Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൃഥ്വിക്ക് ഇതൊന്നും ഒരു പ്രശ്‌നമല്ല, വിഷമവുമില്ല..' സിനിമയില്‍ ശത്രുക്കളുണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്ന് മല്ലിക

എമ്പുരാന്‍ വിവാദത്തില്‍ പൃഥ്വിരാജിന് വിഷമമില്ല എന്ന് അമ്മ മല്ലിക സുകുമാരന്‍. എന്നാല്‍ ഷൂട്ട് ചെയ്ത രംഗങ്ങള്‍ മോഹന്‍ലാലിനെ കാണിച്ചില്ല എന്ന പരാമര്‍ശങ്ങള്‍ പൃഥ്വിക്ക് മനോവിഷമമുണ്ടാക്കിയിട്ടുണ്ട് എന്നും മല്ലിക പറഞ്ഞു. റീ എഡിറ്റ് ചെയ്താലും സിനിമയ്ക്ക് കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം.

'സിനിമ റീ എഡിറ്റ് ചെയ്താലും വലിയ മാറ്റം സംഭവിക്കില്ല. പൃഥ്വിക്ക് വിഷമമുണ്ടോ എന്ന് ചോദിച്ചാല്‍ അവന്‍ ഒരു ദുരുദ്ദേശ്യത്തിലും അല്ല ഇത് ചെയ്തത്. ഈ പറയുന്നത് പോലെ ദേശവിരോധം, ഹിന്ദുവിരോധം. പൃഥ്വി എന്താ ഹിന്ദുവല്ലേ. അങ്ങനെയൊക്കെ പറയുന്നതാണ് പൃഥ്വിക്ക് വിഷമം. നല്ല സ്‌ക്രിപ്റ്റ് കിട്ടി, പടമെടുത്തു. അതിന് അനുസരിച്ചുള്ള ഷോട്ട് എടുത്തു. അങ്ങനെ ഷോട്ടില്‍ ക്ലോസപ്പ് വേണ്ട എന്ന് വെച്ചു, അത് കട്ട് ചെയ്യും.

Empuraan

ആ സിനിമയെടുക്കുമ്പോള്‍ ഇങ്ങനെയുള്ള വ്യാഖ്യാനങ്ങള്‍ എടുത്തതില്‍ കേരളത്തിലെ സിനിമാക്കാര്‍ക്കും അവരെ ഇളക്കുന്ന രാഷ്ട്രീയക്കാര്‍ക്കും നല്ല പങ്കുണ്ട്. അതില്‍ കൂടുതല്‍ പങ്കും സിനിമാക്കാര്‍ക്ക് തന്നെയാണ്. സിനിമയില്‍ പൃഥ്വിക്ക് ശത്രുക്കളുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പൃഥ്വിരാജ് സംസാരിച്ചെ പറ്റൂ എന്നുള്ളിടത്ത് അവന്‍ സംസാരിച്ചിരിക്കും. അത് എല്ലാവരോടും അതെ. അത് മുതിര്‍ന്ന നടന്‍മാരോടാണെങ്കിലും സംവിധായകരോടാണെങ്കിലും അതെ.

ഒരു നയാപൈസ വാങ്ങിക്കാതെയാണ് പൃഥ്വി ഈ സിനിമ ചെയ്തത്. ഒന്നര വര്‍ഷമാണ് ഈ സിനിമക്ക് വേണ്ടി പൃഥ്വി മാറ്റി വെച്ചത്. എന്നിട്ടാണ് വേറെ എവിടെ നിന്നോ കാശ് വാങ്ങി പൃഥ്വി ദേശവിരോധം ചെയ്യുന്നു എന്ന് പറയുന്നത്. ഞങ്ങളാരും ഇന്നേ വരെ ഒരു കാര്യസാധത്തിന് വേണ്ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും കൊടിപിടിക്കാന്‍ പോയിട്ടില്ല. പൃഥ്വിരാജ് എന്ന സംവിധായകന്‍ വരാന്‍ പാടില്ല എന്ന് ആര്‍ക്കൊക്കയോ ഉണ്ട്.

പൃഥ്വിരാജിന്റെ പടം തിയേറ്റുകാര്‍ ഭയങ്കര ആവേശത്തോടെ ആഘോഷിക്കുന്നതിലും വേവുന്ന കുറെ പേരുണ്ട്. ഇന്നലെ മുഴുവന്‍ പൃഥ്വിരാജും ഇന്ദ്രജിത്തും കുടുംബസമേതം എന്റെ അടുത്തുണ്ടായിരുന്നു. പൃഥ്വിരാജ് ഇതൊന്നും കേട്ടിട്ട് സങ്കടം വരുന്ന ആളല്ല. അവനുള്ള സങ്കടം എന്താണെന്ന് വെച്ചാല്‍ അവന്‍ ഇതൊന്നും കാണിക്കാതെ എന്തൊക്കയോ എഴുതി ചേര്‍ത്തതാണ് എന്നുള്ള ധ്വനിയില്‍ ആരൊക്കയോ സംസാരിച്ചിട്ടുണ്ട്, മേജര്‍ രവിയടക്കം.

അങ്ങനെയുള്ള സീന്‍ കണ്ടില്ല എന്നുള്ള നുണ പ്രചരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജ് സാക്ഷാല്‍ സുകുമാരന്റെ അതേ പ്രകൃതമാണ്. നുണ പറഞ്ഞാല്‍ ഭയങ്കര വിഷമമാണ്'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+