കെഎം ഷാജി എംഎല്‍എയെ ഇഡി ചോദ്യം ചെയ്യുന്നു
കണ്ണൂര്‍: അഴീക്കോട് സ്‌കൂളിലെ പ്ലസ്‌ടു കോഴ ആരോപണത്തില്‍ കെഎം ഷാജി എംഎല്‍എയെ എന്‍ഫോഴ്‌സ്‌മെന്റെ് ചോദ്യം ചെയ്യുന്നു. കഴിഞ്ഞു പത്ത് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു ഭൂമിസംബന്ധമായ രേഖകളും ഈഡി കെഎം ഷാജിയോട് ആവശ്യപ്പെട്ടിരുന്നു.
അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ കെഎം ഷാജി എംല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയതായാണ് ആരോപണം. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ കരീം എന്നിവരുടെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് എടുത്തിരുന്നു. കോഴ സംബന്ധിച്ച് മുസ്ലീം ലീഗ് നേതൃത്വത്തിന് നേരത്തെ പരാതി നല്‍കിയ നൗഷാദ് പൂതപ്പാറയുടെ മൊഴിയും ഇഡി ശേഖരിച്ചിട്ടുണ്ട്.
കോഴ വാങ്ങിയ സമയത്തെ ഇടപാടുകള്‍ സംബന്ധിച്ചും കോഴിക്കോട് വേങ്ങേരിയിലെ വീട് നിര്‍മാണത്തെക്കുറിച്ചും കഴിഞ്ഞ ദിവസം ഇഡി ഷാജിയുടെ ഭാര്യയില്‍ നിന്നും മൊഴിയെടുത്തിരുന്നു.

Recommended Video
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെഎം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.
കേസില്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്.












Click it and Unblock the Notifications