കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്തി വീണ്ടും സുബ്രഹ്മണ്യ സ്വാമി... പട്ടാളനിയമം ഏര്‍പ്പെടുത്തണമെന്ന്

ഒരുക്കല്‍ പീഡ‍ിപ്പിച്ചതിന് ശേഷം ഇയാള്‍ യുവതിയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി. അതിന് ശേഷം പലതവണ ശാരീരികമായി ഉപയോഗിക്കുകയും ചെയ്തു.

Google Oneindia Malayalam News

ദില്ലി: ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി മലപ്പുറം ജില്ലയെ കുറിച്ച് നട്ടാല്‍ മുളക്കാത്ത നുണകള്‍ മുമ്പ് പലതവണ പറഞ്ഞിട്ടുള്ള ആളാണ്. അതൊന്നും ഒരിക്കലും അദ്ദേഹംല തിരുത്തിയിട്ടും ഇല്ല. ഇപ്പോഴിതാ മലപ്പുറം ജില്ലയെ കൂടുതല്‍ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തിയിരുക്കുന്നു.

മണിപ്പൂരിലെല്ലാം ഉള്ളതുപോലെ മലപ്പുറം ജില്ലയില്‍ പട്ടാള നിയമം നടപ്പാക്കണം എന്നാണ് സ്വാമി ആശ്യപ്പെടുന്നത്. മറ്റൊന്നും അല്ല അഫ്‌സ്പ തന്നെ.

മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനം ആണ് സുബ്രഹ്മണ്യം സ്വാമിയെക്കൊണ്ട് ഇങ്ങനെ ഒരു ആവശ്യം ഉന്നയിപ്പിക്കുന്നത്. ദ വീക്ക് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്വാമി ഇങ്ങനെ പറഞ്ഞത്. അത് മാത്രമല്ല സ്വാമിക്ക് മലപ്പുറത്തെ കുറിച്ചുള്ള അഭിപ്രായം.

മലപ്പുറം

മലപ്പുറം

മലപ്പുറം ജില്ല പണ്ട് മുതലേ സുബ്രഹ്മണ്യം സ്വാമിക്ക് പ്രശ്‌നമാണ്. മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് ഭൂമി വാങ്ങാന്‍ പറ്റില്ലെന്നും, മുസ്ലീങ്ങളുടെ നോമ്പ് കാലത്ത് ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുകയാണെന്നും ഒക്കെ മുമ്പ് പറഞ്ഞിട്ടുള്ള ആളാണ് സ്വാമി.

അഫ്‌സ്പ

അഫ്‌സ്പ

മണിപ്പൂരില്‍ അഫ്‌സ്പ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഇറോം ശര്‍മിള നിരാഹാരം സമരം കിടന്നത്. ആ അഫ്‌സ്പ മലപ്പുറത്ത് നടപ്പിലാക്കണം എന്നാണ് സ്വാമി ആവശ്യപ്പെടുന്നത്.

 ആഭ്യന്തര മന്ത്രിയോട്

ആഭ്യന്തര മന്ത്രിയോട്

മലപ്പുറത്തിന്റെ കാര്യത്തില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനോട് ആവശ്യപ്പെട്ടതായും സുബ്രഹ്മണ്യം സ്വാമി പറയുന്നത്.

ഐസിസ്

ഐസിസ്

മലപ്പുറം കളക്ടറേറ്റില്‍ നടന്ന സ്‌ഫോടനം ഐസിസിന്റെ ഡ്രസ്സ് റിഹേഴ്‌സല്‍ ആണെന്നും സ്വാമി ആരോപിക്കുന്നുണ്ട്. എന്നാല്‍ ലഭ്യമായ വിവരം പ്രകാരം ആ സംഭവത്തിന് പിറകില്‍ ഇന്ത്യന്‍ അല്‍ ഖ്വായ്ദ എന്ന് അറിയപ്പെടുന്ന ദ ബേസ് മൂവ്‌മെന്റ് ആണ്.

സിപിഎം ചെയ്ത പാപം

സിപിഎം ചെയ്ത പാപം

മലപ്പുറം ജില്ല എന്നത് സിപിഎം ചെയ്ത ഒരു പാപം ആണെന്നും സ്വാമി അഭിമുഖത്തില്‍ പറയുന്നുണ്ട്. മലപ്പുറത്തിന്റെ ഭരണം സൈന്യത്തിന് കൈമാറണം എന്നും അഭിമുഖത്തില്‍ പറയുന്നുണ്ട്.

English summary
BJP Leader Subramanian Swamy has asked the Kerala Government to ask the Centre to enforce the Armed Forces Special Powers Act (AFSPA) in Malappuram district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X