'ഇനി കാണുന്നത് എംപുരാനല്ല വെറും 'എംബാം'പുരാൻ...'; പരിഹാസവുമായി സുരേന്ദ്രൻ
എംമ്പുരാൻ വിവാദത്തിൽ സിനിമയുടെ അണിയറപ്രവർത്തകരുടെ മാപ്പിന് പിന്നാലെ പരിഹാസവുമായി ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 'ഇനി കാണുന്നത് എംപുരാനല്ല വെറും 'എംബാം'പുരാൻ ആയിരിക്കുമെന്നാമ് സുരേന്ദ്രന്റെ പരിഹാസം. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
'ഉദരനിമിത്തം ബഹുകൃതവേഷം.. ഇനി കാണുന്നത് എംപുരാനല്ല വെറും 'എംബാം'പുരാൻ... ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും.നാസൗ നായം കരഗതഃ കരസ്ഥോപി വിനാശിതഃ|
ആശയാ ദൂഷിതാ ബുദ്ധിഃ കിം കരോമി വരാധമഃ', എന്നാണ് പോസ്റ്റിൽ പറയുന്നത്.

അതേസമയം പോസ്റ്റിന് താഴെ ബിജെപിയെ വിമർശിച്ചുകൊണ്ടുള്ള കമന്റുകൾ നിറയുകയാണ്. വിവാദത്തിൽ മോഹൻലാലും പൃഥ്വിരാജുമൊന്നും ക്ഷമ പറഞ്ഞതിൽ അതിശയമില്ലെന്നും കേന്ദ്ര ഏജൻസികളെ വെച്ച് അവരേയും ഭയപ്പെടുത്തിക്കാണുമെന്നുമാണ് പലരും കുറിച്ചത്. ചിലരുടെ കമന്റ് വായിക്കാം
'ഇതൊന്നും വലിയ മിടുക്കല്ല ബ്രോ അധികാരത്തിന്റെ ബലത്തിൽ
ആ പാവത്താനെ ആനകൊമ്പും ED യെയും കാട്ടി പേടിപ്പിച്ചു തിരുത്തിപ്പിച്ചു
അത്ര മാത്രം....'
തെറ്റിപ്പോയി, അവർ നേടേണ്ടത് നേടി കഴിഞ്ഞു. സെൻസർ കഴിഞ്ഞ് എത്താൻ വ്യാഴാഴ്ച ആകും.പടം അതുവരെ നിറുത്തിയിട്ടില്ല.ലക്ഷകണക്കിന് ആളുകൾ അത് കണ്ട് കഴിയും. അവർ ആഗ്രഹിച്ചത് നടന്നു.കാശും കിട്ടി. പിന്നെന്തിന് ഈ 17 കട്ട്.ആരെ ബോധിപ്പിക്കാൻ. ശരിക്കും അവർ സഖാപരിവാറിനെ, എതിർത്തവരെ കളിയാക്കുകയാണ്. തോറ്റു കൊടുത്തെന്ന ഭാവത്തിൽ ജയിക്കുന്നു. ഈ സ്കയിലിൽ ഉള്ള പടങ്ങൾ ഒരാഴ്ച്ചയിൽ കൂടുതൽ ഫുൾ തീയേറ്ററിൽ ഓടാറില്ല. പടം ഓടി തീർന്നു പെട്ടിയില്ലാകാറാകുമ്പോൾ കട്ട് ചെയ്ത് കിട്ടിയിട്ട് എന്ത് ഗുണം.എതിർപ്പ് കാണിച്ചവരെ റോയാലായി പറ്റിച്ചു. അതിൽ സപ്പോർട്ട് ചെയ്യാതെ നിന്ന ബിജെപി നേതാകൾക്കും പങ്കുണ്ട്.അത് കൊണ്ട് കുറഞ്ഞപക്ഷം ജയരാവങ്ങളെങ്കിലും മുഴക്കാതിരിക്കുക'
'ചേട്ടാ കാണേണ്ടവർ കണ്ടു,അറിയേണ്ടവർ അറിഞ്ഞു, കൊള്ളേണ്ടവർക്ക് കൊണ്ടു, നിങ്ങൾ എന്ത് ഉദ്ദേശിച്ചോ അത് നടന്നു, ഇനി വെട്ടിയാൽ എന്ത്, കേറിയാൽ എന്ത്'
'രാജ്യം ഭരിക്കുന്ന പാർട്ടിക്ക് സത്യം പറയുന്ന ഒരു സിനിമയെ ഭയം.. ഇല്ലാത്ത കാര്യം ഒരു മൊത്തം സ്റ്റേറ്റിനെ അപമാനിച്ചു പറയുമ്പോ നിങ്ങൾക്കൊക്കെ പുളകം. ഹിന്ദുക്കളെ ആരും RSS നു തീറെഴുതിയിട്ടില്ല.. നല്ലൊരു ഹിന്ദുവും വർഗീയവാദിയല്ല.. RSS അല്ല ഹിന്ദു',ഇങ്ങനെ പോകുന്നു കമന്റുകൾ.
വിവാദങ്ങൾക്ക് പിന്നാലെ ഇന്ന് ഉച്ചയോടെയാണ് മോഹൻലാൽ ഖേദം പ്രകടിപ്പിച്ചത്. തൊട്ട് പിന്നാലെ മോഹൻലാലിന്റെ പോസ്റ്റ് പങ്കുവെച്ച് പൃഥ്വിരാജും രംഗത്തെത്തി. ഖേദപ്രകടനത്തിന് ഇരുവർക്കുമെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
-
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications