Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൃഥ്വിരാജ് കോടികൾ മുടക്കിയ വിവരക്കേട്, മോഹൻലാൽ വിമർശനം അർഹിക്കുന്നില്ല', കാരണം പറഞ്ഞ് അഖിൽ മാരാർ

എമ്പുരാൻ സിനിമ വിവാദത്തിൽ പ്രതികരിച്ച് ബിഗ് ബോസ് താരം അഖിൽ മാരാർ. മനുഷ്യനെ തമ്മിലടിപ്പിച്ച് പണമുണ്ടാക്കാനാണ് എമ്പുരാൻ ശ്രമിച്ചതെന്നും കേരളത്തിലെ മതേതര വിഡ്ഢികൾ സിനിമയുടെ അണിയറ പ്രവർത്തകർ കുഴിച്ച കുഴിയിൽ വന്നു വീഴുകയായിരുന്നുവെന്നും അഖിൽ മാരാർ പറഞ്ഞു. കാശുണ്ടാകാൻ വേണ്ടി സമൂഹത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന മാർക്കറ്റിങ് തന്ത്രങ്ങൾ അപകടകരമാണ് എതിർക്കപ്പെടേണ്ടതാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച നീണ്ട കുറിപ്പിൽ അഖിൽ മാരാർ വിശദീകരിച്ചു. അഖിൽ മാരാറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

'സിനിമയിൽ രാഷ്ട്രീയം പറയുന്നതിലോ യാഥാർഥ്യം പറയുന്നതിലോ യാതൊരു തെറ്റുമില്ല. സമൂഹത്തോടുള്ള ഒരു കലാകാരന്റെ ചേർന്ന് നിൽക്കലാണ് അവന്റെ കലയിലൂടെ അവൻ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയം.. അവിടെ അവന് പണം അല്ല ലക്ഷ്യം..ഒരു കാലത്തു KPAC നാടകങ്ങൾ, സാംബ ശിവന്റെ കഥാ പ്രസംഗങ്ങൾ ഇവയൊക്കെ ഒരു വിഭാഗം ജനങ്ങളോടുള്ള ഐക്യ പെടൽ കൂടിയായിരുന്നു. പണത്തെക്കാൾ ഉപരി അവരെ മുന്നോട്ട് നയിച്ചത് അവരുടെ ഉള്ളിലെ നീതി ബോധമായിരുന്നു. അവിടെയാണ് മനുഷ്യരെ തമ്മിലടിപ്പിച്ചു പണം ഉണ്ടാക്കാൻ ശ്രമിച്ച എമ്പുരാൻ എന്ന സിനിമയും അതിന്റെ അണിയറ പ്രവർത്തകരും സമൂഹത്തോട് ചെയ്ത ചതി തുറന്ന് പറയേണ്ടിയിരിക്കുന്നത്.

akhilmain2

എമ്പുരാൻ സിനിമ കണ്ട നിങ്ങൾക്ക് എല്ലാവർക്കും അറിയാം ഇത് യഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന സിനിമയോ അല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ച സിനിമയോ അല്ല .ബുദ്ധി ജീവി എന്ന് മറ്റുള്ളവർ കരുതുന്ന മുരളി ഗോപിയുടെ വികലമായ എഴുത്തിനു പൃഥ്വിരാജിന്റ്റ് കോടികൾ മുടക്കിയ വിവരക്കേട് അതാണ് സിനിമ കണ്ട ശേഷം എനിക്ക് തോന്നിയത്. സിനിമയിൽ കലാപം കാണിക്കാം എന്നാൽ കാശുണ്ടാകാൻ വേണ്ടി സമൂഹത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന മാർക്കറ്റിങ് തന്ത്രങ്ങൾ അപകടകരമാണ് എതിർക്കപ്പെടേണ്ടതാണ്.

ജനഗണമന സിനിമ ഇറങ്ങിയപ്പോൾ അന്ന് സന്ദീപ് വാര്യർ ഈ സിനിമയിലെ ട്രെയിലർ കണ്ട് പ്രതികരിച്ചു. സിനിമയിൽ ഇല്ലാത്ത ട്രെയിലർ രംഗങ്ങൾ ബോധപൂർവം സൃഷ്ടിച്ചതിന് ശേഷം അതിനെതിരെ ബിജെപി നേതാവ് രംഗത്ത് എന്ന് പറഞ്ഞായിരുന്നു ആ സിനിമ മാർക്കറ്റ് ചെയ്തത്.. ഒരു സിനിമയുടെ മാർക്കറ്റിങ് സാധ്യത ബിജെപി ആ സിനിമയ്ക്കെതിരെ എന്നാക്കുമ്പോൾ അത് വിജയം ആയി മാറുന്നത് ഇന്നാട്ടിലെ മുസ്ലിം സമൂഹത്തെ അത്രയേറെ മണ്ടന്മാർ ആയി ഇവർ കാണുന്നത് കൊണ്ടാകും.അല്ലെങ്കിൽ ബിജെപയേ അവർ അത്രയേറെ വെറുക്കുന്നത് കൊണ്ടാകും. അത് തന്നെയാണ് പാളി പോയ എമ്പുരാനു ഇവർ ഉപയോഗിച്ചതും.

