കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനീഷ് കോടിയേരിക്ക് ഇഡിയുടെ നോട്ടീസ്, ബിനീഷിന്റെ മുഴുവൻ ആസ്തിയും കണ്ടെത്താൻ നടപടി

Google Oneindia Malayalam News

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി. സ്വത്തുവകകള്‍ അനുമതി ഇല്ലാതെ ക്രയവിക്രയം നടത്തരുതെന്ന് ഇഡി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് ഇഡി രജിസ്‌ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കി. നേരത്തെ ഇഡി ബിനീഷ് കോടിയേരിയെ ഒരു വട്ടം ചോദ്യം ചെയ്തിരുന്നു. 11 മണിക്കൂറോളം നീണ്ടതായിരുന്നു ചോദ്യം ചെയ്യല്‍. അതിന് ശേഷമാണ് ഇഡിയുടെ തുടര്‍നടപടി.

'സ്വത്തില്ല, ഒരു കാർ മാത്രം, കഴിയുന്നത് ഭാര്യയുടെ ചെലവിൽ', അവസ്ഥ കോടതിയിൽ പറഞ്ഞ് അനിൽ അംബാനി'സ്വത്തില്ല, ഒരു കാർ മാത്രം, കഴിയുന്നത് ഭാര്യയുടെ ചെലവിൽ', അവസ്ഥ കോടതിയിൽ പറഞ്ഞ് അനിൽ അംബാനി

ബിനീഷ് കോടിയേരിയുടെ മുഴുവന്‍ ആസ്തി വിവരങ്ങളും ശേഖരിക്കാനും എന്‍ഫോഴ്‌സ്‌മെന്റ് നടപടി ആരംഭിച്ചിട്ടുണ്ട്. ബിനീഷിന്റെ ആസ്തി വിവരങ്ങള്‍ക്കായി ഇഡി ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കി. സ്വത്തുവകകള്‍ സംബന്ധിച്ചുളള വിവരങ്ങള്‍ ലഭിച്ച ശേഷമാവും ബിനീഷിനെതിരെ ഇഡി കൂടുതല്‍ നടപടികളിലേക്ക് കടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Recommended Video

cmsvideo
Bineesh Kodiyeri Is One Of The directors Of B capital | Oneindia Malayalam
bineesh

യുഎപിഎ വകുപ്പിലെ 16, 17, 18 വകുപ്പുകള്‍ പ്രകാരമുളള കുറ്റം ബിനീഷ് ചെയ്തതായി സംശയിക്കുന്നതായി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് നല്‍കിയ കത്തില്‍ പറയുന്നു. ഈ മാസം 11നാണ് ഇഡി കത്ത് നല്‍കിയത്. ഈ മാസം 9ന് ആയിരുന്നു കൊച്ചി ഓഫീസിലേക്ക് വിളിച്ച് വരുത്തി ഇഡി ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്.അന്ന് ബിനീഷ് നല്‍കിയ മൊഴികള്‍ പരിശോധിച്ചതിന് ശേഷമാണ് സ്വത്തുക്കളുടെ വിവരങ്ങള്‍ ഇഡി ശേഖരിക്കുന്നത്. ബെംഗളൂരു മയക്കുമരുന്ന് കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് അനൂപും ബിനീഷ് കോടിയേരിയും തമ്മില്‍ അടുത്ത ബന്ധമുളളതായി കണ്ടെത്തിയിരുന്നു. അനൂപ് സുഹൃത്താണെന്നും എന്നാല്‍ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ച് അറിവില്ലെന്നുമാണ് ബിനീഷ് കോടിയേരി പ്രതികരിച്ചിരുന്നത്.

ബിനീഷ് കോടിയേരിക്ക് ഇഡിയുടെ നോട്ടീസ്, സിപിഎമ്മിനും സർക്കാരിനുമെതിരെ ശോഭാ സുരേന്ദ്രൻബിനീഷ് കോടിയേരിക്ക് ഇഡിയുടെ നോട്ടീസ്, സിപിഎമ്മിനും സർക്കാരിനുമെതിരെ ശോഭാ സുരേന്ദ്രൻ

മയക്കുമരുന്ന് കേസിലെ പ്രതികളും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളും തമ്മില്‍ ബന്ധമുളളതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ബെംഗളൂരുവിലെ ഹോട്ടലിന് ബിനീഷ് പണം മുടക്കിയതായി അനൂപ് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിനീഷ് കോടിയേരിക്ക് വീണ്ടും ഇഡി നോട്ടീസ് നല്‍കിയത് സിപിഎമ്മിനേയും സര്‍ക്കാരിനേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ബിനീഷിനെ തൂക്കിലേറ്റട്ടെ എന്നാണ് നേരത്തെ കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്.

ജോസ് കെ മാണിയുടെ നീക്കം പാളുന്നു, കൂടുതൽ നേതാക്കളും അണികളും കൊഴിഞ്ഞ് പോകുമെന്ന് സൂചനജോസ് കെ മാണിയുടെ നീക്കം പാളുന്നു, കൂടുതൽ നേതാക്കളും അണികളും കൊഴിഞ്ഞ് പോകുമെന്ന് സൂചന

English summary
Enforcement Directorate notice to Kodiyeri Balakrishnan's son Bineesh Kodiyeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X