'എമ്പുരാന്‍ ഏറ്റെടുത്തത് കള്ളപ്പണം വെളുപ്പിക്കാനോ? ഗോകുലം ഗോപാലന്റെ നീക്കം നിഷ്‌കളങ്കമല്ല,'; സായ് കൃഷ്ണ

കൊച്ചി: ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലും വീട്ടിലും ഇഡി റെയ്ഡ് നടത്തിയത് എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് എന്ന് തോന്നുന്നില്ല എന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ സായ് കൃഷ്ണ. സീക്രട്ട് ഏജന്റ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗോകുലം ഗോപാലന്‍ എമ്പുരാന്‍ സിനിമ ഏറ്റെടുത്തത് നിഷ്‌കളങ്കമാണ് എന്ന് തോന്നുന്നില്ല എന്നും സായ് കൃഷ്ണ പറഞ്ഞു.

2017 ല്‍ തന്നെ ഗോകുലം ഗോപാലന് എതിരെ ഇഡി റെയ്ഡ് നടന്നിരുന്നു എന്നും അതിന്റെ തുടര്‍ച്ചയായി മാത്രമെ ഇതിനെ കാണുന്നുള്ളൂ എന്നും സായ് കൃഷ്ണ പറഞ്ഞു. ഇപ്പോഴത്തെ റെയ്ഡിന് പിന്നില്‍ എമ്പുരാന്‍ കാരണമാണെങ്കില്‍ തന്നെ അത് നൂറിലൊരംശം മാത്രമാണ് എന്നും സായ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

Empuraan

'തിയേറ്ററുകളിലൊക്കെ ഒരു മെല്ലെപ്പോക്ക് എമ്പുരാന് തുടങ്ങിയിട്ടുണ്ട്. ആദ്യത്തെ പോലെ ഒരു ഇടിച്ചുകയറലും തള്ളിക്കയറലും ഇല്ല എന്നതാണ് റിയാലിറ്റി. ഇന്ന് രാവിലെ നോക്കുമ്പോള്‍ ഗോകുലം ഗോപാലന്റെ പല ഓഫീസുകളിലും ഇഡി റെയ്ഡ് നടത്തിയിരിക്കുകയാണ്. പെട്ടെന്ന് എല്ലാ മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തു. ഓരോ മാധ്യമങ്ങളും ഇത് എമ്പുരാനിലേക്കാണ് എത്തിക്കുന്നത്.

പൊതുവെ ഇവന്‍മാരോട് കളിച്ച് കഴിഞ്ഞാല്‍ സെന്‍ട്രല്‍ ഏജന്‍സിയെ കൊണ്ട് പൂട്ടിക്കുന്നത് സ്ഥിരം നമ്പറായത് കൊണ്ടും സിനിമയ്ക്ക് അകത്ത് ഇങ്ങനെയുള്ള സീനുകളും പരാമര്‍ശങ്ങളും എല്ലാം ഉള്ളത് കൊണ്ടും എമ്പുരാനെ ലൈക്ക ഇട്ടിട്ട് പോയപ്പോള്‍ ഗോകുലം ഗോപാലന്‍ രക്ഷയ്ക്ക് എത്തിയത് കൊണ്ടും മൊത്തത്തില്‍ എല്ലാവരും കൂട്ടിവായിച്ചത് പണികിട്ടിയല്ലേ, എമ്പുരാന്‍ വിഷയം കൊണ്ടാണ് ഇഡി കയറിയത് എന്നാണ്.

