കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണക്കടത്തിന്റെ മറവിൽ ഹവാലയും: ഒരു വർഷത്തിനിടെ 100 കോടി സമാഹരിച്ചു, കൂടുതൽ പേരെ തപ്പി ഇഡിയും!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസിനും എൻഐഎയ്ക്കും പുറമേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടി അന്വേഷണം ആരംഭിച്ചതോടെ നിർണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. സ്വർണ്ണക്കടത്ത് കേസിൽ കുടുതൽ വെളിപ്പെടുത്തൽ പുറത്ത്. ഡിപ്ലോമാറ്റിക് ബാഗേജ് വഴി കേരളത്തിൽ എത്തിച്ചിരുന്ന സ്വർണ്ണം മഹാരാഷ്ട്രയിലേക്കും തമിഴ്നാട്ടിലേക്കും കടത്തിയെന്നുള്ള വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു. കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള കോഴിക്കോട് സ്വദേശി റമീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കും മഹാരാഷ്ട്രയില സാംഗ്ലിയിലേക്കുമാണ് സ്വർണ്ണം കടത്തിയിട്ടുള്ളതാണ് റമീസ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുള്ളത്.

 ആരും ബന്ദികളാക്കിയിട്ടില്ല, കാവലുമില്ല; അശോക് ഗെലോട്ടിന്റെ ആരോപണം തള്ളി വിമത എംൽഎമാർ ആരും ബന്ദികളാക്കിയിട്ടില്ല, കാവലുമില്ല; അശോക് ഗെലോട്ടിന്റെ ആരോപണം തള്ളി വിമത എംൽഎമാർ

യുഎഇ കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജിലെത്തിച്ച 30 കിലോ സ്വർണ്ണം കസ്റ്റംസ് പിടികൂടിയതിന് പിന്നാലെയാണിത്. നേരത്തെ കേരളത്തിൽ എത്തിച്ചിരുന്ന സ്വർണ്ണമാണ് ഇത്തരത്തിൽ റോഡ് മാർഗ്ഗം മഹാരാഷ്ട്രയിലേക്കും തമിഴ്നാട്ടിലേക്കും കടത്തിയിട്ടുള്ളത്. ഇരു സംസ്ഥാനങ്ങളിലേയും സ്വർണവ്യാപാരികൾക്കാണ് കള്ളക്കടത്ത് വഴി എത്തിച്ച സ്വർണ്ണം വിൽപ്പന നടത്തിയെന്നും റമീസ് അന്വേഷണ സംഘത്തോട് തുറന്ന് സമ്മതിച്ചിട്ടുണ്ട്.

 100 കോടി സമാഹരിച്ചു

100 കോടി സമാഹരിച്ചു

സ്വർണ്ണക്കടത്ത് കേസിൽ പുതിയ വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിന് വേണ്ടി ഈ സംഘം ഒരു വർഷത്തിനിടെ 100 കോടിയോളം രൂപ സമാഹരിച്ചെന്നാണ് എൻഫോഴ്സ്മെന്റ് നൽകുന്ന വിവരം. സ്വർണ്ണക്കടത്തിന് വേണ്ടി കള്ളപ്പണ ഇടപാട് നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങളും ഇതോടെ എൻഫോഴ്സ്മെന്റ് ശേഖരിച്ചിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്തിന്റെ മറവിൽ വ്യാപകമായ തോതിൽ ഹവാല, കള്ളപ്പണ ഇടപാടുകൾ നടന്നതായും എൻഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട്.

നിർണായക കണ്ടെത്തൽ

നിർണായക കണ്ടെത്തൽ

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിച്ചതോടെയാണ് കേസിലെ നാല് പ്രതികൾക്കെതിരെ എൻഫോഴ്സ്മെന്റ് കേസെടുക്കുന്നത്. തുടർന്ന് ഉടൻ തന്നെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. ബുധനാഴ്ച കേസെടുത്ത സംഘം വ്യാഴാഴ്ച തന്നെ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ്, ഫൈസൽ ഫരീദ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തുു. പ്രാഥമിക ഘട്ടത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതോടെയാണ് അന്വേഷണ സംഘം സന്ദീപ്, സ്വപ്ന, സരിത്ത് എന്നിവരെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് എൻഐഎ കോടതിയിൽ അപേക്ഷ സമർപ്പിക്കുന്നത്.

