Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിർത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടത്'; അധിക്ഷേപവുമായി ബി ​ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാ​ദങ്ങൾക്കിടെ പ‍ൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനെ അധിക്ഷേപിച്ച് ബി ജെ പി നേതാവ് ബി ​ഗോപാലകൃഷ്ണൻ. പൃഥ്വിരാജിന്റെ ഭാര്യ അർണൺ നക്സൽ ആണെന്ന് ബി ​ഗോപാലകൃഷ്ണൻ ആരോപിച്ചു. മല്ലികാ സുകുമാരാൻ ആദ്യം മരുമകളെ നിലയ്ക്ക നിർത്തണമെന്നും ​ഗോപാലകൃഷ്ണൻ പറഞ്ഞു.

' മേജർ രവി ഒന്ന് ആലോചിക്കണം എന്നാണ് മല്ലികാ സുകുമാരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് ശരിയാണോ എന്ന് ആലോചിക്കണം എന്നാണ് പറയുന്നത്. മോഹൻലാലിനെ പരോക്ഷമായും മേജർ രവിയെ പ്രത്യക്ഷമായും എതിർ‌ത്ത മല്ലിക സുകുമാരനോട് ബി ജെ പിക്ക് പറയാനുള്ളത് നിങ്ങളുടെ വീട്ടിൽ ഒരാളുണ്ടല്ലോ,

empuraan

മല്ലിക സുകുമാരന്റെ മരുമകൾ. അർബൺ നക്സൽ. തരത്തിൽ കളിക്കെടാ എന്നാണ് ആ അർബൺ നക്സൽ നേരത്തെ പറഞ്ഞത്. ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിർത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടത് എന്നാണ് ആദ്യം പറയാനുള്ളത്, എന്നാണ് ​ഗോപാലകൃഷ്ണൻ പറഞ്ഞത്. '

എമ്പുരാനയുമി ബന്ധപ്പെട്ട വിവാദത്തിനിടെ മോഹൻലാൽ ഖേദം പ്രകടിപ്പിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൃഥ്വിരാജിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. പൃഥ്വിരാജ് മോഹൻലാലിനെ വഞ്ചിച്ചു എന്ന തരത്തിലായിരുന്നു വിമർശനങ്ങൾ. ഇതിന് പിന്നാലെയാണ് മല്ലികാ സുകുമാരൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്.

പൃഥ്വിരാജ് തങ്ങളെ ചതിച്ചു എന്ന് മോഹൻലാലോ നിർമാതാക്കളോ ഇതു വരെ പറഞ്ഞിട്ടില്ല. ഇനി പറയും എന്നും എനിക്ക് തോന്നുന്നില്ല. മോഹൻലാൽ എന്റെ കുഞ്ഞനുജൻ ആണ്. കുട്ടിക്കാലം മുതൽ ലാലിനെ എനിക്ക് അറിയാം.എന്റെ മകനെ കുറിച്ച് എത്രയോ വേദികളിൽ മോഹൻലാൽ പുകഴ്ത്തി പറഞ്ഞിരിക്കുന്നു. എന്നാൽ ലാലിന്റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ എന്റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതിൽ അതീവ ദുഃഖം ഉണ്ട്.പൃഥ്വിരാജ് എന്ന സംവിധായകൻ ഈ പടവുമായി ബന്ധപ്പെട്ടവരെ എന്നല്ല,ഒരു പടവുമായും ബന്ധപ്പെട്ട ആരെയും ചതിച്ചിട്ടില്ല. ഇനി ചതിക്കുകയും ഇല്ല.

എമ്പുരാൻ എന്ന സിനിമയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിന് ഈ കൂട്ടായ്മയിൽ ഉള്ള എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്.അവർ എല്ലാവരും ഒന്നിച്ചിരുന്നു തിരക്കഥ വായിച്ചിട്ടുണ്ട്.എടുക്കുന്ന രംഗങ്ങൾ അപ്പപ്പോൾ ഒന്നിച്ചിരുന്നു കണ്ട് എല്ലാവരും ഓക്കേ പറഞ്ഞിട്ടുണ്ട്. എടുക്കുന്ന ഘട്ടത്തിൽ സീനുകൾ തിരുത്തണമെങ്കിൽ അതിന് വേണ്ടി എഴുത്തുകാരനായ മുരളി ഗോപി എപ്പോഴും സന്നദ്ധനാണ്. പിന്നെ എല്ലാം കഴിഞ്ഞ് സിനിമ ഇറങ്ങിയപ്പോൾ എങ്ങനെ അതിനു പൃഥ്വിരാജ് മാത്രം ഉത്തരവാദി ആകും? എന്നാണ് മല്ലിക സുകുമാരൻ ചോദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+