കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്ത് പട്ടാളമിറങ്ങും; കൊട്ടാരക്കര ഏനാത്ത് പാലം നിര്‍മ്മിക്കുന്നത് കരസേന...

പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഏറെ ശ്രമകരമായ ജോലിയാണെന്നും കരസേന ഇതില്‍ ഇടപെടണമെന്നുമാണ് മന്ത്രി സുധാകരന്‍ അയച്ച കത്തിലെ ഉളളടക്കം.

  • By Akshay
Google Oneindia Malayalam News

കൊല്ലം: കൊട്ടാരക്കരയിലെ ഏനാത്ത് പാലം നിര്‍മ്മിക്കാന്‍ പട്ടാളമെത്തും. നിലവിലുളള പാലം പൊളിച്ച് പുതിയ പാലം നിര്‍മ്മിക്കുന്നതിന് മുന്നോടിയായി സമാന്തരപാലം നിര്‍മ്മിക്കാനാണ് സൈന്യത്തിന്റെ സഹായം തേടി പൊതുമരാമത്ത് മന്ത്രി സുധാകരന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് കത്തയച്ചത്.

കരസേന മേധാവി ലഫ്.ജനറല്‍ ശരത് ചന്ദ്രയ്ക്ക് ഇത് സംബന്ധിച്ച നിര്‍ദേശവും കേന്ദ്ര പ്രതിരോധമന്ത്രി നല്‍കി. പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഏറെ ശ്രമകരമായ ജോലിയാണെന്നും കരസേന ഇതില്‍ ഇടപെടണമെന്നുമാണ് മന്ത്രി സുധാകരന്‍ അയച്ച കത്തിലെ ഉളളടക്കം. യുദ്ധകാലാടിസ്ഥാനത്തില്‍ ബയ്‌ലി പാലം പോലെയുളള സമാന്തര പാലം സൗജന്യമായി നിര്‍മ്മിച്ച് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Army

ഇതിന്റെ അടിസ്ഥാനത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് സര്‍ക്കാര്‍ ഉത്തരവും നല്‍കി കഴിഞ്ഞു. പാലം നിര്‍മ്മിക്കുക വളരെ ശ്രമകരമായ ജോലിയാണെന്നതിന്റെ വിലയിരുത്തലിലാണ് കരസേന ഇതില്‍ ഇടപെടുന്നത്. പാലം നിര്‍മ്മിക്കേണ്ട സ്ഥലം കരസേനയുടെ എന്‍ജിനീയറിംങ് വിഭാഗം അടിയമന്തിരമായി സന്ദര്‍ശിച്ച് പെട്ടെന്ന് കാര്യങ്ങള്‍ വിലയിരുത്തണമെന്നും കത്തില്‍സ പറഞ്ഞിരുന്നു.

English summary
The army helps to construct an Enathu bridge in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X