ഇടപാടിന്റെ വിവരങ്ങൾ തേടി

ഇടപാടിന്റെ വിവരങ്ങൾ തേടി

കേസിലെ മുഖ്യപ്രതികളായ മൂന്ന് പേരെ ചോദ്യം ചെയ്യുന്നതോടെ മാത്രമേ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കസ്റ്റംസ് ആദ്യം വലയിലാക്കിയ സരിത്തിനെ എൻഐഎയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞ ആഗസ്റ്റ് 21 വരെ റിമാൻഡ് ചെയ്തിരുന്നു. സരിത്ത് ഉൾപ്പെടെയുള്ള പ്രതികളെ കസ്റ്റംസ് ഉദ്യോഗസ്ഥർ എൻഐഎ ഓഫീസിലെത്തി ഇന്നും ചോദ്യം ചെയ്തിരുന്നു.

 ബാങ്ക് ലോക്കറിലും പണവും സ്വർണ്ണവും

ബാങ്ക് ലോക്കറിലും പണവും സ്വർണ്ണവും

സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ഐടി വകുപ്പ് മുൻ ജീവനക്കാരിയായിരുന്ന സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ നിന്ന് ഒരു കോടിയിലധികം പണവും ഒരു കിലോ സ്വർണ്ണവും കണ്ടെത്തിയതായി എൻഐഎ വ്യക്തമാക്കിയിരുന്നു. എൻഐഎ കോടതിയി അന്വേഷണ സംഘം സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച നിർണായക വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. ലോക്കറിൽ നിന്ന് കണ്ടെടുത്ത 1.05 കോടി രൂപ സ്വർണ്ണക്കടത്ത് വഴി സ്വപ്ന സമ്പാദിച്ചതാണെന്നും എൻഐഎ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.

 പണവും സ്വർണ്ണവും ലോക്കറിൽ

പണവും സ്വർണ്ണവും ലോക്കറിൽ

തിരുവനന്തപുരത്തെ സ്റ്റാച്യൂ ജംങ്ഷനിലുള്ള ഫെഡറൽ ബാങ്ക് ലോക്കറിൽ 36.5 ലക്ഷം, എസ്ബിഐ സിറ്റി ബ്രാഞ്ചിൽ 64 ലക്ഷം രൂപ എന്നിവയും സ്വപ്ന സൂക്ഷിച്ചിട്ടുണ്ട്. ഇതിന് പുറമേ 982.5 ഗ്രാം സ്വർണ്ണവും ലോക്കറിൽ സൂക്ഷിച്ചതായി കണ്ടെത്തിയിരുന്നു. സ്വർണാഭരണങ്ങളാണ് ലോക്കറിൽ നിന്ന് കണ്ടെടുത്തത്. സമ്മാനമായി ലഭിച്ചിട്ടുള്ള സ്വർണ്ണമാണ് ലോക്കറിൽ സൂക്ഷിച്ചിരുന്നതെന്നാണ് സ്വപ്ന അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുള്ളത്. സ്വപ്നയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ അഭിഭാഷകനും ഇതേ കാര്യം തന്നെയാണ് കോടതിയിൽ ആവർത്തിച്ചിട്ടുള്ളത്.

 ജാമ്യം നൽകരുതെന്ന്

ജാമ്യം നൽകരുതെന്ന്


സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും ശക്തമായ തെളിവുകളുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് എൻഐഎ കോടതിയെ അറിയിച്ചത്. കേസിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും എൻഐഎ കോടതിയെ ധരിപ്പിച്ചിരുന്നു. ഇതോടെ ഇരുവരെയും ആഗസ്റ്റ് 21 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയയ്ക്കുകയായിരുന്നു. വരും ദിവസങ്ങളിൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം വേണമെന്ന നിലപാടിലാണ് എൻഐഎ.

English summary
Enforcement Directorate got more details about gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X