നാഷണല്‍ മീഡിയ വരെ ബ്രേക്ക് ചെയ്തത് എമ്പുരാന്റെ തമ്പ്‌നൈലും എമ്പുരാന്‍ റിലേറ്റഡ് ആയിട്ടുള്ള ടോപ്പിക്കും വെച്ചാണ്. 2017 മുതല്‍ തന്നെ ഗോകുലം ഗോപാലന്‍ ഇഡിയുടെ റഡാറിലുണ്ട്. 2017 ല്‍ റെയ്ഡ് നടന്ന സമയത്ത് ഇദ്ദേഹത്തിനെതിരെ 1100 കോടിയുടെ തിരിമറി പണം കണ്ടെത്തിയിട്ടുണ്ട്. അന്ന് 78 ലൊക്കേഷനിലായിട്ട് തമിഴ്‌നാട്, കര്‍ണാടക, കേരള, പുതുച്ചേരി എന്നിവിടങ്ങളില്‍ 400 ഐടി ഒഫിഷ്യല്‍സാണ് റെയ്ഡ് നടത്തിയത്.

അതിന് ശേഷം പല സമയങ്ങളിലായി ഇദ്ദേഹത്തിന്റെ പല സ്ഥാപനങ്ങളിലും ഇഡി റെയ്ഡും കാര്യങ്ങളുമൊക്കെ നടന്നിട്ടുണ്ട്. ചിട്ടിയാണ് മെയിന്‍. അതല്ലാതെ സ്‌കൂള്‍, കോളേജ്, ആശുപത്രി, ഹോട്ടല്‍, സ്‌പോര്‍ട്‌സിലൊക്കെ ഒരുപാട് ടീമും ഫ്രാഞ്ചൈസിയുമായി ഒരുപാട് പരിപാടികളുണ്ട്. എല്ലാ മേഖലയിലും വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. ചിട്ടി കഴിഞ്ഞാല്‍ പ്രത്യക്ഷത്തില്‍ ആളുകള്‍ ഗോകുലം ഗോപാലനെ അറിയുന്നത് സിനിമയിലൂടെയാണ് എന്ന് എനിക്ക് തോന്നുന്നു.

പ്രൊഡക്ഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ പരിപാടി. ചിട്ടി ഭയങ്കര സക്‌സസ്ഫുള്ളാണ്. അപ്പോള്‍ അദ്ദേഹത്തിന് പുറത്ത് പറയാന്‍ പറ്റാത്ത ഫണ്ടോ കാര്യങ്ങളോ വന്ന് കഴിഞ്ഞാല്‍ സിനിമ വഴി റെഡിയാക്കാം എന്ന് വിചാരിച്ചിട്ടായിരിക്കണം. എനിക്ക് അത്ര നിഷ്‌കളങ്കമായിട്ട് തോന്നുന്നില്ല. എമ്പുരാന്‍ ഇറങ്ങിയ സമയത്ത് ലൈക്ക പോയി റിലീസ് ആകില്ല എന്നുള്ള ഘട്ടത്തില്‍ ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും പറഞ്ഞു ഗോകുലം ഗോപാലന്‍ ഏറ്റെടുത്തിരിക്കുകയാണ് എന്ന്.

അത്രത്തോളം ഒരു നിഷ്‌കളങ്കത വ്യക്തിപരമായി എനിക്ക് തോന്നുന്നില്ല. സിനിമ നന്നാകല്‍, ഇന്‍ഡസ്ട്രി നന്നാകല്‍ എന്നതിനേക്കാളുപരി നഷ്ടമാണ് ചിലരുടെ ലാഭം. നഷ്ടം കാണിച്ചാലെ അവര്‍ക്ക് ലാഭം കിട്ടുകയുള്ളൂ. ആയിരത്തിന്റേയും രണ്ടായിരത്തിന്റേയും കണക്കല്ല. 2000 കോടിയുടേയും 20000 കോടിയുടേയും കണക്ക് പറയുമ്പോള്‍ അങ്ങനെയാണ്. കുറച്ച് കാര്യങ്ങള്‍ നമ്മള്‍ വളരെ ഡീപ്പായിട്ട് നോക്കേണ്ടതുണ്ട്.

