പൃഥ്വിരാജ് ഇതിൽ പതറി പോകും എന്ന് കരുതുന്നില്ല; അദ്ദേഹം അഭ്രിയമാകാന്‍ കാരണം ഇതാകും: എഎ റഹീം
എമ്പുരാൻ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവരെ തേടി കേന്ദ്ര ഏജൻസികൾ ഓരോന്നായി എത്തിക്കൊണ്ടിരിക്കുകയാണെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭ എംപിയുമായ എ എ റഹീം. പൃഥ്വിരാജ് ഇതിൽ പതറി പോകും എന്ന് ഞാൻ കരുതുന്നില്ല. പതറിപ്പോയെക്കാവുന്ന ആക്രമണം ആണ് നടക്കുന്നത്. ശ്രദ്ധിച്ചിട്ടുണ്ടാകും, പൃഥ്വിരാജിന്റെ നേരെയാണ് കൂടുതൽ ആക്രമണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ദേശീയ എജൻസികളുടെ വേട്ട തുടരുമ്പോൾ. പൃഥ്വിരാജിനും എമ്പുരാൻ ടീമിനും ഹൃദയം നിറഞ്ഞ പിന്തുണ അർപ്പിക്കുന്നു. ധീരമായ നിലപാട് ഉയർത്തുന്നവരെ വേട്ടയാടാനുള്ള ഉപകരണങ്ങൾ മാത്രമായി ഇ ഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ മാറുമ്പോൾ, മഹാഭൂരിപക്ഷം വരുന്ന ജനം നിങ്ങൾക്ക് ഒപ്പമായിരിക്കുമെന്നും എഎ റഹീം കൂട്ടിച്ചേർത്തു.

എഎ റഹീമിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
എമ്പുരാൻ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവരെ തേടി കേന്ദ്ര ഏജൻസികൾ ഓരോന്നായി എത്തിക്കൊണ്ടിരിക്കുകയാണ്. 2002 ൽ ഗുജറാത്തിൽ നടന്ന സംഘപരിവാർ നടത്തിയ ക്രൂരമായ വംശ ഹത്യയുടെ ദൃശ്യങ്ങളാണ് മോദിസർക്കാരിനെ ആസ്വസ്തമാക്കിയത്. ഗുജറാത്തിൽ മുസ്ലിം വേട്ട നടക്കുമ്പോൾ അവിടുത്തെ മുഖ്യമന്ത്രി സാക്ഷാൽ നരേന്ദ്ര മോദിയാണ്. അന്നതിനെ ചോദ്യം ചെയ്ത എല്ലാവരും പിന്നെ വേട്ടയാടപ്പെട്ടിട്ടുണ്ട് എന്നത് ചരിത്രം.
ഗുജറാത്തിൽ നിന്ന് ഇന്ദ്രപ്രസ്ഥത്തിലേയ്ക്കുള്ള വഴികളിൽ ഒഴുകിയ നിരപരാധികളായ മനുഷ്യന്റെ ചോര മായ്ച്ചു വിശുദ്ധനാകാൻ മാർക്കറ്ററിങ്, ബ്രാൻഡിംഗ് സ്ട്രാറ്റജിയുടെ എല്ലാ സാധ്യതകളും സംഘപരിവാർ പ്രയോഗിച്ചിട്ടുണ്ട്.
ചോര പുരണ്ട ആ ഭൂതകാലം ഒരു സിനിമയിലൂടെയും എഴുത്തിലൂടെയും പുനരാവിഷ്കരിക്കപ്പെടുന്നതിന്റെ അസഹിഷ്ണുതയാണ് ഈ കാണുന്ന കേന്ദ്ര ഏജൻസികളുടെ തേരോട്ടം. പൃഥ്വിരാജ് ഇതിൽ പതറി പോകും എന്ന് ഞാൻ കരുതുന്നില്ല. പതറിപ്പോയെക്കാവുന്ന ആക്രമണം ആണ് നടക്കുന്നത്.
ശ്രദ്ധിച്ചിട്ടുണ്ടാകും പൃഥ്വിരാജിന്റെ നേരെയാണ് കൂടുതൽ ആക്രമണം. ഭരണഘടനാ വിരുദ്ധമായ കേന്ദ്ര സർക്കാർ നീക്കങ്ങളിൽ പലപ്പോഴും ധീരമായി അഭിപ്രായം പറഞ്ഞു, ജനഗണമന എന്ന സിനിമയിലെ രാജ്യം ഭരിക്കുന്നവർക്കെതിരായ തകർപ്പൻ ഡയലോകുകൾ ഇതൊക്കെയാകാം രാജുവിനെ അവർക്ക് അപ്രിയരാക്കിയത്.
ദേശീയ എജൻസികളുടെ വേട്ട തുടരുമ്പോൾ...
പൃഥ്വിരാജ്ജിനും എമ്പുരാൻ ടീമിനും ഹൃദയം നിറഞ്ഞ പിന്തുണ.ധീരമായ നിലപാട് ഉയർത്തുന്നവരെ വേട്ടയാടാനുള്ള ഉപകരണങ്ങൾ മാത്രമായി ഇ ഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ മാറുമ്പോൾ, മഹാഭൂരിപക്ഷം വരുന്ന ജനം നിങ്ങൾക്ക് ഒപ്പമായിരിക്കും. അതാണ് ചരിത്രം. വേട്ടക്കാരും,ഭയന്ന് മാപ്പിരക്കുന്നവരും തോൽക്കുക തന്നെ ചെയ്യും.












Click it and Unblock the Notifications