'വെട്ടിമാറ്റിയാലും മുറിഞ്ഞുപോകാത്ത രാഷ്ട്രീയ പ്രഖ്യാപനമാണ് ഈ സിനിമ'; കെ കെ രമ
തിരുവനന്തപുരം: എമ്പുരാൻ സിനിമയ്ക്ക് പിന്തുണയുമായി കെ കെ രമ. എല്ലാ അതിരുകളും ലംഘിച്ച് സംഘപരിവാർ അനുകൂലികൾ നടത്തിയ സൈബർ ആക്രമണത്തെ തുടർന്നാണ് നിർമ്മാതാക്കൾക്ക് സിനിമ വീണ്ടും സെൻസറിംഗിന് സമർപ്പിക്കേണ്ടി വന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് കെ കെ രമ പറഞ്ഞു.
സംഘപരിവാർ കടന്നാക്രമണം തുടങ്ങിയ സന്ദർഭം മുതലാണ് കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന ജനതയും ഈ സിനിമയ്ക്കൊപ്പം നിലയുറപ്പിച്ചതെന്നും രമ പറഞ്ഞു. കേവലം ഒരു ചലച്ചിത്രാസ്വാദനം മാത്രമായല്ല, ഒരു രാഷ്ട്രീയ ദൗത്യമായാണ് ആ സിനിമ കാണൽ ലോകത്തെമ്പാടുമുള്ള മലയാളികൾ ഏറ്റെടുത്തതെന്നും രമ പറഞ്ഞു.

ഭരണപ്രതിപക്ഷ ഭേദമെന്യേ എല്ലാ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നേതാക്കളും അണികളും ഈ സംഘപരിവാർ കടന്നാക്രമണങ്ങളെ നിസ്സംശയം പ്രതിരോധിച്ചു. പക്ഷേ ജനത ഒറ്റമനസ്സായി നടത്തിയ ഈ സാംസ്കാരിക പ്രതിരോധത്തെ വിശ്വാസത്തിലെടുക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർക്ക് സാധിക്കേണ്ടതായിരുന്നെന്നും രമ പറഞ്ഞു.
വെട്ടിമാറ്റിയാലും മുറിഞ്ഞു പോകാത്ത രാഷ്ട്രീയ പ്രഖ്യാപനമാണ് ഈ സിനിമ എ ന്നു സിനിമയിലെ ദൃശ്യങ്ങൾ വെട്ടിമാറ്റും പോലെ എളുപ്പമല്ല ചരിത്രം വെട്ടിമാറ്റാനെന്നും രമ പറയുന്നു. ജനാധിപത്യ/ മതേതര മൂല്യം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാവരും ഈ സിനിമ കാണണം എന്ന് ആഗ്രഹിക്കുന്നുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അവർ പറഞ്ഞു.
രമ പങ്കുവെച്ച കുറിപ്പ്:
റീ സെൻസറിംഗ് കഴിഞ്ഞ് എമ്പുരാൻ വീണ്ടും പ്രദർശനം തുടങ്ങിയിരിക്കുന്നു. എല്ലാ അതിരുകളും ലംഘിച്ച് സംഘപരിവാർ അനുകൂലികൾ നടത്തിയ സൈബർ ആക്രമണത്തെ തുടർന്നാണ് നിർമ്മാതാക്കൾക്ക് സിനിമ വീണ്ടും സെൻസറിംഗിന് സമർപ്പിക്കേണ്ടി വന്നത്. ഇത് ദൗർഭാഗ്യകരമായ സംഭവമാണ്.
സംഘപരിവാർ കടന്നാക്രമണം തുടങ്ങിയ സന്ദർഭം മുതലാണ് കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന ജനതയും ഈ സിനിമയ്ക്കൊപ്പം നിലയുറപ്പിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് വരിനിന്നു വോട്ട് ചെയ്യുന്നതുപോലെയാണ് മലയാളികൾ ആ സിനിമ കാണാൻ വേണ്ടി ടിക്കറ്റ് കൗണ്ടറുകൾക്ക് മുൻപിൽ വരിനിന്നത്. ഇപ്പോഴും ടിക്കറ്റുകൾക്കായി കാത്തുനിൽക്കുന്നത്. കേവലം ഒരു ചലച്ചിത്രാസ്വാദനം മാത്രമായല്ല, ഒരു രാഷ്ട്രീയ ദൗത്യമായാണ് ആ സിനിമ കാണൽ ലോകത്തെമ്പാടുമുള്ള മലയാളികൾ ഏറ്റെടുത്തത്.
