കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഎന്‍ കൃഷ്ണദാസ് നമ്പൂതിരി ശബരിമല മേല്‍ശാന്തി

  • By Soorya Chandran
Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി ഇഎന്‍ കൃഷ്ണദാസ് നമ്പൂതിരിയെ തിരഞ്ഞെടുത്തു. മാവേലിക്കര സ്വദേശിയായ എസ് കേശവന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി.

പ്രസിദ്ധമായ തൃശൂര്‍ പാഞ്ഞോള്‍ ഏഴിക്കോട്ട് മനയിലെ അംഗമാണ് കൃഷ്ണദാസ് നമ്പൂതിരിപ്പാട്. എട്ടുവര്‍ഷമായി എറണാകുളം പാവക്കുളം ക്ഷേത്രത്തിലെ മേല്‍ശാന്തിയായി പ്രവര്‍ത്തിച്ച് വരികയാണ് ഇദ്ദേഹം. മുമ്പ് ഗുരുവായൂര്‍ മേല്‍ശാന്തിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Sabarimala

ഒമ്പത് പേരെയായിരുന്നു മേല്‍ശാന്തി സ്ഥാനത്തിനായി പരിഗണിച്ചിരുനനത്. ഒക്ടോബര്‍ 18 ന് രാവിലെ ഉഷപൂജക്ക് ശേഷം നടന്ന നറുക്കെടുപ്പിലാണ് കൃഷ്മദാസ് നമ്പൂതിരിരെ തിരഞ്ഞെടുത്തത്. മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.

മാളികപ്പുറം മേല്‍ശാന്തി സ്ഥാനത്തിന് അഞ്ച് പേരെയായിരുന്നു പരിഗണിച്ചിരുന്നത്. അതില്‍ നിന്നാണ് കേശവന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. രണ്ട് മേല്‍ശാന്തിമാരും വശ്ചികം ഒന്നുമുതല്‍ ചുമതലയേല്‍ക്കും.

കഴിഞ്ഞ ശബരിമല മേല്‍ശാന്തി വലിയ വിവാദത്തില്‍ പെട്ടിരുന്നു. പ്രായപൂര്‍ത്തിയായ മകളെ സന്നിധാനത്ത് പ്രവേശിക്കാന്‍ അനുവദിച്ചതും സന്നിധാനത്ത് കൂടെ താമസിപ്പിച്ചതും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

English summary
EN Krishnadas Namboothiri is new Sabarimala Melshanthi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X