• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഇഎംഎസ്സിന്റെ ഇരുപതാം ചരമവാര്‍ഷിക ദിനാചരണം; പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ അനുസ്മരണം

  • By നാസർ

മലപ്പുറം: ഇ.എം.എസ്സിന്റെ ഇരൂപതാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചു അദ്ദേഹത്തിന്റെ നാമധേയത്തില്‍ പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന ഇ എം എസ് ആശു പത്രി യില്‍ നടന്ന ചടങ്ങില്‍ ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി ശശികുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഇ എം എസ്സിന്റെ പ്രതിമയില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ കെ മോഹന്‍ദാസ് ഹാരാര്‍പ്പണവും നടത്തി ഡയറക്ടര്‍ മാരായ കെ പി രമണന്‍ മാസ്റ്റര്‍ ,ടി കെ കരുണാകരന്‍എന്നിവര്‍സംസാരിച്ചു .ആശുപത്രി ചെയര്‍ മാന്‍ ഡോ എ മുഹമ്മദ് അധ്യക്ഷത വഹിച്ചു .ജനറല്‍മാനേജര്‍ എം അബ്ദുന്നാസിര്‍ സ്വാഗതവും കെ പി മുഹമ്മദ് ഇഖ്ബാല്‍ നന്ദിയും പറഞ്ഞു. ജില്ലയില്‍ വ്യാപകമായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇഎംഎസ്-എകെജി അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു.

ദിവ്യ എസ് അയ്യർക്കെതിരെ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി സിപിഎം.. വിജിലൻസ് അന്വേഷണം വേണം

1909ല്‍ മലപ്പുറം ജില്ലയിലെ ഏലംകുളം മനയില്‍ ജനിച്ച ഇ.എം.എസ് നമ്പൂതിരിപ്പാട് ജന്മിത്വത്തിന്റെയും സമ്പത്തിന്റെയും അധികാരവും സൗകര്യങ്ങളും വിട്ടെറിഞ്ഞ് ബ്രാഹ്മണ മേധാവിത്വത്തിന്റെപൂണൂലറുത്തുമാറ്റി അദ്ദേഹം ജനങ്ങളുടെ ഇടയിലെക്കിറങ്ങി. സ്വന്തം ജീവിതത്തിലും പുരോഗമനപ്രസ്ഥാനങ്ങളുടെ ചരിത്രത്തിലും വിപ്ലവകരമായ മാറ്റമായിരുന്നു അത്. കൊണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിചപ്പോഴും പിന്നീട്കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായപ്പോഴും കേരള മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാവും ഒക്കെ ആയപ്പോഴും കേരളത്തിന്റെ കേരളത്തിന്റെ സാമൂഹിക പരിഷ്‌ക്കരണങ്ങള്‍ക്ക് അദ്ദേഹം നായകത്വം വഹിച്ചു.

കേരളത്തിലെ ജന്മിത്വ സമ്പ്രദായത്തിന്റെ അടിവേരറുക്കുന്ന രീതിയില്‍ ഭൂപരിഷ്‌ക്കരണബില്‍ അവതരിപ്പിക്കപ്പെട്ടത് ഇ.എം.എസ് സര്‍ക്കാരിന്റെ കാലത്താണ്. വിപ്ലവത്തിന്റെ തീക്ഷ്ണമായ കാറ്റേറ്റ് അന്നത്തെ വലതുപക്ഷജന്മി പുരോഹിത നേതൃത്വം ആടിയുലഞ്ഞു . ഇത്തരം ശക്തികളുടെ നഷ്ട്ടപ്പെട്ട അനര്‍ഹമായ അധികാരങ്ങള്‍ തിരികെ പിടിക്കാനുള്ള വിമോചന സമരത്തിലൂടെ ഒന്നാം ഇ.എം.എസ് സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടെങ്കിലും കേരളത്തിന്റെ വിപ്ലവമണ്ണ് ഇ.എം.എസ് സര്‍ക്കാരിനെ വീണ്ടും പലതവണ അധികാരത്തിലേറ്റി.

കേരളം കണ്ടത്തില്‍ വെച്ച് ഏറ്റവും മികച്ച ഭരണാധികാരിയായ അദ്ദേഹം തന്റെ ഭരണ വൈഭവം കൊണ്ട് നവ കേരളം കെട്ടിപ്പടുത്തു. 64 അടി മാറി നിന്നിരുന്ന ബ്രാഹ്മണനും ഹരിജനും ഒന്നിച്ച് ഭക്ഷണം കഴിക്കുകയുംഒന്നിച്ചിരുന്നു പഠിക്കുകയും പൊതുയോഗങ്ങളില്‍ പങ്കെടുക്കുകയും ഒന്നിച്ചു കൈ പിടിച്ചു നടക്കാന്‍ കഴിയും വിധമുള്ള ഒരു പൊതു മണ്ഡലം ഇവിടെ ഉണ്ടായതിന്റെ കാരണം ഇ.എം.എസ് ഗവണ്‍മെന്റാണ്. സാമ്പത്തികമണ്ഡലത്തില്‍ ജന്മിത്വത്തിന്റെ അറുതി കുറിക്കുന്ന ഭൂപരിഷ്‌കരണ വിദ്യാഭ്യാസ നിയമങ്ങളും സാംസ്‌കാരിക രംഗം വിപുലമാക്കാനുള്ള ഇടപെടലുകളും ആ ഗവണ്‍മെന്റ് നടത്തി. ഇടതുപക്ഷം എന്നാ വാക്കിന്റെ സത്തഎന്തെന്ന് തെളിയിക്കുകയായിരുന്നു ആ ഗവണ്‍മെന്റ്.