സിനിമ ഇറങ്ങി പലർക്കും ദഹിക്കാതെ പോയപ്പോൾ അശ്വന്ത് ഉൾപ്പെടെ മോശം റിവ്യൂ പറഞ്ഞപ്പോൾ പിന്നീട് സോഷ്യൽ മീഡിയയിൽ നിറഞ്ഞത് സിനിമയിൽ "സംഘികളെ എടുത്തു ഉടുത്തിട്ടുണ്ട്.." "ഗുജറാത്ത്‌ കലാപം കാണിച്ചിട്ടുണ്ട് "എന്ന കമന്റുകൾ ആയിരുന്നു. സ്വഭാവികമായും ആ കമന്റുകൾക്ക് മറുപടി കമന്റുകളുമായി സൈബർ സങ്കികൾ വന്നു.. അതോടെ കേരളത്തിലെ മതേതര വിഡ്ഢികൾ സിനിമയുടെ അണിയറ പ്രവർത്തകർ കുഴിച്ച കുഴിയിൽ വന്നു വീണു. സംഘികൾ തള്ളി പറഞ്ഞ എമ്പുരാന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെ പിന്തുണ. മാധ്യമങ്ങൾ മാനവികത പുകഴ്ത്തി പാടി. ഇതൊക്കെ കണ്ട് പല ബിജെപി നേതാക്കളും സന്തോഷം കൊണ്ട് തുള്ളി ചാടി..

ബിജെപിയേ ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ പാർട്ടി ആക്കിയ അല്ലെങ്കിൽ മോദിയെ ബിജെപിയുടെ ദേശീയ നേതാവാക്കിയ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കിയ ഗുജറാത്തു കലാപം പുതിയ തലമുറ കൂടി അറിഞ്ഞിരിക്കുന്നു. കലാപത്തിന് കാരണമായ ട്രെയിനിലെ തീ വെയ്പ്പിന്റെ സിനിമ ദൃശ്യങ്ങൾ,അന്നത്തെ വാർത്തകൾ, സഫാരി ചാനൽ ചെയ്ത ഡോക്യൂമെന്ററി ഉൾപ്പെടെ ബിജെപി സൈബർ ഹാൻഡ്ലുകൾ പ്രചരിപ്പിച്ചു.. അതോടെ തീ വെച്ചതാണോ.. കത്തിയതാണോ എന്ന സംശയങ്ങൾക്ക് ഓരോരുത്തർക്കും അവർക്ക് വേണ്ടാതായ ഉത്തരം കിട്ടി..

വോട്ട് കിട്ടിയാലേ അധികാരം കിട്ടു. അധികാരം കിട്ടിയാലേ മനുഷ്യരെ തുല്യരായി കണ്ട് ഭരണം നിർവഹിച്ചു നൽകാൻ കഴിയു എന്ന തിരിച്ചറിവ് നഷ്ടപ്പെട്ട മതേതര വിഡ്ഢികൾ ഘോര ഘോരം ബിജെപിയെക്കെതിരെ പറഞ്ഞിട്ട് ബൂത്തിൽ പോയി അരിവാൾ, കൈപ്പതി, ഏണി, രണ്ടില തൊട്ട് സകല ചിന്ഹങ്ങളിൽ ഏതെങ്കിലും ഒന്നിൽ വോട്ട് ചെയ്തു ഇറങ്ങി വരുമ്പോൾ വർഗീയ വാദി ബുദ്ധിമാൻമാർക്ക് താമര എന്ന ഒറ്റ ചിഹ്നം മാത്രമേ മുന്നിലുള്ളു.

ബിജെപിക്ക് വോട്ടും എമ്പുരാന് കാശും കൂട്ടി കൊടുത്തിട്ട് ഇത് ഖേരളമാണ് എന്ന് വീമ്പിളക്കി അധികാരം ഇല്ലാതെ ഇരിക്കാൻ ആണ് കോൺഗ്രസ്സിന്റെ വിധി.
മുരളി ഗോപിയുടെ വികലതയുടെ വിഡ്ഢിത്തരങ്ങൾ ധാരാളം ഉള്ള സിനിമയിൽ
മുഖ്യമന്ത്രിയായ ടോവിനോയും സഹോദരി മഞ്ജു വാര്യരും രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി എന്നിവരെ ഓർമ്മിപ്പിക്കുമ്പോൾ ഭാവിയിൽ ആ സിനിമയിൽ മുഖ്യമന്ത്രി ചെയ്തത് പോലെ രാഹുൽ ഗാന്ധി ചെയ്യുമെന്നാണോ നിങ്ങൾ വിശ്വസിക്കുന്നത്..?
ബോധപൂർവം നാട്ടിൽ കലാപം ഉണ്ടാക്കണം എന്ന ചിന്ത ഇല്ലെങ്കിൽ ഗുജറാത്തു കലാപവും മുല്ലപെരിയാർ ഡാമും ഇത് പോലത്തെ ഒരു തട്ട് പൊളിപ്പൻ സിനിമയിൽ ആരും പറയില്ല.