ഇഡി റെയ്ഡ് എമ്പുരാന്‍ കാരണം വന്നതല്ല. ഇപ്പോള്‍ ഇത് വരാനുള്ള കാരണത്തിന്റെ നൂറിലൊരംശം മാത്രമാണ് എമ്പുരാന്‍. 1000 കോടി രൂപയുടെ ഫെമ വയലേഷന്‍ 2017 ല്‍ ഉണ്ടായ സംഭവം തന്നെയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. എമ്പുരാന്‍ തന്നെയാണോ സീന്‍ എന്ന് ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. പൃഥ്വിരാജിന്റേയും ആന്റണി പെരുമ്പാവൂരിന്റേയും മോഹന്‍ലാലിന്റേയും പിറകില്‍ ഇവര്‍ വണ്ടിയെടുത്ത് വിട്ടാലെ നമുക്ക് അത് പറയാനാകൂ.

അല്ലാത്തപക്ഷം അത് അങ്ങനെയാണ് എന്ന് ഒരിക്കലും പറയാന്‍ പറ്റില്ല. ഞാന്‍ നോക്കുമ്പോള്‍ സംഘപരിവാര്‍ പ്രൊഫൈലുകള്‍ സ്വയം മാസാകാന്‍ വേണ്ടി കണ്ടോടാ ഞങ്ങളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും എന്നൊക്കെ പറയുന്നുണ്ട്. സംഘികള്‍ക്കെതിരായി സംസാരിക്കുന്ന പേജുകള്‍ ഇതാണ് നിങ്ങളുടെ പ്രശ്‌നം എന്ന് പറഞ്ഞ് കൊണ്ടും നടക്കുന്നുണ്ട്. ഇതില്‍ രണ്ട് ടീമും അങ്ങോട്ടുമിങ്ങോട്ടും കാര്യമറിയാതെ സംസാരിക്കുന്നുണ്ട്.

ഗോകുലം ഗോപാലന്‍ എന്ന് പറയുന്ന മലയാള സിനിമയിലെ സോ കോള്‍ഡ് രക്ഷകനായ ഈ വ്യക്തി നിഷ്‌കളങ്കതയോടെ മാത്രമാണ് ഈ സിനിമ എടുത്തത്. അദ്ദഹം ചെയ്ത സിനിമകള്‍ നോക്കൂ, ചില്ലറ പടങ്ങളൊന്നുമല്ല. ഹെവി പടങ്ങളാണ്. വലിയ ഇന്‍വെസ്റ്റ്‌മെന്റ് ഉള്ള സിനിമകളാണ്. പുറത്ത് നിന്നുള്ള വലിയ സിനിമകളാണ് ഡിസ്ട്രിബ്യൂഷന് എത്തിക്കുന്നത്. അതില്‍ പലതും പൊട്ടിപ്പോയിട്ടുണ്ട്.

അപ്പോള്‍ നിഷ്‌കളങ്കതയുടെ പേരില്‍ സിനിമ രക്ഷപ്പെടട്ടെ മോഹന്‍ലാലും പൃഥ്വിരാജും രക്ഷപ്പെട്ടോട്ടെ എന്ന് വിചാരിച്ച് അങ്ങേര് പടമെടുക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല. എത്ര നഷ്ടം വന്നാലും പ്രശ്‌നമില്ല, നല്ലൊരു സിനിമ പുറംലോകത്തെത്തിക്കണം, അതെന്തായാലും സ്റ്റക്കാകാന്‍ പാടില്ല എന്നൊക്കെ പറഞ്ഞാണ് വന്നത്. ഏതായാലും എമ്പുരാനല്ല സീന്‍, മഞ്ഞുമ്മല്‍ ബോയ്‌സിലാണ് സീന്‍ എന്നാണ് എനിക്ക് മനസിലായിട്ടുള്ളത്.

മഞ്ഞുമ്മല്‍ ബോയ്‌സിന് ആകെ കിട്ടിയിരിക്കുന്നത് 240.5 കോടി രൂപയാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് 50 കോടി രൂപയാണ് തമിഴ്‌നാട്ടില്‍ നിന്ന് കളക്ട് ചെയ്തത്. തമിഴ്‌നാട് കേന്ദ്രീകരിച്ച് ഗോകുലം ഗോപാലന്‍ കുറെ തിയേറ്ററുകള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് ഓടിക്കാന്‍ വേണ്ടി വാടകയ്ക്ക് എടുത്തു എന്നും ഉടമകള്‍ക്ക് ഫണ്ട് ലിക്വിഡ് ആയിട്ട് കൊടുത്തു എന്നും ഈ സിനിമ അവിടെ ഭയങ്കര സക്‌സസ്ഫുള്ളായി എന്ന് കാണിക്കുന്ന രീതിയില്‍ ഈ തിയേറ്ററുകാരെ കൊണ്ട് ഈ സിനിമ ഓടിച്ചു എന്നും ആ സമയങ്ങളില്‍ തിയേറ്ററില്‍ ആള്‍ കയറിയിട്ടില്ല എന്നും അന്വേഷണത്തില്‍ കണ്ടുപിടിച്ചതായിട്ടാണ് മറുനാടന്‍ മലയാളി പറയുന്നത്.

സിനിമാ ഫീല്‍ഡുമായിട്ട് ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ സംസാരിക്കുന്ന ഒരു കാര്യമാണ് കള്ളപ്പണം വെളുപ്പിച്ചു എന്നുള്ളത്. അഖില്‍ മാരാറും ധ്യാന്‍ ശ്രീനിവാസനുമൊക്കെ ചോദിച്ചിട്ടുണ്ടല്ലോ സിനിമയെടുത്തിട്ട് കള്ളപ്പണം എങ്ങനെയാണ് വെളുപ്പിക്കുക എന്ന്. ഇങ്ങനെയൊക്കെയാണ് ചെയ്യുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കാര്യം പറഞ്ഞത് പോലെ എമ്പുരാന്‍ വെച്ച് കളിക്കാന്‍ പറ്റില്ലേ.

ഇന്ന് ഞാന്‍ കണ്ടു കര്‍ണാടകയില്‍ വലിയ ആക്‌സപറ്റന്‍സ് കിട്ടുന്നുണ്ട് എന്നൊക്കെ. ഇതൊക്കെ ആര് പോയി നോക്കും. നമ്മള്‍ ആരെങ്കിലും പോയി നോക്കുമോ. മഞ്ഞുമ്മല്‍ ബോയ്‌സ് ഇറങ്ങി ആ പാട്ട് കാരണം തമിഴ്‌നാട്ടില്‍ ഹിറ്റായി എന്ന് പറഞ്ഞതല്ലാതെ നമ്മളാരും അവിടെ പോയി നോക്കിയിട്ടില്ലല്ലോ. അതുകൊണ്ട് തന്നെ ഇതൊന്നും അത്ര നിഷ്‌കളങ്കമായി തോന്നുന്നില്ല. എമ്പുരാന്‍ കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തും ആക്‌സപറ്റന്‍സ് കിട്ടുന്നു എന്ന് ഇപ്പോള്‍ കുറെ റിപ്പോര്‍ട്ട് വരുന്നുണ്ട്.

അപ്പോള്‍ റൈറ്റ് ടൈം ആണ് ഇഡിക്ക്. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ ഇഡിക്ക് പിടിക്കാന്‍ പറ്റും. അതിന് വേണ്ടിയുള്ള അന്വേഷണവും കാര്യവും ഒക്കെയാണ്. ഒരു പരിധി വരെ നമുക്ക് ഈ കാര്യം ഇക്വേറ്റ് ചെയ്യാന്‍ പറ്റും. സംഘപരിവാറിനെ തൊട്ട് കഴിഞ്ഞാല്‍ അപ്പോള്‍ ഇഡി വരും എന്ന ക്ലീഷേ സാധനവുമായി ഇക്വേറ്റ് ചെയ്യാന്‍ എനിക്ക് വ്യക്തിപരമായി താല്‍പര്യമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+