സ്വർണ്ണക്കടത്ത് കേസ് പ്രതികളെ ഇഡി അറസ്റ്റ് ചെയ്തു: സന്ദീപിന്റെയും സ്വപ്നയുടേയും സ്വത്ത് കണ്ടുകെട്ടും
കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണക്കടത്തിന് ശ്രമിച്ച കേസ് എൻഫോഴ്സ്മെന്റ് വിഭാഗവും അന്വേഷിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണുണ്ടാകുന്നത്. കള്ളപ്പണം തടയൽ നിയമം അനുസരിച്ച് സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ, ഫൈസൽ ഫരീദ് എന്നിവർക്കെതിരെയാണ്എൻഫോഴ്സ്മെന്റ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയാൽ ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളും അന്വേഷണ സംഘം ആരംഭിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ നടപടിക്രമങ്ങളിലേക്ക് കടക്കുന്നത്.

എൻഫോഴ്സ്മെന്റ് അറസ്റ്റ്
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ്, സന്ദീപ്, സരിത്ത്, കെ ടി റമീസ് എന്നിവരെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നാലുപേർക്കുമെതിരെ എൻഫോഴ്സ്മെന്റ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നാല് പേരെയും അറസ്റ്റ് ചെയ്യുന്നത്. കസ്റ്റംസ് അധികൃതർ സ്വപ്ന സുരേഷ് സന്ദീപ് എന്നിവരുടെ ബാങ്ക് നിക്ഷേപത്തിന്റെ വിവരങ്ങൾ ശേഖരിച്ച് വരുന്നതിനിടെ ഇരുവരുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

അക്കൌണ്ട് വിവരങ്ങൾ
സസ്പെഷനിലായ യുഎഇ കോൺസുലേറ്റിലെ മുൻ ഗൺമാൻ ജയ്ഘോഷിന്റെ സാമ്പത്തിക സ്രോതസ്സുകൾ കേന്ദ്രീകരിച്ചും കസ്റ്റംസും അന്വേഷണം നടത്തിവരുന്നുണ്ട്. ജയ്ഘോഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ജയ്ഘോഷിന്റെയും മറ്റ് ബന്ധുക്കളുടേയും അക്കൌണ്ടുകൾ സംബന്ധിച്ച വിവരങ്ങളും കസ്റ്റംസ് ശേഖരിച്ചിരുന്നു. കോൺസുലേറ്റിലെ ഡ്രൈവർമാരുൾപ്പെടെയുള്ള കൂടുതൽ പേരുടെ മൊഴിയും കേസുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തും.

ജയഘോഷിന്റെ സമ്പത്ത്
യുഎഇ കോൺസുൽ ജനറലിന്റെ ഗൺമാനായിരുന്ന ജയഘോഷിന് സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധമാണുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണം കടത്തിയപ്പോൾ ജയഘോഷും സരിത്തിനൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതായും ഉദ്യോസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്. യുഎഇ അറ്റാഷെ ഇന്ത്യ വിട്ടുപോയതിന് പിന്നാലെ ജയ്ഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചതും സംശയത്തിന് ഇടനൽകുന്നുണ്ട്. ഇതോടെയാണ് ജയഘോഷിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുന്നത്.
Recommended Video

കസ്റ്റംസ് റെയ്ഡ്
ബുധനാഴ്ച ജയഘോഷിന്റെ വട്ടിയൂർക്കാവിലുള്ള വീട്ടിലും കുടുംബവീട്ടിലും കസ്റ്റംസ് ഉദ്യോഗസ്ഥർ ഒരേ സമയം പരിശോധനയ്ക്ക് എത്തിയിരുന്നു. ജയഷോഘിന് ആരെങ്കിലുമായും സാമ്പത്തിക ഇടപാടുകളുണ്ടോ എന്നും ബാങ്ക് അക്കൌണ്ട് വിവരങ്ങളും പരിശോധനക്കിടെ ശേഖരിച്ചിട്ടുണ്ട്. ജയഘോഷിന്റെ സാമ്പത്തിക ശേഷിയാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചിട്ടുള്ളത്. ഇതോടെയാണ് ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നത്.

30 കിലോ സ്വർണ്ണം
യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജ് സംവിധാനം ഉപയോഗിച്ച് 30 കിലോ സ്വർണ്ണം കടത്തിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്. യുഎഇ കോൺസുൽ ജനറലിന്റെ പേരിൽ വന്ന ബാഗേജിൽ നിന്നാണ് കസ്റ്റംസ് അധികൃതർ സ്വർണ്ണം പിടിച്ചെടുത്തിട്ടുള്ളത്. കേസിലെ പ്രതികളായ സരിത്തും സ്വപ്ന സുരേഷും യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാർ കൂടിയായിരുന്നു. സരിത്ത് കോൺസുലേറ്റിലെ പിആഒയും സ്വപ്ന കോൺസുൽ ജനറലിന്റെ കീഴ് ജീവനക്കാരിയുമായിരുന്നു.

ജാമ്യാപേക്ഷ 24ന്
സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സംജു, മുഹമ്മദ് അൻവർ, ജിപ്സൽ, ഹംജത് അലി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂലൈ 24ലേക്ക് മാറ്റിയിട്ടുണ്ട്. ഇതേ ദിവസം തന്നെയാണ് സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. എന്നാൽ ആഗസ്റ്റ് 5 വരെ പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്. മുഹമ്മദ് ഷാഫിയുടെ കൊറോണ വൈറസ് പരിശോധനാ ഫലം ലഭിച്ച ശേഷം ഷാഫിയെയും അബ്ദുൾ ഹമീദിനെയും കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടയയ്ക്കുന്ന കാര്യം പരിഗണിക്കും. വിദേശത്തുള്ള ഫൈസൽ ഫരീദിനെ ദുബായ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഫൈസലിനെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങളും എൻഐഎ സ്വീകരിച്ചുവരികയാണ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications