എന്‍ഡോസള്‍ഫാന്‍:എല്ലാവര്‍ക്കും ആനുകൂല്യം
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ക്ലിഫ് ഹൗസിന് മുന്നില്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. നിശ്ചിത സ്ഥല പരിധി നിര്‍ണയിക്കാതെ എല്ലാ ഇരകള്‍ക്കും ആനുകൂല്യം നല്‍കാമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളും വീട്ടമ്മമാരും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നിലാണ് ഉപരോധ സമരം നടത്തിയിരുന്നത്. സമരം തുടങ്ങി മൂന്നാം ദിവസമാണ് ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടങ്ങളില്‍ എന്‍ഡോ സള്‍ഫാന്‍ തെളിച്ചതിനെ തുടര്‍ന്നുള്ള ദുരിതങ്ങള്‍ കാസര്‍കോട് ജില്ലയിലെ പുതു തലമുറകളെ പോലും പിന്തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ സര്‍ക്കാരും പ്ലാന്റേഷന്‍ കോര്‍പ്പറേഷനും ഇക്കാര്യത്തില്‍ അനുതാപപൂര്‍ണമായ നടപടികള്‍ കാര്യമായി എടുത്തിട്ടില്ല. ജില്ലയിലെ 11 പഞ്ചായത്തുകളില്‍ മാത്രമായിരുന്നു എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നത്.
ജില്ലയിലെ എല്ലാ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും സഹായം നല്‍കണം എന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. ഇക്കാര്യം ഒടുവില്‍ സര്‍ക്കാര്‍ അംഗീകരിച്ചു. സമരസമിതിക്കാരും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പങ്കാളിയായി.












Click it and Unblock the Notifications