ഭരണപ്രതിപക്ഷ ഭേദമെന്യേ എല്ലാ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നേതാക്കളും അണികളും ഈ സംഘപരിവാർ കടന്നാക്രമണങ്ങളെ നിസ്സംശയം പ്രതിരോധിച്ചു. പക്ഷേ ജനത ഒറ്റമനസ്സായി നടത്തിയ ഈ സാംസ്കാരിക പ്രതിരോധത്തെ വിശ്വാസത്തിലെടുക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർക്ക് സാധിക്കേണ്ടതായിരുന്നു. രാഷ്ട്രീയമായ എതിർപ്പുകളെയും തങ്ങൾക്ക് ഹിതകരമല്ലാത്തത് ചെയ്യുന്നവരെയും കയ്യിലുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സമ്മർദ്ദത്തിലാക്കിയും മീഡിയയും സോഷ്യൽ മീഡിയയും ഉപയോഗിച്ച് അപകീർത്തിപ്പെടുത്തിയും കൈകാര്യം ചെയ്യുന്ന ഫാസിസ്റ്റ് വാഴ്ചക്കാലത്ത് എല്ലാവർക്കും പിടിച്ചുനിൽക്കുക എളുപ്പമല്ല.
പ്രത്യേകിച്ച് കോടിക്കണക്കിന് രൂപയുടെ മുതൽമുടക്കുള്ള സിനിമ പോലൊരു വ്യവസായത്തിൽ. എത്ര സെൻസർ ചെയ്താലും ആ സിനിമയിൽ സംഘപരിവാറിനെ പ്രകോപിപ്പിച്ച പഴയകാല ചരിത്രം എവിടെയും മാഞ്ഞു പോവില്ല. ഗുജറാത്ത് കലാപവും നരോദ് പാട്യയിലെ കൂട്ടക്കൊലയുമൊക്കെ ചരിത്രമാണ്. നാൾവഴി കണക്കുള്ള യാഥാർത്ഥ്യങ്ങളാണ്.
കലാപകാലത്ത് കയ്യുംകെട്ടി നോക്കി നിൽക്കുകയും അതിനു കൂട്ടുനിൽക്കുകയും ചെയ്ത ഭരണകൂടവും ആ കലാപത്തിൽ നിന്നും ലാഭമുണ്ടാക്കി വളർന്നുവന്ന രാഷ്ട്രീയ വ്യക്തിത്വങ്ങളും യാഥാർഥ്യമാണ്. സിനിമയിലെ ദൃശ്യങ്ങൾ വെട്ടിമാറ്റും പോലെ എളുപ്പമല്ല ചരിത്രം വെട്ടിമാറ്റാൻ.
സെൻസർ ചെയ്യപ്പെടുന്നതിനു മുൻപ് തന്നെ എമ്പുരാൻ കണ്ടു. കണ്ടിറങ്ങുമ്പോൾ കൂടെപ്പോന്നത് രണ്ടു സ്ത്രീകളാണ്.
ഒന്നാമതായി നിഖാത് ഖാൻ അവതരിപ്പിച്ച 'മാസി എന്ന സുഭദ്രാ ബെൻ'. തൻ്റെ വീട്ടിൽ അഭയം തേടിയെത്തുന്ന മസൂദിനോട് അവർ പറയുന്നു.
"നിങ്ങളീ കണ്ടത് മതമോ വിശ്വാസമോ അല്ല. ഇതൊരു രാഷ്ട്രീയക്കളി മാത്രമാണ്. ഒരു കച്ചവടം മാത്രം. അതിന് ഹിന്ദുവെന്നോ മുസൽമാനെന്നോ, ആണെന്നോ പെണ്ണെന്നോ ഇല്ല. വെടിമരുന്നിലേക്ക് തീപ്പൊരി എറിയും പോലെയാണ് രാഷ്ട്രീയം മതവുമായി കൈകോർക്കുന്നത് ".
സിനിമയിലെ അക്രമകാരികളുടെ തോക്ക് ആദ്യം ഉന്നം വയ്ക്കുന്നത് അവരുടെ നെറ്റിയാണ്.
ഹിന്ദുമതത്തിൽ ജനിക്കുകയും അതിൽ തന്നെ വിശ്വസിക്കുകയും ചെയ്യുന്ന മഹാഭൂരിഭാഗം വരുന്ന മതേതര വിശ്വാസികളായ, ആ മൂല്യങ്ങൾക്ക് വേണ്ടി ജീവൻ കൊടുക്കാൻ തയ്യാറായ ലക്ഷക്കണക്കിന് മനുഷ്യരുടെ പ്രതിനിധിയാണ് സുഭദ്ര. ഇപ്പോഴും ജയിലിൽ കഴിയുന്ന സഞ്ജീവ് ഭട്ട്, ഗുജറാത്തിലെ കലാപത്തിന്റെ ഇരകളുടെ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പൊരുതിയ ടീസ്റ്റ സെതൽവാദ് തുടങ്ങി ഗുജറാത്തിൽ നിന്ന് തന്നെ കണ്ടെത്താവുന്ന നിരവധി ഉദാഹരണങ്ങളുടെ പ്രതീകം.