മൂലധനവും അധ്വാനവും എപ്പോഴും ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന മുതലാളിത്തവ്യവസ്ഥയില്‍ അധ്വാനത്തിന്റെ, പണിയെടുക്കുന്നവരുടെ പക്ഷമാണ്ഇടതുപക്ഷമെന്നിരിക്കെ ആ പക്ഷത്ത് ഉറച്ചുനിന്ന് പ്രവര്‍ത്തിച്ചു. ഇ.എം.എസ് തന്നെ ചൂണ്ടിക്കാട്ടിയത് പോലെ ഒരു പൌരന് നൂറുകണക്കിനേക്കര്‍ സ്ഥലം കൈവശം വെക്കാന്‍ ഭരണഘടനാപരമായും നിയമപരമായുംതടസ്സമില്ലാത്ത ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനത്ത് ബൂര്‍ ഷ്വാവ്യവസ്ഥിതിയുടെ സകല പരിമിതികളും ഉണ്ടായിട്ടും അതിനകത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഭൂപരിഷ്‌ക്കരണത്തിലൂടെ ലക്ഷക്കണക്കിന് ആളുകള്ക്ക്ഭൂമി വിതരണം ചെയ്തത് അങ്ങിനെ

അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കള്‍ ഒന്നിനുപുറകെ ഒന്നായി തീഹാര്‍ ജയിലിലേക്ക് യാത്രചെയ്തുകൊണ്ടിരിക്കുന്ന കാലത്ത് സ്വത്ത് ത്യജിച്ച് കാലത്തേയും ചരിത്രത്തെയും തനിക്കൊപ്പം നടത്തിയ ജനനേതാവായിരുന്നു ഇ.എം.എസെന്നും ഇത്തരം രാഷ്ട്രീയ പ്രവര്‍ത്തനമാണു വേണ്ടതെന്നു പിന്നീട് വിവിധ കോണുകളില്‍നിന്നും എതിര്‍പാര്‍ട്ടികള്‍വരെ പറഞ്ഞിരുന്നു.

പണത്തിനും അധികാരങ്ങള്‍ക്കും വേണ്ടിയുള്ള ആഭാസങ്ങള്‍ക്കുമപ്പുറത്ത് വായനയുടെയും ചിന്തയുടെയും യുക്തിയുടെയും തലങ്ങലുള്ള വലിയൊരു ധൈഷണിക വ്യവഹാരമാണ് രാഷ്ട്രീയം എന്ന് അദ്ദേഹം നിരന്തരംമലയാളികളെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. തൊഴിലാളിവര്‍ഗ്ഗതിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ലളിതവും ആദര്‍ നിഷ്ട്ടവുമായ സ്വന്തം ജീവിതത്തിലൂടെ മലയാളിക്ക് മാതൃകയായി ഇ.എം.എസ് എന്ന ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്

തറവാട് ഭാഗിച്ചപ്പോള്‍ തന്റെ ഓഹരിയായി ലഭിച്ച ഭൂസ്വത്ത് വിറ്റുകിട്ടിയ ധനമത്രയും തന്റെ പ്രസ്ഥാനത്തിന് സംഭാവന ചെയ്ത ഇ.എം.എസ് പത്രമാസികകള്‍ക്ക് ലേഖനമെഴുതിയതിന് ലഭിച്ചിരുന്ന റോയല്‍റ്റി കൂടിപ്രസ്ഥാനത്തിന് നല്‍കി. തന്റെ സമ്പത്തും ബുദ്ധിയും കര്‍മ്മശക്തിയുമെല്ലാം പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് സമര്‍പ്പിച്ച ഇഎംഎസ്സിന് തുല്യനായ ഒരാളെ ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തില കണ്ടെത്താന്‍ കഴിയില്ല.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അദ്ദേഹം സാഹിത്യത്തിലും ചിന്തയിലും ചരിത്ര രാചനയിലും കമ്മ്യൂണിസ്റ്റ് രീതികള്‍ പിന്തുടരുകയും അതിന് നിര്‍ണ്ണായകമായ ഇടംനേടിക്കൊടുക്കുകയും ചെയ്തു. ചരിത്രമെന്നത് സവര്ന്നന്റെയും രാജാക്കന്മാരുടെയും ജീവചരിത്രം മാത്രമല്ലെന്നും കീഴാളാനും അടിച്ചമര്‍ത്തപ്പെടുന്നവനും ചരിത്ര നിര്‍മ്മിതിയില്‍ സ്ഥാനമുണ്ടെന്നും ഇ.എം.എസ് ഉറക്കെപറഞ്ഞു. സാഹിത്യം സമൂഹ നന്മക്ക് വേണ്ടിയാകണമെന്ന് വിശ്വസിച്ചയാളായിരുന്നു അദ്ധേഹം. അദ്ധേഹത്തിന്റെ 'ആത്മകഥ ' എന്ന കൃതിക്ക് കേരള സാഹിത്യ അക്കദമി അവര്‍ഡ് ലഭിച്ചു. മലയാളത്തിലെ മാര്‍ക്‌സിയന്‍ വിമര്‍ശനത്തിന് കരുത്തുപകര്‍ന്നത് ഇ.എം.എസ്സിന്റെ കൃതികളാണ്.

നടരാജന്റെ സംസ്‌കാരം; ശശികല തഞ്ചാവൂരിലേക്കെത്തും, 15 ദിവസത്തെ പരോളിന് അപേക്ഷ

വയല്‍ക്കിളി സമരത്തെ തള്ളി മുഖ്യമന്ത്രി; പാര്‍ട്ടി വഴങ്ങില്ല, കീഴാറ്റൂര്‍ നന്ദിഗ്രാമല്ല

English summary
EMS 20th death anniversary in perunthalmanna ems hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more