Get Updates
Get notified of breaking news, exclusive insights, and must-see stories!

എം ശിവശങ്കറിന്റെ അറസ്റ്റ് ; കെ ഫോണ്‍ അടക്കം നാല് സര്‍ക്കാര്‍ പദ്ധതികളിലേക്കും ഇഡിയുടെ അന്വേഷണം

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തതോടെ അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ നാല് പദ്ധതികളിലേക്കും നീങ്ങുന്നതായി റിപ്പോര്‍ട്ട്. ശിവശങ്കറിനെ ചോദ്യം ചെയ്തതോടെയാണ് ഇത്. ഡൗണ്‍ടൗണ്‍, കെ ഫോണ്‍, ഇ മൊബിലിറ്റി സ്മാര്‍ട്ട് സിറ്റി എന്നീ പദ്ധതികളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുകയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

kerala

ഇഡി അന്വേഷിക്കുന്ന ഈ പദ്ധതികള്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് മുന്‍കൈ എടുത്ത് നടപ്പാക്കിയതാണ്. പദ്ധതികളുടെ വിശദാംശങ്ങള്‍ ആരാഞ്ഞ് എന്‍ഫോഴ്‌സ്‌മെന്റ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. പദ്ധതികളുടെ ധാരണപത്രം, ഭൂമി ഏറ്റെടുക്കല്‍ എന്നിവ സംബന്ധിച്ച് വിശദാംശങ്ങളാണ് ഇപ്പോള്‍ ഇഡി തേടിയിരിക്കുന്നത്.

ശിവശങ്കര്‍ മേല്‍നോട്ടം വഹിച്ച ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് പദ്ധതികളും അന്വേഷണപരിധിയിലാക്കി എന്‍ഫോഴ്‌സ്‌മെന്റ് രംഗത്തെത്തിയത്. അതേസമയം, ഇഡിയുടെ കസ്റ്റഡിയിലുള്ള ശിവശങ്കറിനെ കഴിഞ്ഞ നാല് ദിവസമായി എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തുവരികയാണ്. ഇദ്ദേഹത്തിന്റെ സ്വത്ത് സംബന്ധിച്ചുള്ള വിവരങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്. അതേസമയം, പദ്ധതികളുടെ വിശദാംശങ്ങള്‍ തോദിച്ച കത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മറുപടിക്കനുസരിച്ചായിരിക്കും ഇനി ഇഡിയുടെ നടപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+