കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനീഷ് കൊടിയേരിയുടെ മൊഴികളിൽ വൈരുധ്യമെന്ന് എൻഫോഴ്സ്മെന്റ്: വീണ്ടും വിളിപ്പിക്കും

Google Oneindia Malayalam News

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കൊടിയേരിയെ ചോദ്യം ചെയ്തതിന് പിന്നാലെ മൊഴികളിൽ വൈരുധ്യമുള്ളതായി സൂചനകൾ പുറത്തുവരുന്നു. ബുധനാഴ്ച ബിനീഷിനെ 11 മണിക്കൂറോളം ചോദ്യം ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ക്ലീൻ ചിറ്റ് നൽകാൻ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുമുണ്ട്. മൊഴികളിലെ വൈരുധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇതെന്നാണ് സൂചനകൾ.

ലൈംഗിക ചുവയോടെ സംസാരിച്ചു,വാതിൽ തുറന്ന് കയറി കുറ്റിയിട്ടു;പിടിവലിയില്‍ പെണ്‍കുട്ടി മുട്ടിടിച്ച് വീണുലൈംഗിക ചുവയോടെ സംസാരിച്ചു,വാതിൽ തുറന്ന് കയറി കുറ്റിയിട്ടു;പിടിവലിയില്‍ പെണ്‍കുട്ടി മുട്ടിടിച്ച് വീണു

 മൊഴികളിൽ വൈരുധ്യം?

മൊഴികളിൽ വൈരുധ്യം?


സ്വർണ്ണക്കടത്ത് കേസിൽ ബുധനാഴ്ചയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ ആറ് ദിവസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും ഇത് അനുവദിച്ചുനൽകാൻ കേന്ദ്ര ഏജൻസി തയ്യാറായിരുന്നില്ല ഇതോടെ ബുധനാഴ്ച രാവിലെ ഒമ്പതരയോടെ തന്നെ കേന്ദ്ര ഏജൻസിയ്ക്ക് മുമ്പാകെ ബിനീഷ് ഹാജരാകുകയായിരുന്നു. രാവിലെ ആരംഭിച്ച ചോദ്യംചെയ്യൽ രാത്രി ഒമ്പതര വരെ നീളുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയായെങ്കിലും ഉദ്യോഗസ്ഥർ യോഗം ചേർന്ന് ബിനീഷിന്റെ മൊഴിയിലെ പൊരുത്തക്കേടുകൾ ചർച്ച ചെയ്തിരുന്നു. ബിനീഷിന്റെ മൊഴിയിൽ വിശ്വാസ്യതയില്ലെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

 സാമ്പത്തിക ഇടപാടുകൾ

സാമ്പത്തിക ഇടപാടുകൾ

ബിനീഷ് കൊടിയേരിയുടെ സാമ്പത്തിക ഇടപാടുകൾ, ബിസിനസ് സംരംഭങ്ങൾ എന്നിവയെക്കുറിച്ച് കഴിഞ്ഞ ഒരു മാസക്കാലമായി അന്വേഷിച്ച് വരുന്നതിനിടെയാണ് ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ശേഖരിക്കുന്നതിനൊപ്പം ബിസിനസ് പങ്കാളികളുടെ മൊഴിയും കേന്ദ്ര ഏജൻസി ഇതിനിടെ രേഖപ്പെടുത്തിയിരുന്നു. ഇവയെല്ലാം വിലയിരുത്തിയ ശേഷമാണ് ബിനീഷ് കഴിഞ്ഞ ദിവസം നൽകിയ മൊഴിയിലെ പൊരുത്തക്കേടുകൾ എൻഫോഴ്സ്മെന്റ് ചൂണ്ടിക്കാണിക്കുന്നത്.

 കേസുകൾ തമ്മിലുള്ള ബന്ധം

കേസുകൾ തമ്മിലുള്ള ബന്ധം

ബെംഗളുരു മയക്കുമരുന്ന് കേസിലെ പ്രതികൾ സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചെന്ന് എൻഫോഴ്സ്മെന്റ് തന്നെ കഴിഞ്ഞ ദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് പേര് വെളിപ്പെടുത്താത്ത ഒരു പ്രമുഖനെ ചോദ്യം ചെയ്ത് വരികയാണെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. സ്വപ്നയും സന്ദീപ് നായരും അറസ്റ്റിലായ ദിവസം മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് പലതവണ ബിനീഷിനെ വിളിച്ചെന്ന ആരോപണം നേരത്തെ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസും ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ സ്വപ്ന സുരേഷുമായുള്ള ബന്ധം, മലയാള സിനിമയിലെ ലഹരി മരുന്ന് ഉപയോഗം സംബന്ധിച്ച കാര്യങ്ങൾ എന്നിവയെക്കുറിച്ച് എൻഫോഴ്സ്മെന്റ് ബിനീഷിനോട് ചോദിച്ചിരുന്നു. ഇതിന് പുറമേ അനൂപ് മുഹമ്മദ് കേരളത്തിലേക്ക് ലഹരി കടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും കേന്ദ്ര ഏജൻസി ചോദിച്ചറിയാൻ ശ്രമിച്ചിരുന്നു.

വീണ്ടും ചോദ്യം ചെയ്യൽ

വീണ്ടും ചോദ്യം ചെയ്യൽ

ബിനീഷ് കൊടിയേരി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മറുപടികളും വിവവരങ്ങളും തൃപ്തികരമായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. ബിനീഷ് പറയുന്ന കാര്യങ്ങൾ സത്യമല്ലെന്ന് ശരീര ഭാഷയിൽ നിന്ന് ബോധ്യപ്പെട്ടുവെന്നാണ് എൻഫോഴ്സ്മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ബിനീഷിന്റെ മൊഴിയിലെ വിവരങ്ങൾ വിശദമായി പഠിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കും. ഇത് അടുത്ത ആഴ്ചയോടെയായിരിക്കുമെന്നാണ് സൂചന.

Recommended Video

cmsvideo
Kerala gold smuggling case: ED questioning Bineesh Kodiyeri | Oneindia Malayalam
റിപ്പോർട്ടിൽ പറയുന്നത്

റിപ്പോർട്ടിൽ പറയുന്നത്


ബെംഗളുരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ കെടി റമീസിന്റെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചതോടെ സ്വർണ്ണക്കടത്ത് സംഘവും മയക്കുമരുന്ന് സംഘവും തമ്മിൽ ബന്ധമുണ്ടെന്ന് സംശയം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാാണ് എൻഫോഴ്സ്മെന്റ് തന്നെ ഇക്കാര്യം വ്യക്തമാക്കുന്നത്. ബെംഗളുരു മയക്കുമരുന്ന് കേസിലെ കുറ്റാരോപിതർ സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചെന്നാണ് വ്യക്തമായിക്കഴിഞ്ഞതായാണ് എൻഫോഴ്സ്മെന്റ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. അതേ സമയം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇരുപതിലധികം ആളുകളെ ചോദ്യം ചെയ്യണമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.

English summary
Enforcement Directorate says hints on mismatches in Bineesh Kodiyeri's statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X