കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെടി ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് എൻഫോഴ്‌സ്‌മെന്റ്, വീണ്ടും ചോദ്യം ചെയ്യും

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറിയിച്ചു. മന്ത്രിയെ വീണ്ടും മൊഴിയെടുക്കാന്‍ വിളിപ്പിച്ചേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് മേധാവി എസ്‌കെ മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍േട്ട് ചെയ്യുന്നത്. നേരത്തെ മന്ത്രി കെടി ജലീലിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും മന്ത്രിയുടെ മൊഴി തൃപ്തികരമാണെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

kt jaleel

മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സൂചന. എന്‍ഫോഴ്‌സ്‌മെന്റ് മേധാവി എസ്‌കെ മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. പ്രോട്ടോക്കോള്‍ ലംഘിച്ചെന്നടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണെന്നും ഇഡി അറിയിച്ചിട്ടുണ്ട്. എന്നാല്‍ കെടി ജലീലില്‍ നിന്ന് ഇനി മൊഴിയെടുക്കില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയ തരത്തില്‍ഡ നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജലീലിന്റെ രാജി ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭമാണ് നടക്കുന്നത്. അതിനിടയിലാണ് വാര്‍ത്ത പുറത്ത് വന്നത്.

അതേസമയം, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് മന്ത്രി കെടി ജലീലിനെ രണ്ട് ദിവസം ചോദ്യം ചെയ്തതായി സൂചന. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴരയോടെ ഇഡി ഓഫീസിലെത്തിയ മന്ത്രിയെ രാത്രി 11.30വരെ ചോദ്യം ചെയ്തതിന് ശേഷം അടുത്ത ദിവസം ഹാജരാകാന്‍ വീണ്ടും നിര്‍ദ്ദേശിക്കുകയായിരുന്നു എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

Recommended Video

cmsvideo
Manorama's cartoon in controversy | Oneindia Malayalam

അരൂരിലെ സുഹൃത്തായ വ്യവസായിയുടെ വീട്ടില്‍ താമസിച്ചതിന് ശേഷം വെള്ളിയാഴ്ച മന്ത്രി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി എന്നാണ് പുറത്തുവരുന്ന വിവരം. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് ഒരു മണിവരെ നീണ്ടു നിന്നു. പിന്നീട് മന്ത്രി മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് മലപ്പുറത്തേക്ക് എത്തുകയായിരുന്നു. ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വിവരം രഹസ്യമാക്കിവയ്ക്കണമെന്ന് മന്ത്രി ഇഡിയോട് ആവശ്യപ്പെട്ടെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

കെടി ജലീലിനെ ഇഡി ചോദ്യം ചെയ്തത് രണ്ട് ദിവസമെന്ന് സൂചന, വിവരങ്ങള്‍ രഹസ്യമാക്കാന്‍ ആവശ്യപ്പെട്ടുകെടി ജലീലിനെ ഇഡി ചോദ്യം ചെയ്തത് രണ്ട് ദിവസമെന്ന് സൂചന, വിവരങ്ങള്‍ രഹസ്യമാക്കാന്‍ ആവശ്യപ്പെട്ടു

കൊവിഡ് വാക്സിൻ നിർമാണത്തിൽ ഇന്ത്യ മുൻപന്തിയിൽ: ലോകത്തിന് സഹകരണം ആവശ്യമെന്ന് ബിൽഗേറ്റ്സ്കൊവിഡ് വാക്സിൻ നിർമാണത്തിൽ ഇന്ത്യ മുൻപന്തിയിൽ: ലോകത്തിന് സഹകരണം ആവശ്യമെന്ന് ബിൽഗേറ്റ്സ്

ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യും; ചൈനക്കെതിരെ ആഞ്ഞടിച്ച് രാജ്നാഥ് സിംഗ്ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യും; ചൈനക്കെതിരെ ആഞ്ഞടിച്ച് രാജ്നാഥ് സിംഗ്

English summary
Enforcement Directorate not given clean chit to Minister KT Jaleel, Will be questioned again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X