രണ്ടാമത്തേത് മഞ്ജുവാര്യർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രമാണ്. എന്തൊരു ഊർജ്ജമാണ് അവരുടെ വാക്കുകളിൽ. പിറകിൽ നിന്ന് പിടിച്ചു വലിക്കുന്ന വൈകാരികതകളോടും കൂടി ഏറ്റുമുട്ടിയാണ് പൊതുരംഗത്ത് ഓരോ സ്ത്രീയും നിലയുറപ്പിക്കുന്നത്. സഹോദരന്റെ ഫോൺവിളിയിൽ അടങ്ങിയ ഭീഷണിയുടെ സ്വരമാണ് പിന്നീടുള്ള പ്രിയദർശിനിയെ നിർമിക്കുന്നത്.
റീ സെൻസറിംഗിൽ വെട്ടി മാറ്റപ്പെട്ടു എന്നു പറയപ്പെടുന്ന രംഗത്ത് അവർ കൃത്യമായി പറയും പോലെ "തങ്ങളുടെ കയ്യിലുള്ള അന്വേഷണ ഏജൻസികളെ കൊണ്ട് കള്ളക്കേസുകൾ സൃഷ്ടിച്ച് നിശബ്ദരാക്കാമെന്ന് ഭരണകൂടം വ്യാമോഹിക്കുന്നതിനുമെത്രയോ മേലെയാണ് ഈ നാടിന്റെ ജനാധിപത്യ രാഷ്ട്രീയവും സംസ്കാരവും. കൈകളെ മാത്രമേ വിലങ്ങണിയിക്കാൻ അവർക്ക് സാധിക്കു ആശയങ്ങളെ തോൽപ്പിക്കാൻ കഴിയില്ല"..
ഒരു പോപ്പുലർ സിനിമയുടെ പതിവു കാഴ്ചകൾക്കപ്പുറം മനസ്സിൽ തൊട്ട ഈ രണ്ടു കഥാപാത്രങ്ങളാണ്, അവരെ ഭാവന ചെയ്ത എഴുത്തും സാക്ഷാത്കരിച്ച അഭിനേതാക്കളുമാണ് എമ്പുരാനെ എൻ്റെ പ്രിയപ്പെട്ട ചിത്രമാക്കുന്നത്. വെട്ടിമാറ്റിയാലും മുറിഞ്ഞു പോകാത്ത രാഷ്ട്രീയ പ്രഖ്യാപനമാണ് ഈ സിനിമ. ജനാധിപത്യ/ മതേതര മൂല്യം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാവരും ഈ സിനിമ കാണണം എന്ന് ആഗ്രഹിക്കുന്നു.
സ്നേഹപൂർവ്വം,
കെ. കെ രമ
അതേ സമയം എമ്പുരാൻ റീ എഡിറ്റ് ചെയ്ത പതിപ്പിന്റെ പ്രദർശനം പല തിയറ്ററുകളിലും ആരംഭിച്ചു. കൊച്ചിയിലടക്കം ചില തിയറ്ററുകളിൽ സിനിമയുടെ ഡൗൺലോഡിംഗ് അവസാന ഘട്ടത്തിലാണ്. 24 മാറ്റങ്ങളാണ് വരുത്തിയത്. 2. 08 മിനിറ്റ് ആണ് കുറഞ്ഞത്. എമ്പുരാൻ റിലീസ് ചെയ്തതിന് പിന്നാലെ തന്നെ ചിത്രത്തിനെതിരെ സംഘപരിവാർ അനുകൂലികൾ രംഗത്ത് എത്തിയിരുന്നു, വിമർശനം രൂക്ഷമായതിന് പിന്നാലെയാണ് സിനിമ റീ എഡിറ്റ് ചെയ്തത്. വിവാദം കനത്തപ്പോൾ മോഹൻലാൽ ഖേദപ്രകടനം നടത്തുകയും ചെയ്തു.
'ലൂസിഫർ' ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്.
അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു. , എന്നാണ് മോഹൻലാൽ പഞ്ഞത്.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആണ് സംവിധാനം ചെയ്തത്. 27 ാം തീയതിയാണ് സിനിമ പ്രദർശനത്തിന് എത്തിയത്.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില് വരും, വസ്തു,വാഹനാദികള് സമ്പാദിക്കും, കച്ചവടക്കാര്ക്കു ലാഭം വര്ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications