാനത്തെ ബിജെപിയുടെ പതനമാണ് ഒഴിഞ്ഞ കസേരകള്‍ നല്‍കുന്ന സൂചനയെന്ന് കോണ്‍ഗ്രസ് വക്താവ് ദ്വിജേന്ത ത്രിപാഠി പറഞ്ഞു.

 പൊള്ള വാഗ്ദാനങ്ങള്‍

പൊള്ള വാഗ്ദാനങ്ങള്‍

പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയതാണ് ബിജെപി 2014 ല്‍ അധികാരത്തില്‍ ഏറിയത്. ജനങ്ങള്‍ക്ക് സംഘപരിവാറിനേയും ബിജെപി നേതാക്കളേയും ഭയമാണ്. അതുകൊണ്ടാണ് അവര്‍ ബിജെപിക്കെതിരെ തുറന്ന് സംസാരിക്കാന്‍ ഭയക്കുന്നതെന്നും ദ്വിജേന്ത ത്രിപാഠി പറഞ്ഞു.

 വീഡിയോ

വീഡിയോ

അതേസമയം ഒഴിഞ്ഞ കസേരകളുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ബിജെപിയുടെ വരാനിരിക്കുന്ന നാളുകളുടെ തുടക്കം മാത്രമാണിതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

 തോറ്റ് തുന്നംപാടി

തോറ്റ് തുന്നംപാടി

മുന്‍പ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യ നാഥ് പ്രചരണത്തിന് ഇറങ്ങിയിരുന്നു. എന്നാല്‍ യോഗി പ്രചരണത്തിനിറങ്ങിയ എല്ലാ മണ്ഡലങ്ങളിലും ബിജെപി പരാജയപ്പെട്ടിരുന്നു.

വീഡിയോ

വീഡിയോ

<strong>'ഇത് കോണ്‍ഗ്രസ് യുഗം'! കോണ്‍ഗ്രസിലേക്കെന്ന് പ്രഖ്യാപിച്ച് ബിജെപി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ</strong>'ഇത് കോണ്‍ഗ്രസ് യുഗം'! കോണ്‍ഗ്രസിലേക്കെന്ന് പ്രഖ്യാപിച്ച് ബിജെപി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
empty chairs at yogi rally goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X