കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്‌സിന്‍ കരിഞ്ചന്തയ്ക്ക് കൂട്ടുനില്‍ക്കുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്തെ കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച് കേരളം. കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ കരിഞ്ചന്തയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്നും ന്യായ വിലയ്ക്ക് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രത്തിന് കഴിയുന്നില്ലെന്നും കേരളം ഹൈക്കോടതിയെ അറിയിച്ചു. ന്യായ വിലയ്ക്ക് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുന്നില്ല. ഇതിന് കാരണം, വാക്‌സിന് വ്യത്യസ്ത വിലകള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര നയമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് ഇന്റര്‍നെറ്റ് തേടി കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന വിദ്യാര്‍ഥികള്‍: ഇടുക്കി രാജാമലയില്‍ നിന്നുള്ള ഫോട്ടോസ്‌

kerala

അതേസമയം, ഹര്‍ജിക്ക് പിന്നാലെ വാക്‌സിന്‍ വിതരണവുമായി ഹൈക്കോടതി ചില ചോദ്യങ്ങള്‍ ആരാഞ്ഞു. വാക്‌സിന്‍ എങ്ങനെയാണ് സ്വകാര്യ ആശുപത്രികള്‍ക്ക് കിട്ടുന്നതെന്ന് ഹോക്കോടതി ചോദിച്ചു. സര്‍ക്കാരിന് കിട്ടാത്ത വാക്‌സിന്‍ എങ്ങനെ സ്വകാര്യ ആശുപത്രിക്ക് കിട്ടുന്നു. കൂടാതെ ആശുപത്രികള്‍ക്ക് നല്‍കുന്ന വിലയ്ക്ക് വാക്‌സിന്‍ വാങ്ങാന്‍ തയ്യാറാണോ എന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു.

എന്നാല്‍ ഈ വിലയ്ക്ക് വാക്‌സിന്‍ വാങ്ങാന്‍ സാധ്യമാകില്ലെന്നും വാക്‌സിന്‍ കുത്തക സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം, ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ ഹര്‍ജി പരഗിണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

ഗ്ലാമറസ് ലുക്കിൽ ഭാനു ശ്രീ; താരത്തിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
At 3 Million Doses, Biggest Tranche Of Sputnik V Vaccines Lands In India

English summary
Encouraging black marketing of Covid Vaccine: Kerala Govt in high court against Center Govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X