Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇയാളാണോ രാജ്യം കാത്തിരുന്ന കമാന്‍ഡോ? മാപ്പ് റെഡിയാണെന്ന് പറഞ്ഞ് ലാലിനെ കൊച്ചാക്കി, മേജര്‍ രവിക്കെതിരെ മല്ലിക

എമ്പുരാന്‍ സിനിമാ വിവാദത്തില്‍ സംവിധായകനും മുന്‍ ആര്‍മി ഉദ്യോഗസ്ഥനുമായ മേജര്‍ രവിക്കെതിരെ തുറന്നടിച്ച് നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരന്‍. മേജര്‍ രവി പൃഥ്വിരാജിനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു എന്നും അതിനാലാണ് തനിക്ക് ഫേസ്ബുക്ക് പോസ്റ്റ് ഇടേണ്ടി വന്നത് എന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം.

മോഹന്‍ലാലിനെ പോലും കൊച്ചാക്കുന്ന തരത്തിലാണ് മേജര്‍ രവി പ്രതികരിച്ചത് എന്നും അങ്ങനെയൊക്കെ ചെയ്യാന്‍ പാടുണ്ടോ എന്നും മല്ലിക ചോദിച്ചു. മേജര്‍ രവി എന്താണ് ഉദ്ദേശിക്കുന്നത് എന്നും എന്താണ് അദ്ദേഹത്തിന് ലാലിന്റെ കൈയില്‍ നിന്ന് കിട്ടാനുള്ളത് എന്നും തനിക്ക് അറിയില്ലെന്നും മല്ലിക പറഞ്ഞു. അവരുടെ വാക്കുകള്‍ ഇങ്ങനെയാണ്...

Empuraan

'മേജര്‍ രവിയെക്കാള്‍ വലിയ ഉദ്യോഗസ്ഥരെ കണ്ടിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് പോയ വലിയ സ്ഥാനങ്ങളിലുള്ള നിരവധി പട്ടാളക്കാരുണ്ട്. സിനിമാമേഖലയില്‍ നിന്ന് ഒരുപാട് പേര്‍ വിളിച്ച് പിന്തുണയറിയിച്ചിരുന്നു. അതില്‍ 80 ശതമാനം പേരും നിങ്ങള്‍ അറിയുന്നവരാണ്. അതുകൊണ്ട് ഞാന്‍ പേര് പറയുന്നില്ല. എന്റെ ഫോണില്‍ വന്ന് കൊണ്ടിരിക്കുന്ന സ്ത്രീകളുടെ മെസേജ് കണ്ടാല്‍ കണ്ണ് നിറഞ്ഞ് പോകും.

ചേച്ചി ധൈര്യമായിരിക്ക് എന്നാണ് എല്ലാവരും പറയുന്നത്. മോഹന്‍ലാല്‍ പൃഥ്വിരാജിനെ വിളിച്ച് സംസാരിക്കുന്നുണ്ട്. മോഹന്‍ലാല്‍ തന്നെ വിഷമിച്ചിരിക്കുകയായിരിക്കും. പറഞ്ഞ് നടക്കുന്നത് ഇങ്ങനെയുള്ള കൂട്ടുകാരല്ലേ. എന്തൊരു വിഷമമായിരിക്കും മൂന്നാല് ദിവസം മുമ്പ് മാപ്പ് എഴുതി വെച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് മോഹന്‍ലാലിനെ കൊച്ചാക്കാമോ. അത് മോഹന്‍ലാലിന്റെ വ്യക്തിത്വത്തിനെ ബാധിക്കുന്ന കാര്യമല്ലേ.

മേജര്‍ രവി എന്താണ് ഉദ്ദേശിക്കുന്നത് എന്നും എന്താണ് അദ്ദേഹത്തിന് ലാലിന്റെ കൈയില്‍ നിന്ന് കിട്ടാനുള്ള എന്നും എനിക്ക് അറിയില്ല. അല്ലെങ്കില്‍ പടം കണ്ട് വന്നിട്ട് അയ്യോ മോനെ ഇത് ചരിത്രമാകും എന്നൊക്കെ പറഞ്ഞിട്ട് രണ്ട് ദിവസം കഴിഞ്ഞ് പൃഥ്വിരാജ് ചതിച്ച് ചെയ്തതാണ് എന്ന് പറയുമോ. ഇത്രയുള്ളോ ഇവരുടെ വാക്കിന്റെ വില. ഇവരൊക്കെയാണോ ദേശം നോക്കുന്ന കമാന്‍ഡോസ് എന്ന് പറയുന്നത്.

മേജര്‍ രവിയെ ഞാന്‍ വിളിച്ചിരുന്നു മിനിയാന്ന്. മോഹന്‍ലാലിനേയും ആന്റണിയേയും വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. മുരളി ഗോപിയെ വിളിച്ച് സംസാരിച്ചിരുന്നു. മേജര്‍ രവിയെ വിളിച്ച് തന്നെ ഞാന്‍ എന്തിനാണ് ഇങ്ങനെയൊക്കെ പറഞ്ഞത് എന്ന് ചോദിച്ചിരുന്നു. മോഹന്‍ലാല്‍ ഷോട്ട് ബൈ ഷോട്ട് സിനിമ കണ്ടതാണ്. സ്‌ക്രിപ്റ്റ് കാണാപാഠം പോലെ പഠിച്ച് മനസിലാക്കിയിട്ടുണ്ട് ലാല്‍.

ഇതൊക്കെ മേജര്‍ രവിയ്ക്ക് അറിയുമോ എന്ന് എനിക്കറിയില്ല. ഇതെല്ലാം അന്വേഷിച്ചിട്ട് വേണ്ടേ പൃഥ്വിരാജ് പറ്റിച്ചു എന്ന് പറയാന്‍. ഞാന്‍ പോസ്റ്റിടാന്‍ കാരണം മേജര്‍ രവി അങ്ങനെ പറഞ്ഞത് കൊണ്ട് തന്നെയാണ്. അല്ലാതെ വേറെയാരും എന്നെ വിളിച്ച് ഒന്നും പറഞ്ഞിട്ടില്ല,' മല്ലിക സുകുമാരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+