ലാവ്‌ലിൻ കേസിലും ഇടപെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്; തെളിവുകൾ സമർപ്പിക്കാൻ നന്ദകുമാറിന് നോട്ടീസ്
കൊച്ചി: ലാവ്‌ലിന്‍ കേസിലും ഇടപെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ട് ടിപി നന്ദകുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ് നല്‍കി. 2006ല്‍ ഡിആര്‍ഐക്ക് നല്‍ഡകിയ പരാതികളിലാണ് ഹാജരായി തെളിവ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി ഡയറക്ടര്‍ വികാസ് സി മേത്തയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ചില രാഷ്ട്രീ. നേതാക്കളുടെ നികുതി വെട്ടിപ്പ്, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ചൂണ്ടിക്കാണിച്ച് 15 വര്‍ഷം മുമ്പ് അയച്ച കത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് താനയച്ച റിമൈന്‍ഡറിന്റെ പശ്ചാത്തലത്തിലാണ് നടപടി ഇപ്പോള്‍ സ്വീകരിച്ചതെന്ന് ടിപി നന്ദകുമാര്‍ പറയുന്നു. മനോരമ ഓണ്‍ലൈനിനോോണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു
കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായയ്ക്കും കത്തയച്ചെന്ന് നന്ദകുമാര്‍ വ്യക്തമാക്കി. അടുത്ത ദിവസം തന്നെ തന്റെ കയ്യിലുള്ള തെളിവുകള്‍ കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ടുള്ള തന്റെ ഓഫീസ് ഒരുപറ്റം ആക്രമികള്‍ എസ്എന്‍സി ലാവില്ിന്‍, കവിയൂര്‍ കേസ് ഉള്‍പ്പടെയുള്ള കേസുകളുടെ തെളിവ് നശിപ്പിക്കാന്‍ തീയിട്ടിരുന്നു. ഇത് കത്തി നശിക്കാത്ത തെളിവുകള്‍ കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു.
പുത്തന്‍ ലുക്കില്‍ മീര നന്ദന്‍: നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍












Click it and Unblock the Notifications