''അതാണ് ചങ്കൂറ്റം, മോഹൻലാലിന് ഇല്ലാത്തതും അതാണ്'; മുരളി ഗോപിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ
എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാവെ ഖേദ പ്രകടനവുമായി മോഹൻലാൽ രംഗത്ത് വന്നിരുന്നു. മോഹൻലാൽ പങ്കുവെച്ച കുറിപ്പ് പൃഥ്വിരാജും ഷെയർ ചെയ്തിരുന്നു. എന്നാൽ മുരളി ഗോപി ഇതുവരെ ഖേദം പ്രകടനം നടത്തിയിട്ടില്ല. മോഹൻലാലിന്റെ പോസ്റ്റ് ഷെയർ ചെയ്തിട്ടുമില്ല.
മുരളി ഗോപിയുടെ നിലപാടിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. മോഹൻലാൽ ഖേദ പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ പൃഥ്വിരാജിന്റെ ഭാഗത്ത് നിന്ന് ഖേദപ്രകടനം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് മോഹൻലാലിന്റെ കുറിപ്പ് പൃഥ്വിരാജ് പങ്കുവെച്ചപ്പോൾ ഉയർന്ന പ്രതികരണങ്ങൾ. നിലപാട് പറയുന്ന പൃഥ്വിരാജ് പോലും മുട്ടുകുത്തി ഇടത്ത് മുരളി ഗോപി എടുത്ത നിലപാട് എന്തുകൊണ്ടും മാതൃകയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

നിലപാട് ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ് .. മടിയിൽ ഖനമില്ലാത്തവന് എന്ത് പേടിക്കാൻ ?ഗോപി ചേട്ടന്റ മകൻ തന്തക്ക് പിറന്നവൻ ആണ് അതാ, ഭരത് ഗോപി നല്ലൊരു നടൻ ആയിരുന്നു എന്നതിനേക്കാൾ നല്ലൊരു അച്ചൻ ആണെന്ന് ഇപ്പൊ മനസ്സിലായി.
അതാണ് ചങ്കൂറ്റം.....
മോഹൻലാലിന് ഇല്ലാത്തതും അതാണ്.... മോഹൻലാൽ ഒരു പരാജയം ആണെന്ന് മനസിലായി... മോഹൻലാൽ ഒരു മാപ്പ് പറഞ്ഞു... ഇതു കൊണ്ട് സംഭവിച്ചത് എന്താ? പ്രിത്വിരാജ് മോശക്കാരനായി, മുരളി ഗോപി മോശകാരനായി അതു കൊണ്ടായിരിക്കും മുരളി ഗോപി ഷെയർ ചെയ്യാത്തത്.. കാരണം ഇവിടെ തെറ്റ് എന്നത് എന്താ സംഭവിച്ചത്. ഉള്ള കാര്യം സിനിമയിൽ ചെയ്ർത്തു അതു കൊണ്ടായിരിക്കും മുരളി ഗോപി മാപ്പ് പറയാത്തത്, എൻറെ വീടിൻറെ ചുവരിൽ ഒരുപാട് പേരുടെ പടമൊന്നുമില്ല ഒരാളുടെ പടം ഉള്ളു.. എൻറെ തന്തയുടെ മാപ്പ് ജയൻ പറയൂല... അഴി എങ്കിൽ അഴി കയറെങ്കിൽ കയർ.. എന്ന് എഴുതിയ ആൾ മാപ്പ് പറയില്ല, എന്നിങ്ങനെ പോകുന്നു കമന്റ്.
അതേ സമയം, വിവാദ ഭാഗങ്ങൾ വെട്ടി മാറ്റിയ എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയറ്ററുകളിലേക്ക് എത്തും. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടി മാറ്റിയാണ് പുതിയ പതിപ്പ് എത്തുക.
മാർച്ച് 27 നാണ് ആഗോള റിലീസായി എമ്പുരാൻ എത്തിയത്. ശ്രീ ഗോകുലം മൂവീസ്, ആശീർ വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മുരളീ ഗോപിയാണ് എഴുതിയത്.












Click it and Unblock the Notifications