'എന്റെ 40 വർഷത്തെ സിനിമാ തിയറ്റർ ജീവിതത്തിൽ ആദ്യം, എന്റെ 7 തിയറ്ററിലും ഹൗസ്ഫുൾ'; ലിബർട്ടി ബഷീർ
കൊച്ചി: വിവാദങ്ങൾക്കിടയിലും എമ്പുരാൻ ഹൗസ്ഫുള്ളായി പ്രദർശനം തുടരുകയാണ്. ഇപ്പോൾ എമ്പുരാനെക്കുറിച്ച് പ്രതികരിക്കുകയാണ് നിർമാതാവും തിയറ്റർ ഉടമയുമായ ലിബർട്ടി ബഷീർ. തന്റെ നാൽപ്പത് വർഷത്തെ സിനിമാ തിയറ്റർ ജീവിതത്തിൽ ആദ്യമായിട്ടാണ് റിലീസ് ആയിട്ട് അഞ്ച് ദിവസവും തന്റെ ഏഴ് തിയറ്ററിലും ഹൗസ്ഫുൾ ഷോയായി തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത ആഴ്ചയിലേക്കുള്ള ടിക്കറ്റും ബുക്കിങ്ങും ഫുള്ളായി പോകുകയാണെന്നും ഇത് ആദ്യ സംഭവമാണെന്നും ഇത്തരം സിനിമകൾ മലയാളത്തിൽ ഉണ്ടാകുമ്പോൾ അതിനെ വിമർശിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് എമ്പുരാൻ സിനിമയുടെ ഈ വിജയമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ലിബർട്ടി ബഷീർ പങ്കുവെച്ച കുറിപ്പ്:
എന്റെ നാൽപ്പത് വർഷത്തെ സിനിമാ തിറ്റർ ജീവിതത്തിൽ ആദ്യമായിട്ടാണ് റിലീസ് ആയിട്ട് അഞ്ചു ദിവസവും എന്റെ ഏഴ് തീയ്യേറ്ററിലും ഹൗസ്ഫുൾ ഷോയാണ് നടന്ന് പോകുന്നത്. അടുത്ത ആഴ്ചയിലേക്കുള്ള ടിക്കറ്റും ബുക്കിങ്ങും ഫുള്ളായി പോകുകയാണ്. ഇത് ആദ്യ സംഭവമാണ്. ഇത്തരം സിനിമകൾ മലയാളത്തിൽ ഉണ്ടാകുമ്പോൾ അതിനെ വിമർശിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് എമ്പുരാൻ സിനിമയുടെ ഈ വിജയം, എന്നാണ് ലിബർട്ടി ബഷീർ അഭിപ്രായപ്പെട്ടിരിക്കുന്നത്.
അതേ സമയം ചിത്രത്തിന് എതിരെ സംഘപരിവാർ അനുകൂലികളിൽ നിന്ന് രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെ റീഎഡിറ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നു. റീ എഡിറ്റ് ചെയ്ത പതിപ്പു ഉടൻ തിയറ്ററിൽ എത്തും. എമ്പുരാനിൽ നിന്ന് മുറിച്ച് മാറ്റിയത് രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ മാത്രമാണ് എന്നാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞത്. ചിത്രത്തിന്റെ റീ എഡിറ്റഡ് വേർഷൻ ഇന്ന് തന്നെ തിയറ്ററിൽ എത്തിക്കാനാണ് ശ്രമമെന്നും ആന്റണി പറഞ്ഞു.
വിവാദങ്ങൾക്കിടയിലും എമ്പുരാൻ റെക്കോർഡുകൾ തീർത്ത് പ്രദർശനം തുടരുകയാണ്. നേരത്തെ 48 മണിക്കൂറിലാണ് ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചത്. കഴിഞ്ഞ ദിവസം 200 കോടിയിൽ എത്തിയിരുന്നു. മാർച്ച് 27 നാണ് എമ്പുരാൻ പ്രദർശനത്തിന് എത്തിയത്. ഇതിന് പിന്നാലെ വിവാദം ഉയരുകയും ചെയ്തു.
ശ്രീ ഗോകുലം മൂവീല്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാർ, സ
സുഭാസ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.












Click it and Unblock the Notifications