കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസ് ചാണ്ടിക്ക് കുരുക്കായി അനുപമയുടെ റിപ്പോർട്ട്! കുറ്റകരമായ നിയമലംഘനമെന്ന് ജില്ലാ കളക്ടർ...

മന്ത്രി തോമസ് ചാണ്ടി മാർത്താണ്ഡം കായലിൽ ഒന്നര മീറ്ററോളം പൊതുവഴി കയ്യേറിയെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

Google Oneindia Malayalam News

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ജില്ലാ കളക്ടർ ടിവി അനുപമ പ്രിൻസിപ്പൽ റവന്യൂ സെക്രട്ടറിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്.

51കാരിയും 26കാരനും തമ്മിൽ അവിഹിതം; രണ്ടും മലയാളികൾ! രഹസ്യം പൊളിഞ്ഞത് ഇങ്ങനെ, സംഭവം ദുബായിൽ51കാരിയും 26കാരനും തമ്മിൽ അവിഹിതം; രണ്ടും മലയാളികൾ! രഹസ്യം പൊളിഞ്ഞത് ഇങ്ങനെ, സംഭവം ദുബായിൽ

മൂവാറ്റുപുഴയിലെ ആ കേസ്, ഭാര്യയുടെ കോഴിക്കോട്ടെ കെട്ടിടം! പികെ കുഞ്ഞാലിക്കുട്ടി ഇത്തവണ പെടും?മൂവാറ്റുപുഴയിലെ ആ കേസ്, ഭാര്യയുടെ കോഴിക്കോട്ടെ കെട്ടിടം! പികെ കുഞ്ഞാലിക്കുട്ടി ഇത്തവണ പെടും?

മന്ത്രി തോമസ് ചാണ്ടി മാർത്താണ്ഡം കായലിൽ ഒന്നര മീറ്ററോളം പൊതുവഴി കയ്യേറിയെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും ജില്ലാ കളക്ടർ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. മാർത്താണ്ഡം കായിലിലെയും ലേക്ക് പാലസ് റിസോർട്ടിലെയും കയ്യേറ്റം സംബന്ധിച്ച അന്തിമ റിപ്പോർട്ടാണ് കളക്ടർ തയ്യാറാക്കിയത്.

thomaschandy

ആലപ്പുഴ ലേക്ക് പാലസ് റിസോർട്ടിൽ പാർക്കിങ്ങ് സ്ഥലത്തിനായി നിലം നികത്തിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 50 സെന്റോളം നിലം നികത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ ഈ ഭൂമി മന്ത്രി തോമസ് ചാണ്ടിയുടെ പേരിലല്ല. മന്ത്രിയുടെ സഹോദരിയുടെ പേരിലുള്ള ഭൂമിയിലാണ് നികത്തൽ നടന്നിട്ടുള്ളത്.

കാമുകനോടൊപ്പം ദുബായിലേക്ക് ട്രിപ്പ്! പപ്പയും മമ്മിയും പിടിക്കാതിരിക്കാൻ കോട്ടയത്തെ യുവതി ചെയ്തത്...കാമുകനോടൊപ്പം ദുബായിലേക്ക് ട്രിപ്പ്! പപ്പയും മമ്മിയും പിടിക്കാതിരിക്കാൻ കോട്ടയത്തെ യുവതി ചെയ്തത്...

'വഴിമുടക്കി കാർ' പണികൊടുത്തത് ജോബിക്ക്! തെറിവിളിയും ഭീഷണിയും, മരിച്ചുപോയ അമ്മയെ വരെ ട്രോളി...'വഴിമുടക്കി കാർ' പണികൊടുത്തത് ജോബിക്ക്! തെറിവിളിയും ഭീഷണിയും, മരിച്ചുപോയ അമ്മയെ വരെ ട്രോളി...

റവന്യൂ ചട്ടങ്ങളുടെ കുറ്റകരമായ ലംഘനമാണ് ലേക്ക് പാലസിലും, മാർത്താണ്ഡം കായലിലും നടന്നതെന്നാണ് ജില്ലാ കളക്ടർ റിപ്പോർട്ടിൽ പറഞ്ഞത്. അതേസമയം, ജില്ലാ കളക്ടറുടെ റിപ്പോർട്ട് ഇതുവരെ കണ്ടില്ലെന്നാണ് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പ്രതികരിച്ചത്. റിപ്പോർട്ട് റവന്യൂ സെക്രട്ടറിയുടെ കൈവശമാണെന്നും, റിപ്പോർട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

English summary
encroachment;collector tv anupama submitted report against thomas chandy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X