കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണക്കടത്തിന് ബെംഗളൂരൂ ലഹരിമരുന്ന് കേസിലെ പ്രതികളുടെ സഹായം: 20ലധികം പേരെ ചോദ്യം ചെയ്യാനുണ്ടെന്ന്

Google Oneindia Malayalam News

കൊച്ചി: ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ പ്രതികൾക്ക് സ്വർണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ റിമാൻഡ് നീട്ടണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 20ലധികം പേരെ ചോദ്യം ചെയ്യണമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാണിക്കുന്നു.

പന്തീരങ്കാവ് യുഎപിഎ കേസ്; അലനും താഹയ്ക്കും ജാമ്യം അനുവദിച്ചു, കര്‍ശന ഉപാധികള്‍പന്തീരങ്കാവ് യുഎപിഎ കേസ്; അലനും താഹയ്ക്കും ജാമ്യം അനുവദിച്ചു, കര്‍ശന ഉപാധികള്‍

 സ്വർണ്ണക്കടത്ത് കേസും മയക്കുമരുന്ന് കേസും

സ്വർണ്ണക്കടത്ത് കേസും മയക്കുമരുന്ന് കേസും


ബെംഗളുരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ കെടി റമീസിന്റെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചതോടെ സ്വർണ്ണക്കടത്ത് സംഘവും മയക്കുമരുന്ന് സംഘവും തമ്മിൽ ബന്ധമുണ്ടെന്ന് സംശയം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാാണ് എൻഫോഴ്സ്മെന്റ് തന്നെ ഇക്കാര്യം വ്യക്തമാക്കുന്നത്. ബെംഗളുരു മയക്കുമരുന്ന് കേസിലെ കുറ്റാരോപിതർ സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചെന്നാണ് വ്യക്തമായിക്കഴിഞ്ഞതായാണ് എൻഫോഴ്സ്മെന്റ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. അതേ സമയം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇരുപതിലധികം ആളുകളെ ചോദ്യം ചെയ്യണമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.

കുടുതൽ പേർ അറസ്റ്റിൽ

കുടുതൽ പേർ അറസ്റ്റിൽ

ബെംഗളൂരു മയക്കുമരുന്ന് കേസിൽ കന്നഡ സീരിയൽ താരം അനിഘ, മലയാളികളായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ എന്നിവരെയാണ് നേരത്ത നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിന് പിന്നാലെ കന്നഡ സിനിമാ താരം രാഗിണി ദ്വിവേദിയും മലയാളം സിനിമാ നടി നിക്കി ഗൽറാണിയുടെ സഹോദരി സഞ്ജന ഗൽറാണിയും അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ ഈ കേസിലെ കൂടുതൽ വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിൽ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

 ബിനീഷ് കൊടിയേരിയിലേക്ക്

ബിനീഷ് കൊടിയേരിയിലേക്ക്


ബെംഗളൂരു മയക്കുമരുന്ന് വിവാദത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരിയെ എൻഫോഴ്സ്മെന്റ് ചോദ്യംചെയ്ത് വരികയാണ്. സ്വർണ്ണക്കടത്തിന് പിന്നിലെ ബിനാമി ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് ബിനീഷിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് സാവകാശം തേടിയിരുന്നെങ്കിലും ഇത് അനുവദിക്കാൻ കഴിയില്ലെന്നാണ് എൻഫോഴ്സ്മെന്റ് അറിയിച്ചത്. ആറ് ദിവസം കഴിഞ്ഞ് ഹാജരാകാമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും എൻഫോഴ്സ്മെന്റ് ഇത് തള്ളിക്കളഞ്ഞതോടെ ബുധനാഴ്ച രാവിലെ 11 മണിയോടെ ബിനീഷ് എൻഫോഴ്സ്മെന്റിന് മുമ്പാകെ ഹാജരാകാൻ നിർദേശിക്കുകായിരുന്നു. ഇതോടെ ഒമ്പതേകാലോടെ തന്നെ ബിനീഷ് എൻഫോഴ്സ്മെന്റ് ഓഫീസിൽ ഹാജരാകുകയും ചെയ്തിരുന്നു.

