കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡോസള്‍ഫാന്‍: അര്‍ഹതയുള്ള ഒരാളും പട്ടികയില്‍ നിന്ന് ഒഴിവായിക്കൂട-എം.വി. ബാലകൃഷ്ണന്‍

Google Oneindia Malayalam News

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ അര്‍ഹരായ എല്ലാവരേയും ഉള്‍പ്പെടുത്തണമെന്നാണ് സിപിഎമ്മിന്റെ നിലപാടെന്ന് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ദുരിതബാധിതരെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും സമരങ്ങളില്‍ ന്യായമായ ആവശ്യങ്ങളില്‍ സിപിഎം കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇരകള്‍ക്ക് നീതി നിഷേധിച്ചുകൂട. അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കണം. എന്നാല്‍ അനര്‍ഹര്‍ പട്ടികയില്‍ ഉണ്ടാവരുത്. താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നപ്പോഴാണ് എന്‍ഡോസള്‍ഫാന്‍ സെല്‍ രൂപീകരിച്ചത്. ഇടതുസര്‍ക്കാറാണ് ദുരിതബാധിതര്‍ക്ക് സഹായം നല്‍കാന്‍ ആദ്യം മുന്നിട്ടിറങ്ങിയത്. ഇപ്പോഴത്തെ ഇടതുസര്‍ക്കാര്‍ ഇത് കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ട്-അദ്ദേഹം പറഞ്ഞു.

endosulphan


സിപിഎമ്മും സിപിഐയും ശത്രുക്കളല്ലെന്നും എന്നാല്‍ രണ്ടും രണ്ടുപാര്‍ട്ടികളാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി ബാലകൃഷ്ണന്‍മാസ്റ്റര്‍ പറഞ്ഞു. ഞങ്ങള്‍ ഇടതുപക്ഷത്തെ പ്രബല പാര്‍ട്ടികളാണ്. വല്ല പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് മുന്നണിയില്‍ പറഞ്ഞുതീര്‍ക്കും. സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച പ്രചരണ ബോര്‍ഡുകള്‍ ഞങ്ങള്‍ നശിപ്പിച്ചിട്ടില്ല. തെറ്റായി പലരും പലതും പ്രചരിപ്പിക്കുന്നുണ്ട്-അദ്ദേഹം പറഞ്ഞു.

കാഞ്ഞങ്ങാട്-കാണിയൂര്‍ പാത, ചീമേനി ഐടി പാര്‍ക്ക് തുടങ്ങിയവ ഉടന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും. ഉക്കിനടുക്കയില്‍ നിര്‍മ്മാണം ആരംഭിച്ച കാസര്‍കോട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാവണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഉടന്‍ ഒഴിയുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡണ്ട് ടിഎ ഷാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് പായം സ്വാഗതവും ട്രഷറര്‍ സുനില്‍ വേപ്പ് നന്ദിയും പറഞ്ഞു.

English summary
Endosulphan victims should include in list says MV Balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X