മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന ശബ്ദരേഖ; സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഇഡി
തിരുവനന്തപുരം: സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണത്തിനൊരുങ്ങി കേന്ദ്ര ഏജന്‍സികള്‍. സ്വപ്‌നയോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി സമന്‍സ് അയച്ചു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത് പുറത്തുവിട്ടതിലാണ് അന്വേഷണം നടക്കുക. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചു എന്നായിരുന്നു ശബ്ദരേഖ. ഇതിന് പിന്നിലെ ഗൂഢാലോചനയാണ് അന്വേഷിക്കുക. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറാണ് ഇതിന് പിന്നിലെന്ന് സ്വപ്‌ന ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ ഇഡി അന്വേഷണം അട്ടിമറിക്കാന്‍ എം.ശിവശങ്കറും കേരള പൊലീസിലെ ചില ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നായിരുന്നു സ്വപ്‌ന പറഞ്ഞിരുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നല്‍കിയതായും മൊഴി കൃത്യമായി വായിച്ചു നോക്കാന്‍ സാവകാശം നല്‍കാതെ മൊഴി പ്രസ്താവനയില്‍ ഒപ്പിട്ടുവാങ്ങിയതായും സ്വപ്ന പറയുന്ന ശബ്ദരേഖ വലിയ വിവാദമായിരുന്നു. ശിവശങ്കറിനൊപ്പം ദുബായില്‍ പോയി മുഖ്യമന്ത്രിക്കു വേണ്ടി 'ഫിനാന്‍ഷ്യല്‍ നെഗോസ്യേഷന്‍' നടത്തിയെന്ന് പറയാന്‍ സമ്മര്‍ദമുണ്ടെന്നാണ് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലുണ്ടായിരുന്നത്.

ഇതെല്ലാം തന്നെക്കൊണ്ട് വ്യാജമായി പറയിപ്പിച്ചതാണെന്നാണ് സ്വപ്‌ന പറയുന്നത്. ഇഡിയുടെ അന്വേഷണം അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങളെക്കുറിച്ച് വിവരങ്ങള്‍ പുറത്തു വന്ന സാഹചര്യത്തില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള അധികാരം സംസ്ഥാന പൊലീസിനാണ്. കേരള പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ സി ബി ഐ അന്വേഷണത്തിനുള്ള സാധ്യത പരിശോധിക്കാന്‍ ഇഡി നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് വിവരം. ദിവസങ്ങള്‍ക്ക് മുന്‍പാണ് എം ശിവശങ്കറിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയത്.

ഒരു സ്ത്രീ എന്ന നിലയില്‍ തന്നെ ചൂഷണം ചെയ്ത് നശിപ്പിച്ചുവെന്നും തന്നെ നശിപ്പിച്ചതിലും ഇങ്ങനെയാക്കിയതിലും ശിവശങ്കറിന് വലിയ ഉത്തരവാദിത്വമുണ്ടെന്നും സ്വപ്‌ന പറഞ്ഞിരുന്നു. മൂന്ന് വര്‍ഷമായി ശിവശങ്കര്‍ ജീവിതത്തിന്റെ ഭാഗമാണെന്നും അനൗദ്യോഗിക കാര്യങ്ങള്‍ മാത്രമേ അദ്ദേഹവുമായി സംസാരിക്കാറുണ്ടായിരുന്നുള്ളവെന്നും സ്വപ്ന പറഞ്ഞു. ഐ ടി വകുപ്പില്‍ തനിക്ക് ജോലി വാങ്ങി നല്‍കിയത് ശിവശങ്കറാണെന്നും ഒരു ഫോണ്‍വിളി കൊണ്ടാണ് തന്റെ നിയമനം നടന്നതെന്നും സ്വപ്‌ന പറഞ്ഞിരുന്നു. തന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായ ആള്‍ക്ക് എങ്ങനെയാണ് നിയമനത്തേക്കുറിച്ച് അറിയില്ലെന്ന് പറയാന്‍ സാധിക്കുന്നതെന്നും സ്വപ്ന ചോദിച്ചു.

