'ലാലേട്ടനും പൃഥ്വിരാജും പറഞ്ഞുകഴിഞ്ഞു! മഞ്ജു വാര്യരും ടൊവിനൊയും എന്തുപറഞ്ഞു?'
എമ്പുരാനുമായി ബന്ധപ്പെട്ട വിവാദത്തിനിടെ മോഹൻലാൽ ഖേദം പ്രകടിപ്പിക്കുകയും മോഹൻലാൽ പങ്കുവെച്ച കുറിപ്പ് പൃഥ്വിരാജ് പങ്കുവെയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ മോഹൻലാലിനെതിരെയും പൃഥ്വിരാജിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. മോഹൻലാലിന്റെ ഭാഗത്ത് നിന്ന് ഖേദ പ്രകടനം ഉണ്ടാവും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പൃഥ്വിരാജിന്റെ ഭാഗത്ത് നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഭൂരിഭാഗവും പറയുന്നത്.
പൃഥ്വിരാജിന്റെ ഭാഗത്തി നിന്ന് ഇത്തരം ഒരു നടപടി ഉണ്ടായതിന് പിന്നാലെ എമ്പുരാനിൽ പ്രധാന കഥാപാത്രങ്ങൾ ചെയ്ത ടൊവിനോ തോമസും മഞ്ജു വാര്യരും ഇക്കാര്യത്തിൽ പ്രതികരിച്ചോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. മഞ്ജുവാര്യരും ടൊവിനോയും മോഹൻലാലിന്റെ പോസ്റ്റ് പങ്കുവെച്ചിട്ടില്ല. 29 ാം തീയതിയാണ് ഇരുവരും ഒടുവിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്. ലൂസിഫറിന്റെ സ്ക്രിപ്റ്റ് എഴുതിയ മുരളി ഗോപിയും മോഹൻലാലിന്റെ പോസ്റ്റ് ഷെയർ ചെയ്തിട്ടില്ല.

മികച്ച അഭിപ്രായം നേടി റെക്കോർഡുകൾ തീർത്ത് മുന്നോട്ടുപോകുന്ന എമ്പുരാനെതിരെ സംഘപരിവാർ അനുകൂലികൾ രൂക്ഷ വിമർശനം നടത്തിയിരുന്നു. ഒടുവിൽ ചിത്രത്തിലെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്ത് പുതിയ പതിപ്പ് പ്രദർപ്പിക്കാനുള്ള തീരുമാനത്തിൽ എത്തുകയായിരുന്നു. വിവാദം ശക്തമാകുന്നതിനിടെയാണ് കഴിഞ്ഞ ദിവസം മോഹൻലാൽ ഖേദം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഈ കുറിപ്പ് പൃഥ്വിരാജ് ഷെയർ ചെയ്യുകയും ചെയ്തു.
ലൂസിഫർ' ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്.
അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.
കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു, എന്നായിരുന്ന മോഹൻലാൽ കുറിച്ചത്.












Click it and Unblock the Notifications