കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻഫോഴ്സ്മെന്റ് കേസ്: ബിനീഷ് കോടിയേരിയുടെ ഹർജി തള്ളി കർണാടക ഹൈക്കോടതി

Google Oneindia Malayalam News

ബെംഗളൂരു; തനിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് കോടിയേരി സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി.അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് കാണിച്ചുള്ള ബിനീഷിന്റെ ഹർജിയാണ് കോടതി തള്ളിയത്.

അതേസമയം, ബിനീഷ് സമർപ്പിച്ച ജാമ്യാപേക്ഷയിലെ വാദം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് ബെംഗളൂരു സെഷൻസ് കോടതി പരിഗണിക്കും. ഹർജി നേരത്തേ നവംബർ 18 ന് ഹർജി പരിഗണിച്ച കോടതി 24 ലേക്ക് മാറ്റുകയായിരുന്നു.നിലവില്‍ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡിലാണ് ബിനീഷ് കോടിയേരി.അതേസമയം, ബിനീഷിനെതിരെ കൂടുതൽ തെളിവുകൾ സഹിതം ഇഡി കൗണ്ടർ സത്യവാങ്മൂലം സമർപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.

bineesh kodiyeri case

കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായ ബിനീഷിന്റെ ബിനാമി അബ്ദുൾ ലത്തീഫും ബിനീഷും നൽകിയ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ്
വിവരം. ഇരുവരേയും ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളും ഇഡി കോടതിയെ അറിയിക്കും .അതിനിടെ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ മരുതന്‍കുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടാനുള്ള നീക്കത്തിലാണ്ഇഡി. ഇക്കാര്യം ആവശ്യപ്പെട്ട് രജിസ്‌ട്രേഷന്‍ ഐജിക്ക് ഇഡി കത്തു നല്‍കി.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇഡി നടപടി.

ബിനീഷ് , ഭാര്യ റനീറ്റ, ബിനീഷിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്ത് വിവരങ്ങളാണ് തേടിയത്. ബിനീഷിന്‍റ പേരിൽ പിടിപി നഗറില്‍ 'കോടിയേരി' എന്ന വീടും കണ്ണൂരിൽ കുടുംബ സ്വത്തുമാണ് ഉള്ളത്.ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഈ സ്വത്തുക്കളുടെ കൈമാറ്റം പാടില്ലെന്ന് സംസ്ഥാനത്തെ എല്ലാ രജിസ്ട്രാർ ഓഫീസുകളിലേക്കും വകുപ്പുതല നിർദേശം നല്‍കിയിട്ടുണ്ട്.

കോൺഗ്രസിന് തിരിച്ചടി; അമിത് ഷായുടെ സാന്നിധ്യത്തിൽ വിജയശാന്തി ബിജെപിയിലേക്ക്?..ഉടൻ ദില്ലിയിലേക്കെന്ന്കോൺഗ്രസിന് തിരിച്ചടി; അമിത് ഷായുടെ സാന്നിധ്യത്തിൽ വിജയശാന്തി ബിജെപിയിലേക്ക്?..ഉടൻ ദില്ലിയിലേക്കെന്ന്

തദ്ദേശ തിരഞ്ഞെടുപ്പ്: ലഹരി കടത്തും വിൽപ്പനയും തടയാൻ സ്പെഷ്യൽ ഡ്രൈവ്തദ്ദേശ തിരഞ്ഞെടുപ്പ്: ലഹരി കടത്തും വിൽപ്പനയും തടയാൻ സ്പെഷ്യൽ ഡ്രൈവ്

 ലവും ജിഹാദും ഒരുമിച്ച് പോകില്ല.. മതത്തെ ഒരു രാഷ്ട്രീയ ഉപകരണമാക്കരുതെന്നും നുസ്രത്ത് ജഹാൻ ലവും ജിഹാദും ഒരുമിച്ച് പോകില്ല.. മതത്തെ ഒരു രാഷ്ട്രീയ ഉപകരണമാക്കരുതെന്നും നുസ്രത്ത് ജഹാൻ

'ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും,ഗണേഷ് കുമാറിനെ ചോദ്യം ചെയ്യണം';ചാമക്കാല'ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും,ഗണേഷ് കുമാറിനെ ചോദ്യം ചെയ്യണം';ചാമക്കാല

Recommended Video

cmsvideo
ആരുടെയും വാക്കു കേള്‍ക്കാതെ മോഹന്‍ലാല്‍ തീരുമാനമെടുക്കാന്‍ പഠിച്ചു | Oneindia Malayalam

English summary
Enforcement arrest; Karnataka High Court rejects Bineesh Kodiyeri's plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X