ശിവശങ്കര്‍ എന്ന ഐഎഎസ് ഓഫീസറിന്റെ പ്രോട്ടോക്കോള്‍ എനിക്കറിയില്ല. ശിവശങ്കര്‍ എന്ന കുടുംബ സുഹൃത്തിന് വേണ്ടി കഴിഞ്ഞ മൂന്ന് വര്‍ഷമായി എല്ലാ ജന്മദിനത്തിലും പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞിരുന്നു. സ്വര്‍ണക്കടത്തുകേസിന്റെ അന്വേഷണത്തിലേക്ക് ദേശീയ അന്വേഷണ ഏജന്‍സിയെ കൊണ്ടുവന്നത് ശിവശങ്കറിന്റെ തന്ത്രമായിരുന്നുവെന്നും താന്‍ വായ തുറക്കാതിരിക്കാനും തന്നെ കാലങ്ങളോളം ജയിലില്‍ അടക്കാനും വേണ്ടിയാണ് എന്‍ ഐ എയെ കൊണ്ടുവന്നതെന്നും സ്വപ്ന പറഞ്ഞിരുന്നു. നയതന്ത്ര ബാഗ് വിട്ടു കിട്ടാന്‍ ഇടപെട്ടില്ലെന്ന ശിവശങ്കറിന്റെ പുസ്തകത്തിലെ വാദം തെറ്റാണ്. ബാഗില്‍ എന്തായിരുന്നുവെന്ന് ശിവശങ്കറിന് അറിയാമായിരുന്നു എന്നും സ്വപ്‌ന പറഞ്ഞിരുന്നു.
Recommended Video


സ്വര്‍ണക്കടത്ത് കേസില്‍ തനിക്ക് അറിയാവുന്നതെല്ലാം ശിവശങ്കറിനും അറിയാമായിരുന്നുവെന്നാണ് സ്വപ്‌നയുടെ വെൡപ്പെടുത്തല്‍. ശിവശങ്കര്‍ രചിച്ച അശ്വാത്ഥാമാവ് വെറുമൊരു ആന എന്ന പുസ്തകം പുറത്തിറങ്ങിയ പശ്ചാത്തലത്തിലായിരുന്നു സ്വപ്നയുടെ തുറന്നുപറച്ചില്‍. അതേസമയം സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാന്‍ ശിവശങ്കര്‍ തയ്യാറായിട്ടില്ല. കേസ് തീരുംവരെ ഒന്നും പറയാനില്ലെന്നാണ് ശിവശങ്കറിന്റെ നിലപാട്. തന്റെ പുസ്തകത്തില്‍ എഴുതിയ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും വിശകലനം ചെയ്യാനും അനുമാനിക്കാനും വായനക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. മറ്റുള്ളവരുടെ ആരോപണങ്ങള്‍ക്ക് താന്‍ മറുപടി പറയേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്വപ്നക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നാണ് ശിവശങ്കര്‍ തന്റെ ആത്മകഥയില്‍ പറഞ്ഞിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് നയതന്ത്ര ബാഗേജ് തടഞ്ഞുവെച്ചപ്പോള്‍ സ്വപ്ന ആദ്യം ഫോണ്‍ വഴിയും പിന്നീട് നേരിട്ടെത്തിയും വിട്ടുകിട്ടാന്‍ സഹായം തേടിയെന്ന് ശിവശങ്കര്‍ പുസ്തകത്തില്‍ പറയുന്നു. കസ്റ്റംസ് നടപടികളില്‍ ഇടപെടാനാകില്ലെന്നാണ് മറുപടി നല്‍കിയത്. ബാഗേജില്‍ സുഹൃത്തായ സരിത്തിനു വേണ്ട് ഡ്യൂട്ടി അയക്കാതെ ആരോ അയച്ച സാധനങ്ങളാണ് ഉണ്ടായിരുന്നതെന്നാണ് സ്വപ്ന പറഞ്ഞതെന്നാണ് ശിവശങ്കര്‍ പുസ്തകത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതെല്ലം ഖണ്ഡിക്കുന്ന വെളിപ്പെടുത്തലുകളാണ് സ്വപ്‌ന മാധ്യമങ്ങളിലൂടെ നടത്തിയിരുന്നത്.












Click it and Unblock the Notifications