ലൈഫ് മിഷന്‍ കോഴ: കള്ളപ്പണക്കേസില്‍ എം ശിവശങ്കര്‍ അറസ്റ്റില്‍, തെളിവ് ലഭിച്ചെന്ന് ഇഡി

കൊച്ചി: ലൈഫ് മിഷന്‍ കോഴ ഇടപാടിലെ കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തു. രാവിലെ 11 മണി മുതല്‍ ശിവശങ്കറിനെ ചോദ്യം ചെയ്യുകയായിരുന്നു. കുറ്റസമ്മത മൊഴി ഇല്ലാതെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇ ഡി എം ശിവശങ്കറിനെ ചോദ്യം ചെയ്യുകയായിരുന്നു. കോഴ ഇടപാടില്‍ ശിവശങ്കറിനെ പങ്കുള്ളതിന് തെളിവ് ലഭിച്ചെന്ന് ഇ ഡി അറിയിച്ചു.
അറസ്റ്റ് ചെയ്ത ശിവശങ്കറിനെ നാളെ നാളെ കോടതിയില്‍ ഹാജരാക്കും. നേരത്തെ സ്വര്‍ണക്കള്ളക്കടത്തിലെ കള്ളപ്പണകേസില്‍ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. ലൈഫ് മിഷന്‍ കോഴ ഇടപാടിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇ ഡി അറിയിച്ചിരുന്നു.
തന്റെ പേരില്‍ കെട്ടിച്ചമച്ച കേസാണിതെന്നും സ്വപ്‌ന സുരേഷിന്റെ ലോക്കറിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നുമാണ് ശിവശങ്കര്‍ മൊഴി നല്‍കിയത്. സ്വപ്‌ന സുരേഷിന് ലോക്കറില്‍ നിന്ന് പിടികൂടിയ പണം ലൈഫ് മിഷന്‍ കോഴയായി കിട്ടിയ കള്ളപ്പണമാണെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി.
ഈ മൊഴിയുടെ അടിസ്ഥാവനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. കേസില്‍ സ്വപ്‌ന സികേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരെ നേരത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ 4.48 കോടി കോഴ നല്‍കിയെന്നാണ് സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയത്.












Click it and Unblock the Notifications