കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലീലും ബിനീഷും ശിവശങ്കറും പ്രതികളല്ല; സ്വപ്‌നയും സരിത്തും സന്ദീപും മാത്രം പ്രതികൾ... കുറ്റപത്രം

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായിബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളെ പറ്റിയുള്ള കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന് ആശ്വാസമേകുന്നതാണ് കുറ്റപത്രത്തിലെ വിവരങ്ങള്‍.

മുഖ്യമന്ത്രിയെ കുരുക്കി സ്വപ്‌നയുടെ നിര്‍ണായക മൊഴി; ശിവശങ്കറിന് എന്‍ഫോഴ്‌സ്‌മെന്റിന്റെ കുരുക്ക്... മുഖ്യമന്ത്രിയെ കുരുക്കി സ്വപ്‌നയുടെ നിര്‍ണായക മൊഴി; ശിവശങ്കറിന് എന്‍ഫോഴ്‌സ്‌മെന്റിന്റെ കുരുക്ക്...

തുടരെ തുടരെ ലൈവില്ല, ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങളുമില്ല; ബിനീഷ് കോടിയേരിയെ ചോദ്യംചെയ്ത് വിട്ടയച്ചുതുടരെ തുടരെ ലൈവില്ല, ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങളുമില്ല; ബിനീഷ് കോടിയേരിയെ ചോദ്യംചെയ്ത് വിട്ടയച്ചു

സ്വപ്‌ന സുരേഷ്, സരിത്, സന്ദീപ് എന്നിവരെ പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. കള്ളപ്പണ ഇടപാട് ഇവര്‍ നടത്തിയതിന് തെളിവുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീല്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി എന്നിവരേയും നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

മൂന്ന് പേര്‍ക്കെതിരെ

മൂന്ന് പേര്‍ക്കെതിരെ

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മൂന്ന് പ്രതികള്‍ മാത്രമാണുള്ളത്. സ്വപ്‌നം സുരേഷും സന്ദീപ് നായരും സരിത്തും കള്ളപ്പണ ഇടപാട് നടത്തിയതായി തെളിഞ്ഞിട്ടുണ്ട് എന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കേസില്‍

ജാമ്യം തടയാന്‍

ജാമ്യം തടയാന്‍

കേസില്‍ ജാമ്യത്തിനായി സ്വപ്‌നയും സന്ദീപും സരിത്തും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിനിടയിലാണ് 23 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ജാമ്യം ലഭിക്കുന്നത് തടയുന്നതിനാണ് ഇപ്പോള്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത് എന്നാണ് സൂചന. പ്രതികള്‍ക്കെതിരെ വിചാരണ തുടങ്ങാനും കുറ്റപത്രം ആവശ്യപ്പെടുന്നുണ്ട്.

ആറ് പ്രതികളെന്ന്

ആറ് പ്രതികളെന്ന്

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ മൊത്തം ആറ് പ്രതികള്‍ ആണ് ഉള്ളത് എന്നാണ് വിവരം. മറ്റ് മൂന്ന് പ്രതികളെ കുറിച്ച് കുറ്റപത്രത്തില്‍ ഇപ്പോള്‍ പ്രതിപാദിക്കുന്നില്ല. അവരെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ് എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്.

കെടി ജലീല്‍

കെടി ജലീല്‍

മന്ത്രി കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. വിവര ശേഖരം മാത്രമാണ് നടന്നത് എന്നാണ് ജലീല്‍ ഇതേ കുറിച്ച് വിശദീകരിക്കുന്നത്. എന്തായാലും എന്‍ഫോഴ്‌സ്‌മെന്റിന്റെ ആദ്യ കുറ്റപത്രത്തില്‍ കെടി ജലീലിന്റെ പേരില്ല എന്നത് സംസ്ഥാന സര്‍ക്കാരിന് ആശ്വാസമാണ്.

ബിനീഷ് കോടിയേരി

ബിനീഷ് കോടിയേരി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയേയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. ബിനീഷിന്റെ സ്വത്തുവകകള്‍ ക്രയവിക്രയം ചെയ്യുന്നത് മരവിപ്പിച്ചിട്ടും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷിന്റെ പേരും ഇല്ല.

Recommended Video

cmsvideo
Who Is Faizal Fareed Third Accused In Gold Smuggling Case ? | Oneindia Malayalam
എം ശിവശങ്കര്‍

എം ശിവശങ്കര്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനേയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. സ്വപ്‌ന സുരേഷുമായുള്ള അടുപ്പമായിരുന്നു ഇതിന് വഴിവച്ചത്. ശിവശങ്കറിനേയും കേസില്‍ ഇതുവരെ പ്രതിചേര്‍ത്തിട്ടില്ല. എന്നാൽ ശിവശങ്കറിനെതിരെ വിശദമായ അന്വേഷണം ആവശ്യമാണെന്ന് കുറ്റപത്രത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നുണ്ട്.

 സ്വർണ്ണക്കടത്ത് കേസിൽ ഫൈസൽ ഫരീദ് അറസ്റ്റിൽ, ദുബായില്‍ വെച്ച് അറസ്റ്റ് ചെയ്‌തെന്ന് എന്‍ഐഎ സ്വർണ്ണക്കടത്ത് കേസിൽ ഫൈസൽ ഫരീദ് അറസ്റ്റിൽ, ദുബായില്‍ വെച്ച് അറസ്റ്റ് ചെയ്‌തെന്ന് എന്‍ഐഎ

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം, സ്വപ്നയ്ക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ലസ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം, സ്വപ്നയ്ക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ല

English summary
Gold smuggling case: Enforcement Directorate files charge sheet against Swapna Suresh, Sarith and Sandeep Nair in black money case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X