'മാപ്പ് പറയാൻ മോഹൻലാൽ വന്നോ? പറ്റിപ്പോയ ചതി ഏറ്റുപറഞ്ഞ്, മോഹൻലാൽ വന്നാൽ സ്വീകരിക്കാൻ സംഘം റെഡി': വി ടി ബൽറാം
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ വിജയകരമായി പ്രദർശനം തുടരുകയാണ്. അതേ സമയം സിനിമയ്ക്കെതിരെ രൂക്ഷവിമർശനവുമായി സഘപരിവാർ അനുകൂലികൾ എത്തിയിരുന്നു. ചിത്രത്തിലെ സംഘപരിവാർ വിമർശനം മോഹൻലാൽ അറിയാതെ പൃഥ്വിരാജ് കുത്തിക്കയറ്റിയതാണ് എന്നുൾപ്പെടെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെ സംഘപരിവാറിനെതിരെ പരിഹാസവുമായി എത്തിയിരിക്കുകയാണ് വി ടി ബൽറാം.
മാപ്പ് പറയാൻ മോഹൻലാൽ വന്നോ? ഇന്ന് 11 മണിക്കുള്ളിൽ വരുമെന്നായിരുന്നല്ലോ പറഞ്ഞ് കേട്ടിരുന്നത്? സമസ്താപരാധം പറഞ്ഞ്, "രായപ്പ"നെ തള്ളിപ്പറഞ്ഞ്, പറ്റിപ്പോയ ചതി ഏറ്റുപറഞ്ഞ്, മോഹൻലാൽ വന്നാൽ സ്വീകരിക്കാൻ സംഘം റെഡി എന്നാണ് അദ്ദേഹം കുറിച്ചത്. നിരവധി കമന്റുകളാണ് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.

രാജുവിന് പടം എടുക്കാൻ പണത്തിനായി ക്രെഡിറ്റ് കാർഡ് കൊടുത്ത ആൻറണിയും മാപ്പ് പറയണം, മോഹൻലാൽ, പൃഥ്വീരാജ് തുടങ്ങിയവരിൽ കുറ്റം ചർത്തേണ്ടത് ഉണ്ടോ ? ഒരു ആക്ഷൻ ത്രില്ലർ ആയ പ്രതികാര കഥ പൊളിറ്റിക്കൽ സൈഡ് ലൈനിൽ പറയുമ്പോൾ അനാവശ്യമായ ഒരു പശ്ചാത്തലം കഥക്ക് നൽകിയ "മുരളി ഗോപി" അല്ലേ ശരിക്കും ആ സിനിമക്ക് അർഹിക്കുന്ന ഐക്യകണ്ഠമായ അംഗീകാരം ഇല്ലാതെ ആക്കിയത്,വരും വരാതിരിക്കില്ല എന്നിങ്ങനെ പോകുന്നു കമന്റ്.
വി ടി ബൽറാമിന്റെ കുറിപ്പ്:
മാപ്പ് പറയാൻ മോഹൻലാൽ വന്നോ?
വരില്ലേ?
ഇന്ന് 11 മണിക്കുള്ളിൽ വരുമെന്നായിരുന്നല്ലോ പറഞ്ഞ് കേട്ടിരുന്നത്?
സമസ്താപരാധം പറഞ്ഞ്,
"രായപ്പ"നെ തള്ളിപ്പറഞ്ഞ്,
പറ്റിപ്പോയ ചതി ഏറ്റുപറഞ്ഞ്,
മോഹൻലാൽ വന്നാൽ സ്വീകരിക്കാൻ സംഘം റെഡി.
അതേ സമയം എമ്പുരാൻ സിനിമ കണ്ടിട്ടില്ലെന്നും സിനിമ കാണുമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. സിനിമ സിനിമയാണ് എന്നാണ് ടി രമേശ് പറഞ്ഞത്. സംസ്ഥാന അധ്യക്ഷനും അതാണ് പറഞ്ഞത്. താനും സിനിമ കാണുമെന്ന് ജോർജ് കുര്യൻ പറഞ്ഞു.
" മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ മോഹൻലാൽ വില്ലനായാണ് വന്നത്. നെഗറ്റീവിൽ നിന്നാണ് തുടങ്ങിയത്. ഇത്രയും ഉയരത്തിൽ എത്തിയത് അതിന് ശേഷമാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ ഉയരത്തിൽ എത്തിക്കാൻ വേണ്ടിയുള്ളതാണ് ഈ നെഗറ്റീവ്, ബി ജെ പി സൂപ്പർ താരത്തെ പോലെ ഉദിച്ചുയരും. എല്ലാ വീടുകളിലും ബി ജെ പിയെ പറ്റി ചർച്ച ചെയ്യണം. എമ്പുരാൻ കാണാൻ പോകുന്നവരെല്ലാം ബി ജെ പിയെക്കുറിച്ച് ചർച്ച ചെയ്യും, എന്നാണ് ജോർജ് കുര്യൻ പറഞ്ഞത്. ോ












Click it and Unblock the Notifications