വൈകാരികത വിറ്റ് കാശാക്കുന്നവർ, നാട്ടിൽ കലാപങ്ങൾ ഉണ്ടാക്കി മനുഷ്യനെ തമ്മിലടിപ്പിച്ചു കാശുണ്ടാക്കുന്നവർ കലാകാരന്മാർ അല്ല കലാപകാരികളാണ്.
ലാലേട്ടൻ അന്നും ഇന്നും സംവിധായകന്റെ നടൻ ആണ്. കഥ പോലും കേൾക്കാതെ സംവിധായകനെ വിശ്വസിച്ചു ചെയ്ത സിനിമകളാണ് അദ്ദേഹത്തിന്റെ ഒട്ടുമിക്ക സൂപ്പർ ഹിറ്റുകളും. സിനിമ പൂർണമായും സംവിധായാകന്റെയും എഴുത്തു കാരന്റെയും ആണെന്ന് വിശ്വസിക്കുന്ന അപൂർവം നടന്മാരിൽ ഒരാളാണ് ലാലേട്ടൻ..
അദ്ദേഹം ഒന്നിലും ഇടപെട്ട ചരിത്രം നാളിത് വരെ ഞാൻ കേട്ടിട്ട് കൂടിയില്ല...
എന്നിട്ട് പോലും നാട്ടിൽ മനുഷ്യർ തമ്മിൽ വിഭാഗീയതയുടെ പേരിൽ പോര് വിളി നടത്തുന്നു എന്നറിഞ്ഞു അതൊഴിവാക്കൻ ശ്രമിച്ച വലിയ മനസ്സിന്റെ ഉടമ കൂടിയാണ്. അത് കൊണ്ട് എന്റെ എഴുത്തിൽ ഒരു ശതമാനം പോലും വിമർശനം ലാലേട്ടൻ അർഹിക്കുന്നില്ല. 51 വെട്ട് കിട്ടിയ ചന്ദ്രശേഖരനേക്കാളും താഴെയാണ് 17വെട്ട് കിട്ടിയ എമ്പുരാൻ എന്ന് കൂടി കേരളം ഓർക്കട്ടെ', അഖിൽ കുറിച്ചു.

അതേസമയം നിരവധി പേരാണ് പതിവ് പോലെ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ചില കമന്റുകൾ ഇങ്ങനെ-' അല്ലയോ മാരാർ താങ്ങളും ഒരു സിനിമ ചെയ്ത വ്യക്തിയല്ലേ. 3 പാർട്ടിയെയും ആ സിനിമയിൽ അങ് തേച്ച് ഒട്ടിച്ചു വെച്ചിട്ടില്ലേ.എന്തായിരുന്നു അതിലൂടെ തങ്ങളുടെ ഉദ്ദേശം 3 പാർട്ടി പ്രവർത്തക്കരെയും തമ്മിൽ തല്ലിക്കാൻ . ആയിരുന്നോ. അത്തരം സിനിമ ചെയ്യ തങ്ങൾക്ക് എമ്പുരാൻ എന്ന സിനിമയെയും അതിലെ എഴുതുക്കാരൻ മുരളി ഗോപിയേയും.സംവിധായൻ പ്രിത്വിരാജിനെയും കുറ്റം പറയാൻ, വിമർശിക്കാൻ എന്ത് യോഗ്യത', ഒരാൾ കുറിച്ചു.

'ഇപ്പറയുന്ന മാരാരും ഇ കൊട്ടുന്നത് കാശിന് വേണ്ടി തന്നെയാണ്. എഫ്ബിയിൽ വഷളത്തരം പറഞ്ഞ് റീച്ചുണ്ടാക്കി നേടുന്ന കാശിനോളം വരില്ല, ഇന്ത്യയുടെ ചരിത്രം അതിന്റെ പരിപൂർണ്ണ നെഞ്ചുറപ്പോടെ ഇന്ത്യ മുഴുവൻ പ്രദർശിപ്പിച്ച് കാശുണ്ടാക്കുന്നത്. അതിന് മാരാർക്ക് കഴിയില്ല.ആണത്തം വേണം', ഇങ്ങനെ പോകുന്നു കമന്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+