സംശയത്തിന്റെ നിഴലിൽ

സംശയത്തിന്റെ നിഴലിൽ

ബെംഗളരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന് ബിനീഷ് കൊടിയേരിയുമായുള്ള ബന്ധം ആദ്യമേ വ്യക്തമായിരുന്നു. തനിക്ക് ഹോട്ടൽ ബിസിനസ് തുടങ്ങാൻ ബിനീഷ് ആറ് ലക്ഷത്തോളം പണം നൽകിയെന്ന് അനൂപ് എൻസിബിയ്ക്ക് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. അതേ സമയം ബിനീഷ് തന്റെ പാർട്ട്ണറാണെന്നും ചോദ്യം ചെയ്യുന്നതിനിടെ അനൂപ് വെളിപ്പെടുത്തിയിരുന്നു. ഇത് ബിനീഷിന് കുരുക്കാകുമെന്നാണ് സൂചന. എൻസിബി ബിനീഷിനെ മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്തേക്കുമെന്നും സൂചനകളുണ്ട്. അനൂപ് ബിനീഷുമായി ബന്ധപ്പെട്ടതിന്റെ തെളിവുകളും ലഭിച്ചിരുന്നു.

 മൂന്ന് കമ്പനികൾ

മൂന്ന് കമ്പനികൾ

ബിനീഷിന് പങ്കാളിത്തമുള്ള മൂന്ന് കമ്പനികളുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നതോടെയാണ് എൻഫോഴ്സ്മെന്റിന്റെ അന്വേഷണം ബിനീഷിലേക്ക് നീളുന്നത്. 2018ൽ ആരംഭിച്ച യുഎഎഫ് എക്സ് സൊല്യൂഷൻസാണ് സംശയത്തിന്റെ നിഴലിലുള്ളത്. ഈ കമ്പനി വഴി തനിക്ക് കമ്മീഷൻ ലഭിച്ചതായി സ്വപ്ന സുരേഷും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ബി ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ്, ബി ക്യാപിറ്റൽ ഫോറെക്സ് ട്രേഡിംഗ് എന്നിങ്ങനെ രണ്ട് കമ്പനികളാണ് ബിനീഷ് കൊടിയേരിയുടെ ഉടമസ്ഥതയിൽ ബെംഗളൂരുവിൽ ആരംഭിച്ചത്. രജിസ്റ്റർ ചെയ്ത് രണ്ട് വർഷം പ്രവർത്തിച്ചെങ്കിലും കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കമ്പനിയുടെ കണക്കുകൾ സംബന്ധിച്ച വിവരങ്ങൾ കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിന് സമർപ്പിക്കാതിരുന്നതിനെ തുടർന്നാണ് ഇരു കമ്പനികളുടെയും അംഗീകാരം റദ്ദാക്കിയത്. ഈ കമ്പനിയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ സുപ്രീം കോടതി അഭിഭാഷകൻ അപേക്ഷ സമർപ്പിച്ചിരുന്നു.

Recommended Video

cmsvideo
Bineesh Kodiyeri Is One Of The directors Of B capital | Oneindia Malayalam
 ഹോട്ടലിൽ വെച്ച് മയക്കുമരുന്ന് ഇടപാട്

ഹോട്ടലിൽ വെച്ച് മയക്കുമരുന്ന് ഇടപാട്


ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വന്നിരുന്ന ബി ക്യാപ്പിറ്റലിന്റെ മറവിലാണ് അനൂപിന്റെ ഹോട്ടലിനായി ബിനീഷ് പണം മുടക്കിയതെന്നാണ് ഇപ്പോൾ ഉയർന്നുവരുന്ന ആരോപണം. ഇതേ ഹോട്ടലിൽ വെച്ച് മയക്കുമരുന്ന് ഇടപാടുകൾ നടന്നിരുന്നതായി കേസിൽ അറസ്റ്റിലായവർ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് മൊഴി നൽകിയിരുന്നു. കമ്പനി ആരംഭിച്ചത് 2015ലാണെങ്കിലും വാർഷിക റിപ്പോർട്ട്, പണമിടപാട് സംബന്ധിച്ച എന്തെങ്കിലും രേഖകളോ ഇതുവരെയും കമ്പനിയുടെ ഉടമസ്ഥർ അധികൃതർക്ക് മുമ്പാകെ സമർപ്പിച്ചിട്ടില്ല.

English summary
Enforcement Directorate reveals about investigation of Gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X