എംകെ മുനീറിനെതിരെ കൈയേറ്റം; യുഡിഎഫ് പ്രതിഷേധ പ്രകടനം
കോഴിക്കോട്: മിഠായിതെരുവ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയ്ക്കിടയിൽ പ്രതിപക്ഷ ഉപനേതാവ് ഡോ. എംകെ മുനീറിനെ കയ്യേറ്റം നടത്തുവാൻ നടന്ന ശ്രമത്തിൽ പ്രതിഷേധിച്ച് സിറ്റി സൗത്ത് മണ്ഡലം യുഡിഎഫ്. കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി.
മേയർ, എ.പ്രദീപ് കുമാർ എംഎൽഎ., ജില്ലാ കലക്ടർ എന്നിവരുടെ സാന്നിധ്യത്തിൽ വ്യാപാരി പ്രതിനിധികളുമായി നടന്ന ചർച്ചക്കിടെയാണ് കയ്യേറ്റം നടത്താൻ ശ്രമം നടന്നത്. വ്യാപാരികളുടെ പേരിലെന്ന നാട്യത്തില്‍ എം.കെ മുനീറിനെതിരെ കൈയേറ്റത്തിനു മുതിര്‍ന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

പാലക്കണ്ടി മൊയ്തീൻ അഹമ്മദ് ,കെ.മൊയ്തീൻകോയ, എസ്.കെ.അബൂബക്കർ, സി.ടി.സക്കീർ ഹുസൈൻ, കെ.വി.സുബ്രഹ്മണ്യൻ, പി.വി.അവറാൻ, വി റാസിക്, വി കെ.ആലി കോയ, മനക്കൽ ശശി, സി.പി ഉസ്മാൻ, അഡ്വ.എ.വി.അൻ.വർ, യു. സജീർ തുടങ്ങിയവർ നേതൃത്വം നൽകി












Click it and Unblock the Notifications