ആരോപണങ്ങളില്‍ തളരില്ല, കല്ലായിപ്പുഴയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചിരിക്കും: ജില്ലാ കലക്റ്റര്‍
കോഴിക്കോട്: ആരോപണങ്ങള്‍ കേട്ട് പിന്നോട്ടില്ലെന്നും കല്ലായിപ്പുഴ സംരക്ഷണ പദ്ധതിയുമായി ശക്തമായിത്തന്നെ മുന്നോട്ടുപോവുമെന്നും ജില്ലാ കലക്ടര്‍ യു വി ജോസ് അറിയിച്ചു. ചരിത്രപ്രസിദ്ധമായ കല്ലായിയിലെ മരവ്യവസായത്തെ തകര്‍ക്കാനുള്ള ശ്രമമാണ് പദ്ധതിക്കു പിന്നിലെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. മരവ്യവസായത്തെ നിലനിര്‍ത്തിക്കൊണ്ടുതന്നെ പുഴയിലെ മലിനീകരണവും കയ്യേറ്റവും തടയാനുള്ള പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു.
യാതൊരുവിധ കൈവശ രേഖയുമില്ലാതെയാണ് നിരവധി പേര്‍ പുഴയോടു ചേര്‍ന്ന പ്രദേശത്ത് വ്യവസായം നടത്തി വരുന്നത്. ആകെ അമ്പതില്‍ താഴെ പേര്‍ക്കുമാത്രമേ ഇവിടെ ഭൂമിഅനുവദിച്ചിട്ടുള്ളൂ എന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാവുത്. ഇത്തരത്തില്‍ ഭൂമി ലഭിച്ചവരില്‍ ഏറിയപങ്കും ഈ ഭൂമി മറ്റുവ്യക്തികള്‍ക്ക് വാടകക്കു നല്‍കി ലക്ഷങ്ങള്‍ സമ്പാദിക്കുകയാണ്. ഇത്തരം കയ്യേറ്റങ്ങള്‍ ഉള്‍പ്പെടെ ഒഴിപ്പിക്കും.

ജില്ലാ ഭരണകൂടത്തിന്റെ നടപടി കോടിക്കണക്കിന് രൂപയുടെ മരങ്ങള്‍ നശിക്കാന്‍ ഇടവരുത്തും എന്ന ആരോപണവും അടിസ്ഥാന രഹിതമാണ്. മരങ്ങള്‍ സൂക്ഷിക്കുന്നതിന് ഷെഡ്ഡുകള്‍ കെട്ടാന്‍ അനുവദിച്ച സ്ഥലത്ത് മില്ലുകള്‍ സ്ഥാപിച്ച്, ഷെഡ്ഡില്‍ സൂക്ഷിക്കേണ്ട മരങ്ങളൊന്നാകെ പുഴയില്‍ നിക്ഷേപിക്കുകയാണ് പലരും ചെയ്തിട്ടുള്ളത്. ഇത് പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുകയാണ്. പുഴയിലെ ഒഴുക്ക് സുഗമമാക്കാതെ കല്ലായിപ്പുഴയെ ഒരു തരത്തിലും നവീകരിക്കാനാവില്ല.
പുഴയെ മലിനമാക്കുവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം മുന്നോട്ടുപോവും. ഇക്കാര്യത്തില്‍ മലിനീകരണ നിയന്ത്രബോര്‍ഡിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 163 ഇടങ്ങളില്‍ പുഴയിലേക്ക് മാലിന്യം ഒഴുക്കി വിടുന്നതായി കണ്ടെത്തി. ഇതില്‍ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളുമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ചട്ടപ്രകാരം നോട്ടിസ് നല്‍കി നടപടി സ്വീകരിക്കുമെന്നുംജില്ലാ കലക്ടര്‍ പറഞ്ഞു.












Click it and Unblock the Notifications